For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്പിരിന്‍ അധികം കഴിച്ചാല്‍.....

|

പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ആസ്പിരിന്‍. സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഈ മരുന്ന് പനി, വേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്, പൊതുവെ ഇത് പെയിന്‍ കില്ലര്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും.

ആസ്പിരിന്‍ ചിലപ്പോള്‍ ശീലമാക്കുന്നവരുണ്ട്. എന്തു വേദനയ്ക്കും ഇതെടുത്തു കഴിയ്ക്കുന്നവര്‍. കൂടുതല്‍ ഡോസ് കഴിയ്ക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.

ആസ്പിരിന്‍ ഡോസ് അധികമാകുന്നതു കൊണ്ടുള്ള ചില ദോഷങ്ങളെക്കുറിച്ചറിയൂ,

വയറുവേദന

വയറുവേദന

ആസ്പിരിന്‍ ഡോസ് അധികമാകുന്നത് വയറുവേദനയ്ക്ക് ഇട വരുത്താറുണ്ട്. ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ബ്ലീഡിംഗിനും ഇത് ചിലപ്പോള്‍ ഇടയാക്കും.

തളര്‍ച്ച, പനി

തളര്‍ച്ച, പനി

ഇത് അധികമായാല്‍ തളര്‍ച്ച, പനി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

 ശ്വാസോച്ഛാസം, ഹൃദയമിടിപ്പു കൂടുക

ശ്വാസോച്ഛാസം, ഹൃദയമിടിപ്പു കൂടുക

കൂടിയ വേഗത്തിലുള്ള ശ്വാസോച്ഛാസം, ഹൃദയമിടിപ്പു കൂടുക തുടങ്ങിയവ ഇതിന്റെ മറ്റു ദോഷങ്ങളാണ്.

മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കും ആസ്പിരിന്‍ ഓവര്‍ഡോസ് ഇടയാക്കാറുണ്ട്.

തലചുറ്റുന്നത്

തലചുറ്റുന്നത്

തലചുറ്റുന്നത് ആസ്പിരിന്‍ ഓവര്‍ ഡോസിന്റെ മറ്റൊരു ലക്ഷണമാണ്.

മന്ദത

മന്ദത

ആസ്പിരിന്‍ ഓവര്‍ഡോസ് അധികരിച്ചാല്‍ തലയ്ക്കു മന്ദത അനുഭവപ്പെടാം.

എപ്പിലെപ്‌സി

എപ്പിലെപ്‌സി

എപ്പിലെപ്‌സി പോലുള്ള അവസ്ഥകളും ആസ്പിരിന്‍ ഓവര്‍ഡോസ് കൊണ്ടുണ്ടാകാം.

പെരുമാറ്റവൈകല്യങ്ങളും

പെരുമാറ്റവൈകല്യങ്ങളും

ഇതിന്റെ ഓവര്‍ഡോസ് പലരിലും അസ്വസ്ഥതയും പെരുമാറ്റവൈകല്യങ്ങളും സൃഷ്ടിയ്ക്കാം.

കേള്‍വി ശക്തി

കേള്‍വി ശക്തി

ആസ്പിരിന്‍ ഡോസ് അധികമായാല്‍ തല്‍ക്കാലത്തേയ്ക്കു കേള്‍വി ശക്തി നഷ്ടപ്പെട്ടതായി തോന്നാം.

കോമ

കോമ

വളരെ ചുരുക്കമെങ്കിലും സ്ഥിരമായി ഇത് കഴിയ്ക്കുന്നതും ഓവര്‍ഡോസുമെല്ലാം കോമ പോലുള്ള അവസ്ഥയ്ക്കും ഇട വരുത്തും.

Read more about: health ആരോഗ്യം
English summary

Aspirin Overdose Side Effects

Overdose of aspirin in a day has a lot of side effects. We need to know the causes & what happens when you take too much aspirin. Lets read about the effects of aspirin overdose,
X
Desktop Bottom Promotion