For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ഒഴിവാക്കേണ്ട മരുന്നുകള്‍

|

മരുന്നുകള്‍ ഇന്ന് പലരുടേയും ശീലമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചെറിയ അസ്വസ്ഥതകള്‍ വരുമ്പോഴേയ്ക്കും ഗുളികയും മരുന്നും കഴിയ്ക്കുന്ന ശീലമാണ് പലര്‍ക്കുമുള്ളത്.

മരുന്നു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നറിയുമെങ്കിലും പലരും ഈ ശീലത്തിന് അടിമകളാണെന്നു തന്നെ പറയേണ്ടി വരും. ദേഷ്യം നിയന്ത്രിയ്ക്കാന്‍ യോഗാ പോസുകള്‍

ചില മരുന്നുകളുണ്ട്, സ്ത്രീകള്‍ അധികം ഉപയോഗിയ്ക്കാന്‍ പാടില്ലാത്തവ. ഇത്തരം ചില മരുന്നുകളെക്കുറിച്ചും ഇവ കൂടുതലായാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ,

മെഫ്താല്‍

മെഫ്താല്‍

മെഫ്താല്‍ സ്ത്രീകള്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നത് ഒവേറിയന്‍ സിസ്റ്റിന് ഇട വരുത്തും. ഇത് വന്ധ്യതയ്ക്കും ചിലപ്പോള്‍ ക്യാന്‍സറിനും വരെ കാരണവുമാകും.

നിംസിലൈഡ്

നിംസിലൈഡ്

നിംസിലൈഡ് എന്ന ഗുളിക സാധാരണ വേദനസംഹാരിയായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവവേദനകള്‍ക്കും ഓസ്റ്റിയോആര്‍ത്രൈറ്റിസ് ഇവ ഉപയോഗിയ്ക്കാറുണ്ട്. ഇവയുടെ സ്ഥിരം ഉപയോഗം കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പാരസെറ്റമോള്‍

പാരസെറ്റമോള്‍

പാരസെറ്റമോള്‍ അധികമാകുന്നത് കരള്‍ രോഗങ്ങള്‍ക്ക് കാരണമാകും.

ആല്‍പ്രസോലം

ആല്‍പ്രസോലം

ആല്‍പ്രസോലം എന്ന മരുന്ന് ഉത്കണ്ഠ, ഭയം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ അമിത ഉപയോഗം ഓവുലേഷന്‍ പ്ര്ശ്‌നങ്ങള്‍ ഉണ്ടാക്കും.

ഡാര്‍ട്ട് ടാബ്‌ലറ്റുകള്‍

ഡാര്‍ട്ട് ടാബ്‌ലറ്റുകള്‍

ഡാര്‍ട്ട് ടാബ്‌ലറ്റുകള്‍ കഴിയ്ക്കുന്നത് ഗര്‍ഭകാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിന് ഇത് നല്ലതുമല്ല. ഇത് നിരോധിയ്ക്കപ്പെട്ട മരുന്നാണെങ്കിലും ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്.

ഫിന സ്റ്റെറോയ്ഡുകള്‍

ഫിന സ്റ്റെറോയ്ഡുകള്‍

ഫിന സ്റ്റെറോയ്ഡുകള്‍ മസിലുകള്‍ ശക്തിപ്പെടാനും വിശപ്പുണ്ടാകാനും മൃഗങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മരുന്നാണ്. ഇത് ബോഡിബില്‍ഡര്‍മാരും ഉപയോഗിയ്ക്കാറുണ്ട്. സ്ത്രീകള്‍ ഇതുപയോഗിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ ടാബ്‌ലറ്റുകള്‍ വജൈനല്‍ ഇന്‍ഫെക്ഷനുകള്‍, യീസ്റ്റ് ഇന്‍ഫെക്ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിയ്ക്കാറുണ്ട്. ഇത് ക്ഷീണത്തിനും വയറിന് പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണമാകും.

വൈറ്റമിന്‍ സി ഗുളികകള്‍

വൈറ്റമിന്‍ സി ഗുളികകള്‍

വൈറ്റമിന്‍ സി ഗുളികകള്‍ എല്ലുകളുടെ പ്രശ്‌നങ്ങള്‍ക്കും മസിലുകള്‍ക്കുമെല്ലാമായി ഉപയോഗിയ്ക്കാറുണ്ട്. ഇത് ചിലപ്പോള്‍ ഫ്‌ളൂ, കോള്‍ഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കും. ഇവ സ്ത്രീകള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നത് ഗര്‍ഭിണിയാകുമ്പോള്‍ അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

Read more about: health ആരോഗ്യം
English summary

Medicines A Woman Should Avoid Consuming

Science has given a lot of privileges to humanity and medicines are the best as they rid us all of pain, angst or any other kind of physical discomfort.
Story first published: Wednesday, May 6, 2015, 12:04 [IST]
X
Desktop Bottom Promotion