For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രശങ്ക മാറ്റി വെയ്ക്കാം !

By Super
|

നിങ്ങള്‍ ഒരു പ്രധാന മീറ്റിങ്ങില്‍ എ.സിയുടെ തണുപ്പ് സഹിച്ച് നിങ്ങളിരിക്കുകയാണ്. അടുത്തത് നിങ്ങളുടെ പ്രസന്‍റേഷനാണ് എന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോഴാവും മൂത്രശങ്ക അധികരിക്കുന്നത്. അതല്ലെങ്കില്‍ നഗരത്തില്‍ ഷോപ്പിംഗിനിടെയാണ് മൂത്രശങ്കയുണ്ടാവുന്നത് എന്ന് കരുതുക.

മൂത്രം പിടിച്ച് നിര്‍ത്തുക എന്നത് വിഷമകരവും അത്ര സുഖകരമായ കാര്യവുമല്ല. എന്നാല്‍ സ്വകാര്യത, സമയം, അവസരം എന്നിവ ലഭ്യമാകാതെ വരുമ്പോള്‍ മൂത്രമൊഴിക്കുക എന്നത് അസാധ്യമാകും. അടിയന്തിര ഘട്ടങ്ങളില്‍ മൂത്രം പിടിച്ച് നിര്‍ത്താനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.മുലയൂട്ടലിന്‌ ശേഷം സ്‌തനഭംഗി തിരിച്ചു കിട്ടാന്‍

Woman

1. മൂത്രദ്വാരം അടച്ച് പിടിക്കുക - മൂത്രമൊഴിക്കാന്‍ തോന്നലുണ്ടാകുമ്പോള്‍ മിക്കവരും ചെയ്യുന്നതാണിത്. മൂത്രമൊഴിക്കാനുള്ള തോന്നല്‍ വര്‍ദ്ധിക്കുമ്പോള്‍ പേശികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നത് സംഗതി വിഫലമാക്കുകയും പ്രശ്നം വഷളാവുകയും ചെയ്യും. മൂത്രദ്വാരത്തിന് ചുറ്റുമുള്ള പേശികള്‍ക്കൊപ്പം മറ്റ് പേശികളെ സ്വയം റിലാക്സ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുക.

2. ശരീരത്തിന്‍റെ നില മാറ്റുക - ശരീരത്തിന്‍റെ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുന്നത് മൂത്രസഞ്ചിക്ക് ചുറ്റുമുള്ള പേശികളെ മുറുക്കാനും അത് വഴി മൂത്രം പിടിച്ച് നിര്‍ത്താനുമാകും. നിങ്ങളുടെ വയറിന്‍റെ മുകള്‍ ഭാഗത്ത് അമര്‍ത്തരുത്. ഇത് നിങ്ങളുടെ മൂത്രസഞ്ചിയില്‍ കൂടുതല്‍ സമ്മര്‍ദ്ധമുണ്ടാക്കും.

3. നില്‍ക്കുമ്പോള്‍ കാലുകള്‍ പിണച്ച് വെയ്ക്കുക - ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ച് വെയ്ക്കരുത്. ഇത് വേദനയുണ്ടാക്കുകയോ അല്ലെങ്കില്‍ മൂത്രത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്യും.

4. കാലുകള്‍ അകറ്റി വെയ്ക്കുക - നിങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതായി തോന്നിയാലും (ഏകദേശം ഇരുപത് സെക്കന്‍ഡ് നേരമെടുക്കും ഇതിന്) കാലുകള്‍ പരമാവധി അകറ്റി വച്ചാല്‍ കൂടുതല്‍ സമയം മൂത്രശങ്ക നിയന്ത്രിക്കാനാവും.

5. നിവര്‍ന്നിരിക്കുക - കുനിഞ്ഞിരിക്കരുത്. ശരീരത്തിന്‍റെ മുകള്‍ ഭാഗം ഉയര്‍ത്തി നടുവ് അല്പം വളച്ച് മൂത്രസഞ്ചിയിലെ സമ്മര്‍ദ്ദം ഒഴിവാക്കുക. എന്നാല്‍ അടിവയറ്റില്‍ സമ്മര്‍ദ്ദം ഉണ്ടാക്കരുത്. അടിവയറിനെ റിലാക്സ് ചെയ്യുക. മുന്നോട്ട് ചാഞ്ഞിരിക്കരുത്. ഇടുപ്പ് മുന്നിലേക്ക് ഉയര്‍ത്തുക അല്ലെങ്കില്‍ അടിവയര്‍ ഉള്ളിലേക്ക് ഞെരുക്കുക.

7. ശരീരത്തിലെ ചൂട് നിലനിര്‍ത്തുക - സാധിക്കുമെങ്കില്‍ ഒരു പുതപ്പ് ഉപയോഗിക്കുകയോ, ഹീറ്റര്‍ ഉപയോഗിക്കുകയോ, ശരീരം വളച്ച് വെച്ചോ ചൂട് നല്കുക. നിങ്ങളുടെ മൂത്രസഞ്ചിയില്‍ ശരീരത്തിന്‍റെ താപനിലയില്‍ മൂത്രം സൂക്ഷിക്കുവാന്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടതുണ്ട്. നിങ്ങള്‍ തണുപ്പുള്ള സ്ഥലത്താണെങ്കില്‍ ശരീരത്തിന് മൂത്രസഞ്ചിയിലെ ചൂട് സംരക്ഷിക്കേണ്ടതിനാല്‍ അത് വിഫലമാകും എന്നതാണ് ഇതിന് പിന്നിലെ കാരണം.

8. ശരീരം ഇളക്കാതിരിക്കുക - വേഗത്തില്‍ ശരീരത്തിന്‍റെ നിലകള്‍ മാറ്റാതിരിക്കുക. അതുപോലെ സമ്മര്‍ദ്ദവും, പെട്ടന്നുള്ള ചലനങ്ങളും ഒഴിവാക്കി സാവധാനം ചലിക്കുക.

9. അധികം വെള്ളം കുടിക്കാതിരിക്കുക - ആവശ്യത്തിന് ജലാംശം ലഭിക്കുന്ന വിധത്തില്‍ കുടിക്കാമെങ്കിലും അമിതമായി വെള്ളം കുടിക്കാതിരിക്കുക. നന്നായി ദാഹിക്കുമ്പോള്‍ മാത്രം കുടിക്കുക. കുടിക്കാന്‍ ലഭ്യമാണ് എന്നത് കൊണ്ട് മാത്രം കുടിക്കാതിരിക്കുക.

10. ശ്രദ്ധ വ്യതിചലിപ്പിക്കുക - മൂത്രമൊഴിക്കുന്നതിനേക്കുറിച്ചുള്ള ചിന്ത ഒഴിവാക്കുക. അത്തരം ചിന്തകളെ അകറ്റി നിര്‍ത്തുക.

11. നിങ്ങളുടെ മൂത്ര സഞ്ചി പൊട്ടിത്തെറിക്കില്ല. നിങ്ങള്‍ മൂത്രം പിടിച്ച് നിര്‍ത്തുന്നിടത്തോളം അതിന് കുഴപ്പം സംഭവിക്കില്ല. മൂത്ര സഞ്ചി പൊട്ടിത്തെറിക്കുമെന്നത് പോലുള്ള തോന്നലും, നിങ്ങള്‍ക്ക് ദോഷകരമാകും എന്ന ചിന്തയുമൊക്കെ ഭാവനകള്‍ മാത്രമാണ്.

12. അല്പം മൂത്രമൊഴിച്ചാല്‍ പ്രശ്നം തീരും എന്ന് കരുതരുത്. കുറച്ച് മാത്രമായി മൂത്രമൊഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.

13. രസകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ചിരിക്കുകയോ ചെയ്യരുത്. ചിരിക്കുന്നത് ഡയഫ്രം പോലുള്ള പേശികള്‍ മൂത്ര സഞ്ചിയില്‍ കൂടുതല്‍ സമ്മര്‍ദ്ദമേല്‍പിക്കാന്‍ കാരണമാകും.

Read more about: health ആരോഗ്യം
English summary

How To Hold Your Pee Bladder Basics

Here are some ways to holds your pee. Read more to know about,
X
Desktop Bottom Promotion