For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികോര്‍ജ്ജം കൂട്ടാന്‍ അശ്വഗന്ധ

By Super
|

നമ്മുടെ ജീവിതത്തില്‍ അതിശയകരമായ ഫലങ്ങള്‍ നല്കാന്‍ കഴിവുള്ള ഒരു ഔഷധമാണ് അശ്വഗന്ധ അഥവാ അമുക്കുരം. ഇത് ചെറിയ അളവില്‍ ഏറെക്കാലം കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അമുക്കുരത്തിന്‍റെ ഔഷധഗുണങ്ങളും അത് ഉപയോഗിക്കേണ്ട അളവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അത്ഭുതകരമായ കഴിവുള്ള ഒൗഷധമായാണ് അമുക്കുരത്തെ ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. ഇന്ത്യയിലെമ്പാടും ഇത് ലഭ്യമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിക്കപ്പെട്ട് വരുന്ന അമുക്കുരത്തെ ഇന്ത്യന്‍ ജിന്‍സെങ്ങ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇതിനെ ഒരു മികച്ച കാമോദ്ദീപന ഔഷധമായാണ് കണക്കാക്കുന്നത്. ഔഷധഗുണമുള്ള ഇതിന്‍റെ വേര് ഉണക്കി പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.

അമുക്കുരത്തിന്‍റെ പ്രധാന ഔഷധഗുണങ്ങള്‍ പരിചയപ്പെടാം.

ലൈംഗികോത്തേജനം

ലൈംഗികോത്തേജനം

ലൈംഗികമായ നിരവധി പ്രശ്നങ്ങളെ ആളുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഉദ്ദാരണം നിലനിര്‍ത്താന്‍ സാധിക്കായ്ക, ലൈംഗിക ബന്ധത്തിന്‍റെ ദൈര്‍ഘ്യക്കുറവ്, ഉദ്ദാരണമില്ലായ്മയും ലൈംഗിക വികാരമില്ലായ്മയും തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. ഇവയെല്ലാം പരിഹരിക്കാനാവുന്ന മന്ത്രസിദ്ധി അമുക്കുരം അഥാവ അശ്വഗന്ധത്തിനുണ്ട്.

 അമുക്കുരം കഴിക്കുന്നത്

അമുക്കുരം കഴിക്കുന്നത്

ലോകത്ത് ലഭ്യമായ ശക്തമായ ലൈംഗികോത്തേജന ഔഷധങ്ങളിലൊന്നാണ് ഇത്. അമുക്കുരം കഴിക്കുന്നത് പുരുഷന്മാരില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും ലൈംഗിക താല്പര്യത്തെ കൂട്ടാനും കിടക്കയില്‍ കൂടുതല്‍ സമയം നേടാനും സഹായിക്കും.

വന്ധ്യത അകറ്റാം -

വന്ധ്യത അകറ്റാം -

അമുക്കുരം കഴിക്കുന്നത് വഴി ബീജത്തിന്‍റെ അളവ് വര്‍ദ്ധിക്കുകയും അതുവഴി ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ലൈംഗികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാം

ലൈംഗികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാം

ശരീരമാകെ നവോര്‍ജ്ജത്താല്‍ നിറയ്ക്കാന്‍ അമുക്കുരത്തിനാകും. പ്രത്യുദ്പാദന അവയവങ്ങളെ ഉത്തേജിപ്പിക്കുകയും, ഞരമ്പുകളെ ശക്തിപ്പെടുത്തുകയും ശരീരത്തിന് പുതിയ ഊര്‍ജ്ജം നല്കുകയും ചെയ്യും. ഇത് ശരീരത്തിന് ഊര്‍ജ്ജം പകരുകയും അത് വഴി ക്ഷീണവും തളര്‍ച്ചയും അകറ്റുകയും ചെയ്യും. മനസിന് ആശ്വാസം നല്കാനും നല്ല ഉറക്കം ലഭിക്കാനും അമുക്കുരം സഹായിക്കും.

നിത്യയൗവ്വനം -

നിത്യയൗവ്വനം -

പ്രായത്തെ തടഞ്ഞ് നിര്‍ത്താനും നിത്യയൗവ്വനം നേടാനും അമുക്കുരം സഹായിക്കും. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, രോഗങ്ങളെ ചെറുക്കാനും അമുക്കുരം ഫലപ്രദമാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ് അമുക്കുരം. മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

പ്രമേഹം നിയന്ത്രിക്കുന്നു,

പ്രമേഹം നിയന്ത്രിക്കുന്നു,

അമുക്കുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

സന്ധിവാതം കുറയ്ക്കുന്നു

സന്ധിവാതം കുറയ്ക്കുന്നു

സന്ധികളിലെ വേദന മാറ്റാനും, ആര്‍ത്രൈറ്റിസ് സുഖപ്പെടുത്താനും അമുക്കുരത്തിന് കഴിവുണ്ട്.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം

വിശപ്പ് വര്‍ദ്ധിപ്പിക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങളെ ഭേദമാക്കാനും അമുക്കുരത്തിന് കഴിവുണ്ട്.

ഉറക്കം

ഉറക്കം

ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ അമുക്കുരം കഴിക്കുന്നത് നല്ലതാണ്. ഇത് മനസിന് ശാന്തതയും സുഖനിദ്രയും നല്കും.

വെള്ളപോക്കിന് പരിഹാരം

വെള്ളപോക്കിന് പരിഹാരം

വെള്ളപോക്കുള്ള സ്ത്രീകള്‍ക്ക് രോഗശമനം ലഭിക്കാന്‍ സഹായിക്കുന്നതാണ് അമുക്കുരം.

ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം

ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം

ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ മാറ്റാന്‍ ഉത്തമമാണ് അമുക്കുരം. ഇരുമ്പ് അടങ്ങിയിട്ടുള്ള അമുക്കുരം കഴിക്കുന്നത് ട്യൂബര്‍ക്കുലോസിസ് അഥവാ ക്ഷയത്തിന് ഫലപ്രദമാണ്. ഇത് അസ്ഥിസ്രാവത്തിനും സ്ത്രീകളിലെ വന്ധ്യതക്കും ഫലപ്രദമാണ്.

ലൈംഗികശേഷി കൂട്ടാന്‍

ലൈംഗികശേഷി കൂട്ടാന്‍

ദിവസം ഒരു സ്പൂണ്‍ അശ്വഗന്ധലേഹ്യം അല്ലെങ്കില്‍ അര സ്പൂണ്‍ പൗഡര്‍ അല്ലെങ്കില്‍ 2 ക്യാപ്സൂള്‍ വീതം ഒരു മാസം കഴിക്കുക. ബീജത്തിന്‍റെ അളവിലും, ഗുണത്തിലും, ലൈംഗിക ശേഷിയിലും, ലൈംഗികബന്ധത്തിന്‍റെ ദൈര്‍ഘ്യത്തിലും കാര്യമായ വ്യത്യാസം അനുഭവിച്ചറിയാനാകും.

ഞരമ്പുകള്‍ക്കും ശരീരത്തിനും നവോര്‍ജ്ജം

ഞരമ്പുകള്‍ക്കും ശരീരത്തിനും നവോര്‍ജ്ജം

അര സ്പൂണ്‍ അശ്വഗന്ധപൗഡര്‍ തേന്‍, കല്‍ക്കണ്ടം, നെയ്യ് എന്നിവയുമായി കലര്‍ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക. അശ്വഗന്ധ ട്രിബുല പൗഡറുമായി ചേര്‍ത്ത് ദിവസവും ഉപയോഗിക്കുക. ഇത് കഴിച്ച ശേഷം ഒരു ഗ്ലാസ്സ് പാലും കുടിക്കണം.

പ്രായത്തെ തടയാനും യൗവ്വനം നിലനിര്‍ത്താനും

പ്രായത്തെ തടയാനും യൗവ്വനം നിലനിര്‍ത്താനും

അര സ്പൂണ്‍ അശ്വഗന്ധം നെല്ലിക്ക നീരുമായി ചേര്‍ത്ത് ദിവസവും കഴിക്കുക. ഇത് നിങ്ങളെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. ഇന്ത്യയിലെ സെക്‌സി സുന്ദരിമാരെ കാണൂ

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

നിശ്ചിതമായ അളവുകളില്‍ കഴിച്ചാല്‍ അശ്വഗന്ധം ദോഷഫലങ്ങളുണ്ടാക്കില്ല. എന്നാല്‍ ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും. അശ്വഗന്ധത്തിന്‍റെ ഗുണഫലങ്ങളെ സംബന്ധിച്ച് വിപുലമായ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. അതിനാല്‍ തന്നെ ദീര്‍ഘകാലം ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍ അറിവായിട്ടില്ല. എന്നിരുന്നാലും ഒരു പഠനമനുസരിച്ച് കൂടിയ അളവില്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ചില ആളുകളില്‍ തൈറോയ്ഡ് വര്‍ദ്ദിപ്പിക്കുകയും തൈറോടോക്സിക്കോസിസിന് കാരണമാവുകയും ചെയ്യും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അള്‍സര്‍ എന്നിവയുള്ളവര്‍ അമുക്കുരം ഉപയോഗിക്കരുത്.

Read more about: health ആരോഗ്യം
English summary

How Ashwagandha Can Be Used As Sexual Rejuvenator

Ashwagandha is an ayurvedic medicine. it can be used as sexual rejuvenator. Read more to know how Ashwagandha can be used as sexual rejuvenator,
X
Desktop Bottom Promotion