വെറുതേ പരിഭ്രമിയ്‌ക്കേണ്ടാ....

Posted By: Staff
Subscribe to Boldsky

ആളുകള്‍ക്ക് പലതരത്തിലുള്ള മാനസികാവസ്ഥകള്‍ അനുഭവിക്കേണ്ടതായി വരും. വികാരങ്ങള്‍ മനുഷ്യന്‍റെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. സ്നേഹം, വെറുപ്പ്, ദേഷ്യം, ആശങ്ക എന്നിവയാണ് മനുഷ്യര്‍ക്ക് സാധാരണയായി അനുഭവപ്പെടുന്ന വികാരങ്ങള്‍.

ഇതേപോലെ മനുഷ്യരില്‍ ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഒരു അവസ്ഥയാണ് പരിഭ്രമം. വിശ്രമമില്ലായ്മ, ഉറക്കമില്ലായ്മ, ഭയം, ആശങ്കകള്‍ എന്നിവയുടെ ആകെത്തുകയാണിത്. പരിഭ്രമം അനുഭവപ്പെടുമ്പോള്‍ ഈ ലക്ഷണങ്ങള്‍ ആളുകള്‍ പ്രകടിപ്പിക്കാറുണ്ട്.

പരിഭ്രമത്തിനും വിറയലിനും ചെയ്യാവുന്ന ചില പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്.

1. ഓറഞ്ച് മണക്കുക

1. ഓറഞ്ച് മണക്കുക

ഒരു ഓറ‍ഞ്ച് എടുത്ത് തോല് പൊളിച്ച് അതിന്‍റെ ഗന്ധം ശ്വസിക്കുക. വേണമെങ്കില്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു ഓറഞ്ചിട്ട് അതിന്‍റെ ഗന്ധം ശ്വസിക്കാം. ഉത്കണ്ഠകളുണ്ടാവുകയും അവ പരിഭ്രമത്തിനിടയാക്കുകയും ചെയ്യുമ്പോള്‍ ഓറ‍ഞ്ചിന്‍റെ ഗന്ധം നുകരുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും.

2. ബദാം കഴിക്കുക

2. ബദാം കഴിക്കുക

പരിഭ്രമം കുറയ്ക്കാനുള്ള ഏറ്റവും സ്വഭാവികമായ പരിഹാരമാര്‍ഗ്ഗങ്ങളിലൊന്നാണ് ബദാം കഴിക്കുന്നത്. ഏതാനും കഷ്ണം ബദാം തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി കഴിക്കുക. ഇത് വഴി തലച്ചോറിനെ റിലാക്സ് ചെയ്യുകയും, വിറയലിനും പരിഭ്രമത്തിനും കാരണമാകുന്ന സമ്മര്‍ദ്ധത്തെ കുറയ്ക്കുകയും ചെയ്യാം.

3. ചായ തേന്‍ ചേര്‍ത്ത് കഴിക്കുക

3. ചായ തേന്‍ ചേര്‍ത്ത് കഴിക്കുക

പരിഭ്രമം വരുമ്പോള്‍ കഠിനമായ വിറയലുണ്ടെങ്കില്‍ ദിവസവും രണ്ട് കപ്പ് ചായ കുടിക്കുക. പഞ്ചസാരക്ക് പകരം ഒരു ടീസ്പൂണ്‍ നിറയെ തേന്‍ ഓരോ കപ്പിലും ചേര്‍ക്കുക. ഇത് പരിഭ്രമവും വിറയലും ഒരു വലിയ പരിധി വരെ കുറയ്ക്കും.

4. ചൂട് വെള്ളത്തിലെ കുളി

4. ചൂട് വെള്ളത്തിലെ കുളി

ചെറുചൂചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് പരിഭ്രമവും വിറയലുമുള്ളവര്‍ക്ക് ഏറെ ഗുണകരമാണ്. ടബ്ബിലെ ചെറുചൂടുള്ള വെള്ളത്തില്‍ ഏതാനും കഷ്ണം ഇഞ്ചിയും അല്പം ബേക്കിംഗ് സോഡയും ചേര്‍ക്കുക. ഇത് നല്ല പ്രതിവിധിയാണ്. ഇവ ഞരമ്പുകളെ റിലാക്സ് ചെയ്യുകയും അവയുടെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കുകയും ചെയ്യും.

5. തേനും ജാതിക്കയും ചേര്‍ത്ത ഓറഞ്ച് ജ്യൂസ്

5. തേനും ജാതിക്കയും ചേര്‍ത്ത ഓറഞ്ച് ജ്യൂസ്

പ്രകൃതി ചികിത്സകരുടെ അഭിപ്രായത്തില്‍ ഒരു സ്പൂണ്‍ ജാതിക്കയും, രണ്ട് ടീസ്പൂണ്‍ നിറയെ തേനും, ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കഴിക്കാം. പരിഭ്രമവും വിറയലും അകറ്റാന്‍ സഹായിക്കുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണിത്.

6. പ്രൈംറോസ് ഓയില്‍

6. പ്രൈംറോസ് ഓയില്‍

പ്രൈംറോസ് ഓയില്‍ ഒരു തുള്ളി നാവില്‍ ഇറ്റിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നു. ഇതിലെ പ്രകൃതിദത്ത ഘടകങ്ങള്‍ നാഡീവ്യവസ്ഥയെ റിലാക്സ് ചെയ്യുകയും ശരീരത്തെ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യും.

Read more about: health, ആരോഗ്യം
English summary

Home Remedies For Nervousness And Shivering

These are the best hoe remedies for shivering and nervousness. These are the natural remedies for nervousness and the best way to cure shivering.
Story first published: Monday, June 1, 2015, 8:29 [IST]
Subscribe Newsletter