പാലുകള്‍, ഗുണങ്ങള്‍

Posted By:
Subscribe to Boldsky

പാല്‍ എന്നു കേള്‍ക്കുമ്പോള്‍ പശുവിന്‍ പാലും ആട്ടിന്‍ പാലുമെല്ലാമായിരിയ്‌ക്കും മിക്കവാറും പേരുടെ മനസില്‍. ഇവയല്ലാതെ പാലുകള്‍ പല തരമുണ്ട്‌. ഇവയ്‌ക്ക്‌ ആരോഗ്യഗുണങ്ങളും പലതുണ്ട്‌.

പലതരം പാലുകളേയും ഇവയുടെ ആരോഗ്യവശങ്ങളേയും കുറിച്ചു കൂടുതറിയൂ,

നാളികേരപ്പാല്‍

നാളികേരപ്പാല്‍

പാലുകളില്‍ തന്നെ നാളികേരപ്പാല്‍ പലതരം ഗുണങ്ങളുള്ള ഒന്നാണ്‌. പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍ മഗ്നീഷ്യം, വൈററമിന്‍, ധാതുക്കള്‍ എന്നിവ ധാരാളമടങ്ങിയ ഒന്നാണിത്‌. ഗോള്‍ബ്ലാഡര്‍ സ്‌റ്റോണ്‍, ദഹനപ്രശ്‌നങ്ങള്‍, ലിവര്‍ രോഗങ്ങള്‍ എന്നിങ്ങനെ പലതിനുമുള്ള പരാഹാരമാണിത്‌. ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഒരുപോലെ ഗുണകരം.

മറ്റു പാലുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്‌. വൈറ്റമിന്‍ സി, ഇ, ബി എന്നിവയുമുണ്ട്‌.

ബദാം മില്‍ക്‌

ബദാം മില്‍ക്‌

ബദാം മില്‍ക്‌ പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, മാംഗനീസ്‌, കോപ്പര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്‌. പശുവിന്‍ പാലിനേക്കാള്‍ ഏറെ കൊഴുപ്പു കുറഞ്ഞ ഒന്നാണിത്‌.

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍ കാല്‍സ്യം, പ്രോട്ടീന്‍, അയോഡിന്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങി ഒന്നാണ്‌. ഇത്‌ തൈറോയ്‌ഡ്‌, ഗൗട്ട്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌. എല്ലുകളുടെ ബലത്തിന്‌ വളരെ നല്ലത്‌.

ആട്ടിന്‍ പാല്‍

ആട്ടിന്‍ പാല്‍

ആട്ടിന്‍ പാല്‍ പശുവിന്‍ പാലിനേക്കാള്‍ ഗുണങ്ങളുള്ള ഒന്നാണെന്നു പറയേണ്ടി വരും. പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക്‌. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ദഹനത്തിനും അയേണ്‍, കാല്‍സ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം എന്നിവ ശരീരത്തിന്‌ പെട്ടെന്നു വലിച്ചെടുക്കാന്‍ ആട്ടിന്‍പാല്‍ സഹായിക്കും.

സോയ മില്‍ക്‌

സോയ മില്‍ക്‌

സോയ മില്‍ക്‌ പാലില്‍ പെട്ട മറ്റൊന്നാണ്‌. ഇതില്‍ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിനും തടി കുറയ്‌ക്കുന്നതിനുമെല്ലാം സഹായിക്കുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

Health Benefits Of Different Types Of Milk

Here are different health benefits of different types of milk. Read more to know about,
Story first published: Saturday, May 2, 2015, 17:20 [IST]