ആര്‍ത്തവസമയത്ത് മെന്‍സ്ട്രല്‍ കപ്‌!!

Posted By: Staff
Subscribe to Boldsky

തികച്ചും ഓര്‍ഗാനിക്കായ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടില്ലാത്ത പരിസ്ഥിതി സൗഹൃദ ആര്‍ത്തവ കപ്പുകള്‍ക്ക്‌ വിദേശത്ത്‌ മാത്രമല്ല ഇന്ത്യയിലും ആവശ്യക്കാര്‍ ഏറെയാണ്‌.

എന്തു കൊണ്ട്‌ ഇത്‌ തിരഞ്ഞെടുക്കണം

Menstrual Cup

1. മറ്റ്‌ ശുചീകരണ ഉത്‌പന്നങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ആര്‍ത്തവ കപ്പ്‌ വളരെ നാള്‍ നിലനില്‍ക്കും. ടാംമ്പണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മാസം കുറഞ്ഞത്‌ ഒരു ബോക്‌സ്‌ എങ്കിലും വേണ്ടി വരും . അതേസമയം ആര്‍ത്തവ കപ്പ്‌ നന്നായി സൂക്ഷിക്കുകയാണെങ്കില്‍ പത്ത്‌ വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയും.

2. ചെലവ്‌ കുറവാണ്‌. സ്‌ത്രീകള്‍ക്ക്‌ പാഡിനും ടാമ്പണുമായി പത്ത്‌ വര്‍ഷ കാലത്തേക്ക്‌ ആയിരകണക്കിന്‌ രൂപ ചെലവഴിക്കേണ്ടി വരും. അതേസമയം ആര്‍ത്തവ കപ്പ്‌ ഒരു തവണ വാങ്ങിയാല്‍ അത്‌ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയും.

3. മികച്ച ശേഷിയാണ്‌ ഉള്ളത്‌. കഠിനമായ രക്തസ്രാവം ആണെങ്കിലും ആര്‍ത്തവ കപ്പ്‌ ഫലപ്രദമായിരിക്കും. സാധാരണ രീതിയിലുള്ള ഒരു പാഡുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ത്തവ കപ്പിന്‌ അഞ്ച്‌ മടങ്ങ്‌ ശേഷി കൂടുതലായിരിക്കും.

4. നന്നായി അകത്തേയ്‌ക്ക്‌ വയ്‌ക്കുകയാണെങ്കില്‍ ടാമ്പണും മറ്റ്‌ ഉത്‌പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്‌ ചോര്‍ച്ച കുറവായിരിക്കും.

Read more about: health, ആരോഗ്യം
English summary

Benefits Of Menstrual Cups

Here are some of the advantages of menstrual cup. Read more to know about,
Please Wait while comments are loading...
Subscribe Newsletter