For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണക്കാര്യത്തിലെ അപകടങ്ങള്‍

By Super
|

ചില ഭക്ഷണങ്ങള്‍ അവഗണിച്ചാല്‍ അത് ദീര്‍ഘകാലയളവില്‍ ആരോഗ്യത്തിന് ഏറെ ദോഷകരമാകും. യഥാര്‍ത്ഥത്തില്‍ ഡോക്ടറുടെ ഉപദേശമില്ലാതെ ഡയറ്റില്‍ മാറ്റം വരുത്തുകയോ ഭക്ഷണങ്ങളെക്കുറിച്ച് മതിയായ അറിവില്ലാതെ അതില്‍ മാറ്റം വരുത്തുകയോ ചെയ്യരുത്.

ഇന്ന് ഏറെപ്പേര്‍ക്കും ഡയറ്റിങ്ങിന്‍റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് അറിയാം. അത് വഴി ഏറെ ഗുണഫലങ്ങള്‍ നേടാനുമാകും. ഡയറ്റിങ്ങിലെയും ശരീരഭാരം കുറയ്ക്കലിലെയും പുതിയ ട്രെന്‍ഡുകള്‍ പിന്തുടരാനുള്ള താല്പര്യം എല്ലാവര്‍ക്കും തന്നെയുണ്ട്.

നിങ്ങളുടെ സ്വന്തം താല്പര്യത്തിനനുസൃതമായി ജീവിതശൈലികള്‍ ക്രമീകരിക്കുന്നതില്‍ തകരാറില്ല. എന്നാല്‍ എന്നാല്‍ വലിയ മാറ്റങ്ങള്‍ക്ക് മുമ്പ് വിദഗ്ദാഭിപ്രായം തേടേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവഗണിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

പ്രോട്ടീന്‍ മാത്രം

പ്രോട്ടീന്‍ മാത്രം

പ്രോട്ടീന്‍ മാത്രം കഴിക്കരുത്. പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണെങ്കിലും കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണ്ണമായും അവഗണിക്കരുത്. അത് നിങ്ങളുടെ കരുത്ത് കുറയാന്‍ കാരണമാകും.

അധികം, കുറച്ച്

അധികം, കുറച്ച്

ഭക്ഷണം അധികം കഴിക്കുകയോ വളരെ കുറച്ച് കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അപകടകരമാണ്. നിങ്ങളുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമായ ഭക്ഷണത്തിന്‍റെ അളവ് എത്രയാണെന്ന് ന്യൂട്രിഷനിസ്റ്റില്‍ നിന്ന് മനസിലാക്കുക.

കാര്‍ബോഹൈഡ്രേറ്റ് രാത്രി

കാര്‍ബോഹൈഡ്രേറ്റ് രാത്രി

കാര്‍ബോഹൈഡ്രേറ്റ് അധികമായടങ്ങിയ ഭക്ഷണം രാത്രിയിലേക്കാള്‍ പകല്‍ സമയത്ത് കഴിക്കുന്നതാണ് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കുന്നതിന് ഉത്തമമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

സപ്ലിമെന്‍റുകള്‍

സപ്ലിമെന്‍റുകള്‍

സപ്ലിമെന്‍റുകളെ ആശ്രയിക്കരുത്. ഗുളികരൂപത്തിലല്ല, ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ നേടുന്നതാണ് ഉചിതം. സപ്ലിമെന്‍റുകള്‍ ഡോക്ടറുടെ ഉപദേശമില്ലാതെ ഉപയോഗിക്കുകയോ, അമിതമായി ഉപയോഗിക്കുകയോ ചെയ്യരുത്.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ അവഗണിക്കരുത്. ഏത് ഭക്ഷണക്രമത്തിനുമൊപ്പം അനുയോജ്യമായ വ്യായാമവും ഉണ്ടാകണം. അല്ലെങ്കില്‍ ആ ഭക്ഷണം ഫലപ്രദമാകില്ല.

ഭക്ഷണത്തിന്‍റെ അളവില്‍

ഭക്ഷണത്തിന്‍റെ അളവില്‍

ഭക്ഷണത്തിന്‍റെ അളവില്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ അത് അമിതമാകുന്നത് ദോഷം ചെയ്യും.

വൈകി ഭക്ഷണം

വൈകി ഭക്ഷണം

വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷകരമാണ്. അത് നിങ്ങളെ സഹായിക്കുകയല്ല, ആരോഗ്യത്തിന് ഭീഷണിയാവുകയാണ് ചെയ്യുക.


English summary

7 Deadly Food Signs

What are food sins? Well, some misconceptions are termed as sins in the dieting world. Read on to know about the deadly sins of dieting.
X
Desktop Bottom Promotion