For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കുക

|

തിരക്കിനു പിറകേ പോകുന്നവര്‍ക്ക് ഭക്ഷണമൊന്നും ഒരു പ്രശ്‌നമല്ല. എന്നാല്‍ ഇത്തരം തിരക്കിന്റെ കാര്യം പറഞ്ഞ് ഭക്ഷണംഒഴിവാക്കുന്നവര്‍ സൂക്ഷിക്കുക. അവരുടെ ആയുര്‍ദൈര്‍ഘ്യത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പഴച്ചാറിലുണ്ട് ചില അപകടങ്ങള്‍

പലരും വ്യായാമവും യോഗയുമായി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ടാവും. എന്നാല്‍ ഇതെല്ലാം നല്ലത് തന്നെ പക്ഷേ അതോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധിച്ചില്ലെങ്കില്‍ സംഗതി വഷളാവും എന്നകാര്യം സംശയമില്ലാത്തതാണ്.

തടി കുറയ്ക്കുന്നതിന്റെഭാഗമായും ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ ഇത് കുറയ്ക്കുന്നത് തടിയല്ല. നമ്മുടെ ആയുസ്സിന്റെ നല്ലൊരു ഭാഗമാണ്. ഭക്ഷണം കഴിക്കാത്തതുകൊണ്ട് ഭാവിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് നോക്കാം.

 ക്ഷീണത്തോടെ തടി കുറയും

ക്ഷീണത്തോടെ തടി കുറയും

തടി കുറയ്ക്കണം എന്നുള്ളവര്‍ക്ക് തടി കുറയ്ക്കാം എന്നാല്‍ അവിടെ ആയുസ്സിന്റെ നല്ലൊരു ഭാഗവും കുറയും. മാത്രമല്ല ക്ഷീണം എപ്പോഴും നിങ്ങളെ വിടാതെ പിന്തുടരും.

അസിഡിറ്റി

അസിഡിറ്റി

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരുന്നാല്‍ മിക്കവരേയും പിടികൂടുന്ന ഒന്നാണിത്. വയറ്റില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആസിഡ് ഭക്ഷണത്തെ ദഹിപ്പിക്കാനുള്ളതാണ്. എന്നാല്‍ ഭക്ഷണം കഴിച്ചില്ലെങ്കിലോ അത് ദഹനപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹം ഭക്ഷണത്തിന്റെ അഭാവം കൊണ്ട് ഉണ്ടാവുന്ന ഒരു അസുഖവുമാണ്. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ലഭിക്കാത്തും മധുരത്തോടുള്ള നമ്മുടെ ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രമേഹത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഉണ്ടാകുന്നതില്‍ ഭക്ഷണത്തിന്റെ അഭാവം വളരെ വലുതാണ്. 6 മണിക്കൂറിലധികം ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് മെറ്റാബോളിക് പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ഇത് തൈറോയ്ഡിലേക്ക് നയിക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദവും ഭക്ഷണവും തമ്മിലെന്ത് എന്ന് തോന്നുന്നുവോ? എന്നാല്‍ പലപ്പോഴും ഹോര്‍മോണിലുണ്ടാകുന്ന മാറ്റം നമ്മുടെ മാനസിക നിലയെ തകരാറിലാക്കുന്നു.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ ഭക്ഷണം കഴിക്കാത്തതില്‍ നിന്നും ഉണ്ടാവുന്നു. കുറേ സമയം വിശന്നിരുന്നാല്‍ പിന്നീട് അത് നമ്മുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. ഇത് പിന്നീട് ഡിപ്രഷനിലേക്ക് നയിക്കുന്നു.

English summary

6 Long Term Side Effects That Eating Less Has On Your Body

In this fast moving life we all skip meals due to important meetings, travel, customer engagement and more. But if this practice has become regular, it might have adverse effects on your body.
Story first published: Thursday, September 24, 2015, 17:36 [IST]
X
Desktop Bottom Promotion