For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ടം, പക്ഷേ തടി കൂടും!!

By Super
|

ചില ഇന്ത്യന്‍ വിഭവങ്ങള്‍ ആരോഗ്യകരമായ പച്ചക്കറികളും, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ചീര തുടങ്ങിയവ പോലുള്ള പതിവ് ചേരുവകളും ഉള്‍പ്പെടുന്നവയാണ്. എന്നിരുന്നാലും പ്രാദേശികമായ പാചകരീതികള്‍ അനുസരിച്ച് അതിലെ കലോറി കൂടുതലായിരിക്കും.

യഥാര്‍ത്ഥത്തില്‍ ക്രീമുകള്‍, നെയ്യ്, വെണ്ണ, പഞ്ചസാര എന്നിവ പാചകത്തിനിടെ ചേര്‍ക്കുന്നതിനാലാണ് ചില വിഭവങ്ങളിലെ കലോറിയുടെ അളവ് വളരെ കൂടിയിരിക്കുന്നത്. നിങ്ങള്‍ ഹൃദയാരോഗ്യം, ശരീരഭാരം എന്നിവയില്‍ ശ്രദ്ധിക്കുന്ന ആളാണെങ്കില്‍ അകറ്റി നിര്‍ത്തേണ്ടുന്ന ചില ഭക്ഷണങ്ങളുണ്ട്.

പുലാവ് റൈസ്

പുലാവ് റൈസ്

മസാലകള്‍ ചേര്‍ത്ത് രുചി നല്കിയ അരി ഉപയോഗിച്ചുള്ള വിഭവമാണിത്. ഇതില്‍ മാംസം, പച്ചക്കറികള്‍ എന്നിവയും ചേര്‍ക്കാവുന്നതാണ്.

കലോറി - ഒരു പ്ലേറ്റില്‍ ഏകദേശം 449 കലോറി.

ചോലെ ബട്ടൂര

ചോലെ ബട്ടൂര

ചന്നപൂരി എന്ന പേരിലും ചോലെ ബട്ടൂരഅറിയപ്പെടുന്നു. ചോല്‍, ഫ്രൈ ചെയ്ത ബ്രെഡ് അഥവാ ബട്ടൂരയും ചേര്‍ന്ന വിഭവമാണിത്.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 450 കലോറി.

ബട്ടര്‍ ചിക്കന്‍

ബട്ടര്‍ ചിക്കന്‍

ബട്ടര്‍‌ ചിക്കന്‍ ഒരു വടക്കേ ഇന്ത്യന്‍ വിഭവമാണ്. ചിക്കര്‍ കറി സോസില്‍ പെട്ട പ്രിയ വിഭവമായ ഇത് മിക്കവാറും എല്ലാ റസ്റ്റോറന്‍റ് മെനുകളിലും കാണാം. കശുവണ്ടി, ബദാം, തക്കാളി, വെണ്ണ എന്നിവ ചേര്‍ന്ന ക്രീം സോസിലാണ് ഇത് പാകം ചെയ്യുന്നത്. ചിക്കന്‍ മഖാനി എന്ന പേരിലും ഇത് അറിയപ്പെടുന്നു.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 490 കലോറി.

ചിക്കന്‍ കുറുമ കറി

ചിക്കന്‍ കുറുമ കറി

ഇത് കട്ടികുറഞ്ഞ ക്രീമി ചിക്കന്‍ വിഭവമാണ്. മിക്ക വീടുകളിലും പാകം ചെയ്യുന്നതാണ് ഇത്. ഇതിലെ പ്രധാന ചേരുവകള്‍ കോഴിയിറച്ചി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, വെണ്ണ, നെയ്യ് എന്നിവയാണ്.

കലോറി - ഏകദേശം 800-870 കലോറി.

തണ്ടൂരി ചിക്കന്‍

തണ്ടൂരി ചിക്കന്‍

പൊരിച്ച കോഴിയിറച്ചി യോഗര്‍ട്ടും, മസാലകളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് തണ്ടൂരി ചിക്കന്‍.

കലോറി - ഒരു കോഴിക്കാലില്‍ ഏകദേശം 264-300 കലോറി അടങ്ങിയിട്ടുണ്ട്.

ചിക്കന്‍ മദ്രാസ്

ചിക്കന്‍ മദ്രാസ്

കോഴിയിറച്ചി, പന്നി, ബീഫ് എന്നിവയും ചെറുതായി നുറുക്കിയ ആട്ടിറച്ചിയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു മസാല നിറഞ്ഞ കറിയാണിത്.

കലോറി - 100-200 ഗ്രാമില്‍ ഏകദേശം 450-500 കലോറി അടങ്ങിയിട്ടുണ്ട്.

ചിക്കന്‍ ടിക്ക മസാല

ചിക്കന്‍ ടിക്ക മസാല

കോഴിയിറച്ചി സ്പൈസി സോസില്‍ റോസ്റ്റ് ചെയ്തെടുത്ത വിഭവമാണിത്. പൊതുവെ ക്രീമിയും, മസാലരുചിയും, ഓറ‍ഞ്ച് നിറവുമുള്ള സോസാണ് ഇത്. എന്നാല്‍ ഇതൊരു പരമ്പരാഗത ഇന്ത്യന്‍ വിഭവമല്ല. ചിക്കന്‍ ടിക്ക എന്ന മുഗളായ് വിഭവവുമായുള്ള സാമ്യത്തില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ഇത് ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തമായ ഒരു വിഭവമാണിത്.

കലോറി - ഒരു ചെറിയ പാത്രം ചിക്കന്‍ ടിക്ക മസാലയില്‍ ഏകദേശം 438-557 കലോറി അടങ്ങിയിട്ടുണ്ട്.

ചിക്കന്‍ കറി

ചിക്കന്‍ കറി

ഇന്ത്യയിലെ ഒരു പ്രധാന വിഭവമാണിത്. കോഴിയിറച്ചിയും കറിയുമാണ് ഇതിലെ പ്രധാന ഇനങ്ങള്‍. കറിപ്പൊടിയും മസാലപ്പൊടി, കുങ്കുമപ്പൂവ്, ഇഞ്ചി തുടങ്ങി പലയിനം മസാലകള്‍ സോസ് രൂപത്തില്‍ കോഴിയിറച്ചിക്കൊപ്പം ചേര്‍ത്ത് തയ്യാറാക്കുന്നു.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 538 കലോറി.

ലാംപ് റോഗന്‍ ജോഷ്

ലാംപ് റോഗന്‍ ജോഷ്

സുഗന്ധമുള്ള ഒരു ആട്ടിറച്ചി വിഭവമാണ് ഇത്. ഒരു കാശ്മീരി വിഭവമാണ്. കടുത്ത ചൂടില്‍ ഓയിലുമായി ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 589 കലോറി.

ലാംപ് ഖീമ

ലാംപ് ഖീമ

ആട്ടിറച്ചി കറി മസാലകളും ഗ്രീന്‍ പീസും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണിത്.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 502-562 കലോറി.

നാന്‍ ബ്രെഡ്

നാന്‍ ബ്രെഡ്

ഓവനില്‍ ബേക്ക് ചെയ്തെടുക്കുന്ന പരന്ന ബ്രെഡാണ്.

കലോറി - ഏകദേശം 317 കലോറി.

പാവ്ബാജി

പാവ്ബാജി

ഒരു മറാത്ത ഫാസ്റ്റ് ഫു‍ഡ് വിഭവമാണിത്. (കട്ടിയുള്ള ഉരുളക്കിഴങ്ങ് കറി)ക്കൊപ്പം മല്ലി, ഉള്ളി, നാരങ്ങ, ബേക്ക് ചെയ്ത പാവ് എന്നിവ ചേര്‍ന്ന വിഭവമാണിത്. പാവിന്‍റെ എല്ലാ ഭാഗങ്ങളിലും വെണ്ണ തേക്കും.

കലോറി - ഒരു പ്ലേറ്റില്‍ ഏകദേശം 600 കലോറി.

പനീര്‍ ബുര്‍ജി

പനീര്‍ ബുര്‍ജി

പ്രാതലിന് അനുയോജ്യമായ മികച്ച വിഭവമാണ് ഇത്. ചപ്പാത്തി, പറാത്ത എന്നിവയ്ക്കൊപ്പം എളുപ്പത്തില്‍ അത്താഴ വിഭവമായും ഇത് തയ്യാറാക്കാം.

കലോറി - ഒരു ഇടത്തരം ബൗളില്‍ ഏകദേശം 412 കലോറി.

ഫലൂദ

ഫലൂദ

പല ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന തണുപ്പിച്ച മധുരപാനീയമാണ് ഫലൂദ. റോസ് സിറപ്പ് വെര്‍മിസെല്ലി, സില്ലിയം അല്ലെങ്കില്‍ തുളസിയില, ജെല്ലി കഷ്ണങ്ങള്‍, ടാപിയോക്ക പേള്‍സ് എന്നിവ പാല്‍, വെള്ളം അല്ലെങ്കില്‍ ഐസ്ക്രീമുമായി ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

കലോറി - ഒരു വലിയ ഗ്ലാസ് ഫാലുദയില്‍ ഏകദേശം 300 കലോറി.

രസ മലായ്

രസ മലായ്

ഇന്ത്യയിലെ പ്രശസ്തമായ ഒരു മധുര പലഹാരമാണിത്. രസം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് നീര് എന്നും, മലായ് എന്നതിന്‍റെ അര്‍ത്ഥം ക്രീം എന്നുമാണ്.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 250 കലോറി.

ജിലേബി

ജിലേബി

ഇന്ത്യയിലെ പേരുകേട്ട ഒരു മധുരപലഹാരമാണ് ജിലേബി. വടിയുടെ ആകൃതിയിലോ, വൃത്താകൃതിയിലോ ഗോതമ്പ് മാവ് വറുത്തെടുത്ത് പഞ്ചസാര പാനിയില്‍ മുക്കിയാണ് ഇത് തയ്യാറാക്കുന്നത്. ജിലേബി ചൂടോടെയോ തണുത്തതിന് ശേഷമോ വിളമ്പും. ഇതിന്‍റെ പുറം ഭാഗത്ത് പഞ്ചസാര ക്രിസ്റ്റല്‍ രൂപത്തില്‍ പൊതിഞ്ഞിരിക്കും.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 459 കലോറി.

ഹല്‍വ

ഹല്‍വ

പല രൂപത്തിലുള്ള കട്ടിയുള്ള മധുരപലഹാരമാണ് ഹല്‍വ. ഇന്ത്യയില്‍ ഹല്‍വ സൂര്യകാന്തിക്കുരു, പല തരം അണ്ടിപ്പരിപ്പുകള്‍, പയറുകള്‍, ക്യാരറ്റ്, മത്തങ്ങ, കിഴങ്ങുകള്‍, പഴച്ചാറുകള്‍ തുടങ്ങിയ പച്ചക്കറി വിഭവങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ്.

കലോറി - ഒരു വിളമ്പലില്‍ ഏകദേശം 570 കലോറി.

ബര്‍ഫി

ബര്‍ഫി

മിഠായി രൂപത്തില്‍ ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ ഡെസര്‍ട്ടാണ് ബര്‍ഫി. പാല്‍ പഞ്ചസാരയും മറ്റ് ചില ചേരുവകളുമായി ചേര്‍ത്താണ് സാധാരണയായി ഇത് തയ്യാറാക്കുന്നത്(ഡ്രൈ ഫ്രൂട്ട്സ്, കടുപ്പം കുറഞ്ഞ മസാലകള്‍). തുടര്‍ന്ന് ഇത് പരന്ന പാത്രത്തിലൊഴിച്ച് കട്ടിയായ ശേഷം ചെറുതായി മുറിക്കും. ഇത് കഴിക്കാവുന്ന സില്‍വര്‍ ഫോയില്‍ ഉപയോഗിച്ച് ചിലപ്പോള്‍ പൊതിയാറുമുണ്ട്.

കലോറി - ഒരു കഷ്ണത്തില്‍ ഏകദേശം 103 കലോറി.

സമോസ

സമോസ

ഫ്രൈ ചെയ്ത പേസ്ട്രിയും മസാല ചേര്‍ത്ത ഉരുളക്കിഴങ്ങ്, ഉള്ളി, കടല എന്നിവ നിറച്ചും തയ്യാറാക്കുന്ന വിഭവമാണ് ഇത്. വൈകുന്നേരങ്ങളിലെ ഒരു പ്രധാന പലഹാരമായാണ് സമോസയെ കണക്കാക്കുന്നത്. ഉരുളക്കിഴങ്ങ്, കോഴിയിറച്ചി(അപൂര്‍വ്വമായി), പച്ചക്കറികള്‍, ഓയില്‍, ഉപ്പ് എന്നിവയാണ് സമോസയുടെ പ്രധാന ചേരുവകള്‍.

കലോറി - രണ്ട് സമോസയില്‍ ഏകദേശം 260 കലോറിയുണ്ട്. രണ്ട് നോണ്‍ വെജിറ്റേറിയന്‍ സമോസയില്‍ 320 കലോറി അടങ്ങിയിട്ടുണ്ട്.

ഉള്ളി ബജ്ജി

ഉള്ളി ബജ്ജി

സവാളയും കടലമാവും മസാലകളുമെല്ലാം ചേര്‍ത്ത് വറുത്തെടുക്കുന്ന വിഭവമാണിത്. സ്വാദിഷ്ടമെങ്കിലും എണ്ണയില്‍ തയ്യാറാക്കുന്നതു കൊണ്ടുതന്നെ കലോറി കൂടുതല്‍.

കലോറി - 2-3 കഷ്ണങ്ങളില്‍ 190 കലോറി(വലുപ്പം അനുസരിച്ച്). യോനീദുര്‍ഗന്ധം അകറ്റാം

English summary

20 High Calorie Indian Dishes To Avoid

Here are some of the top 20 high calorie Indian dishes to avoid inorder to avoid weight gain. Read more to know about,
X
Desktop Bottom Promotion