കിടക്കയിലെ മോശം പുരുഷ പ്രകടനത്തിനു കാരണം

Posted By:
Subscribe to Boldsky

സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീയേക്കാള്‍ എപ്പോഴും ഉത്കണ്ഠയും ചിന്തയും കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പറയാം. തങ്ങളുടെ സ്ത്രീയെ കിടക്കയില്‍ സംതൃപ്തയാക്കാന്‍ കഴിയുമോയെന്ന ഭയവും ഉത്കണ്ഠയും മിക്കവാറും പേര്‍ക്കുണ്ടാകും. ഇതില്ലാതെ പോയാല്‍ തങ്ങളുടെ പുരുഷത്വത്തിനു നേര്‍ക്കുന്ന ചോദ്യമായി ഇതിനെ കണക്കാക്കുന്നവരുമുണ്ട്.

പങ്കാളിയ്ക്ക് ഓര്‍ഗാസമുണ്ടാവുക, സെക്‌സിന് ഒടുവില്‍ വരെ ശീഘ്രസ്ഖലനമോ ഉദ്ധാരണ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിയ്ക്കുക, പുരുഷന്റെ പ്രശ്‌നം കൊണ്ട് സ്ത്രീ ഗര്‍ഭം ധരിയ്ക്കാതിരിയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ പുരുഷന്റെ കഴിവുകേടായി വ്യാഖ്യാനിയ്ക്കപ്പെടുന്നു.

കിടക്കയിലെ പുരുഷന്മാരുടെ മോശം പ്രകടനത്തിനു പുറകില്‍ ചില പ്രധാന കാരണങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട 10 കാരണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

പെര്‍ഫോമന്‍സ് ആങ്‌സൈറ്റി

പെര്‍ഫോമന്‍സ് ആങ്‌സൈറ്റി

കിടക്കയില്‍ തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയം പല പുരുഷന്മാര്‍ക്കുമുണ്ടാകും. ഇതാണ് പെര്‍ഫോമന്‍സ് ആങ്‌സൈറ്റിയെന്നു പറയുന്നത്. ഈ ഭയം മനസിനും ഇതുവഴി ശരീരത്തിനുമുണ്ടാകുന്നു. ഇത് കിടപ്പറയിലെ മോശം പ്രകടനത്തിനും കാരണമാകാം.

പുകവലി

പുകവലി

പുകവലി പുരുഷത്വം നല്‍കുമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇതും തെറ്റാണ്. പുകവലി യഥാര്‍ത്ഥത്തില്‍ പുരുഷത്വത്തെ നശിപ്പിയ്ക്കുയാണ് ചെയ്യുന്നത്. പുരുഷവന്ധ്യതയ്ക്കും ബീജക്കുറവിനും ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും.

മദ്യം

മദ്യം

മദ്യം കഴിച്ചാല്‍ കിടക്കയിലെ പ്രകടനം മെച്ചപ്പെടുമെന്ന ധാരണയും പലര്‍ക്കുണ്ട്.എ്ന്നാല്‍ ഇത് നേരെ വിപരീത ഫലമാണ് നല്‍കുന്നത്.

ശീഘ്രസ്ഖലനം

ശീഘ്രസ്ഖലനം

ശീഘ്രസ്ഖലനം പല പുരുഷന്മാരുടേയും ആത്മവിശ്വാസം കെടുത്താറുണ്ട്.

ലിംഗാഗ്ര ചര്‍മം

ലിംഗാഗ്ര ചര്‍മം

ചില പുരുഷന്മാരില്‍ ലിംഗാഗ്ര ചര്‍മമാണ് മോശം പ്രകടനത്തിനു കാരണമാകുന്നത്. ഇത് സാധാരണ ഗതിയില്‍ പുറകോട്ടു വലിഞ്ഞില്ലെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നതാണ് പരിഹാരം.

ടെസ്റ്റോസ്റ്റിറോണ്‍

ടെസ്റ്റോസ്റ്റിറോണ്‍

നാല്‍പതുകളിയ്ക്കടുക്കുമ്പോള്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയും. ഇത് പുരുഷഹോര്‍മോണ്‍ എന്നാണ് സാധാരണ അറിയപ്പെടുന്നത്. ഇത് കുറയുന്നത് ലൈംഗികജീവിതത്തേയും ബാധിയ്ക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കിടപ്പറയിലെ മോശം പ്രകടനത്തിനു കാരണമാകുന്ന ഒരു മാനസിക പ്രശ്‌നമാണെന്നു പറയാം. സ്‌ട്രെസ് സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍ പുരുഷന്റെ ആത്മവിശ്വാസം കെടുത്തും. ഇത് കിടക്കയിലെ മോശം പ്രകടനത്തിനും വഴിയൊരുക്കും.

ചിലതരം മരുന്നുകളുടെ ഉപയോഗം

ചിലതരം മരുന്നുകളുടെ ഉപയോഗം

ചിലതരം മരുന്നുകളുടെ ഉപയോഗം പുരുഷന്മാരില്‍ ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇത്തരം മരുന്നുകളിലെ ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്.

പ്രമേഹം, അമിതവണ്ണം

പ്രമേഹം, അമിതവണ്ണം

പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പുരുഷലൈംഗികതയെ ബാധിയ്ക്കുന്നവയാണ്. ഇതും കിടക്കയിലെ മോശം പ്രകടനത്തിനു കാരണമായേക്കാം. നല്ല ഉദ്ധാരണത്തിന് ആരോഗ്യവഴികള്‍

Read more about: health ആരോഗ്യം
English summary

Top Reasosn For Poor Male Performance In Bed

What kills male performance in bed? Well, there are certain reasons behind poor performance. Here are they,
Story first published: Friday, November 28, 2014, 10:27 [IST]