ദാമ്പത്യ ജീവിതം തകര്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

Posted By: Super
Subscribe to Boldsky

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍ നാം ലൈംഗികതയെ കുറിച്ച് ചിന്തിക്കുക പോലുമില്ല. എന്നാല്‍ രോഗങ്ങള്‍ വിട്ടുമാറാതെ നമ്മെ പിന്തുടരുമ്പോള്‍ അവ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്.

ലൈംഗിക ജീവിതത്തിന്റെ താളംതെറ്റിക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ പരിചയപ്പെടാം.

പ്രമേഹം

പ്രമേഹം

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിലൊന്നാണ് ലൈംഗികശേഷിക്കുറവ്. പ്രമേഹബാധിതരായ പുരുഷന്മാരില്‍ 60-70 ശതമാനം പേര്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രമേഹം ലിംഗത്തിലേക്കുള്ള രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കും. ഇതിന് പുറമെ പ്രമേഹം നാഡികളെയും തകരാറിലാക്കും. അതുകൊണ്ട് ഉദ്ധാരണത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് ശരിയായി സന്ദേശങ്ങള്‍ എത്താതെവരും.

വിഷാദരോഗം

വിഷാദരോഗം

ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികതയില്‍ താത്പര്യമുണ്ടായിരിക്കണം. ഇത്തരം എല്ലാ വികാരങ്ങളുടെയും ഉത്ഭവം തലച്ചോറിലാണല്ലോ? ലൈംഗിക മോഹത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് എന്തെങ്കിലും താളപ്പിഴ ഉണ്ടായാല്‍ ലൈംഗികശേഷിക്കുറവ് അനുഭവപ്പെടും. ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും അടിമപ്പെട്ടവരില്‍ ഇതാണ് സംഭവിക്കുന്നത്. വിഷാദരോഗത്തിന് നല്‍കുന്ന ചില മരുന്നുകളും ലൈംഗികതയെ ദോഷകരമായി ബാധിക്കാറുണ്ട്.

ഞരമ്പുരോഗങ്ങള്‍:

ഞരമ്പുരോഗങ്ങള്‍:

ലിംഗത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന എന്ത് പ്രശ്‌നവും ലൈംഗികശേഷിക്കുറവിലേക്ക് നയിക്കും. ക്രമേണ ഇത് ആരോഗ്യകരമായ ലൈംഗിക ജീവിതത്തെ നശിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളെ ബാധിക്കുന്ന അമിത രക്തസമ്മര്‍ദ്ദം, രക്തധമനികളുടെ കട്ടി കൂടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പുരുഷന്മാരില്‍ ഉദ്ധാരണമില്ലായ്മയ്ക്ക് കാരണമാകും. ഇത് സ്ത്രീകളില്‍ ആവശ്യത്തിന് ലൂബ്രിക്കേഷന്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.

നടുവേദന

നടുവേദന

നടുവേദനയും ലൈംഗികതയും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ല. എന്നാല്‍ പലരിലും ലൈംഗിക ബന്ധം വിരളമാകാനുള്ള പ്രധാന കാരണമിതാണ്. നട്ടെല്ലിനെ ബാധിക്കുന്ന ഡിസ്‌ക് തള്ളല്‍ (ഹെര്‍ണിയേറ്റഡ് ഡിസ്‌ക്), സ്‌പൈനല്‍ സ്റ്റെനോസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാല്‍ കഠിനമായ വേദന അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക പ്രയാസമായിരിക്കും. നടുവേദനയുള്ളവരില്‍ നടത്തിയ പഠനത്തില്‍ 61 ശതമാനം പേരും ലൈംഗികബന്ധം കഴിവതും ഒഴിവാക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പോലും അത് അവഗണിക്കരുത്. യോഗ, വ്യായാമം എന്നിവയിലൂടെ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുക.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ച ലൈംഗികബന്ധത്തെ കാര്യമായി ബാധിക്കണമെന്നില്ല. എന്നാല്‍ വിളര്‍ച്ചയുടെ ഭാഗമായ ക്ഷീണം ലൈംഗിക വികാരം മന്ദീഭവിപ്പിക്കും. പുരുഷന്മാര്‍ ഇതുമൂലം ഉദ്ധാരണക്കുറവും അനുഭവപ്പെടാറുണ്ട്. മറ്റ് പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്താല്‍ ജീവിതശൈലിയില്‍ ചെറിയ മാറ്റാം വരുത്തി അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

സ്ത്രീകളിലെ ലൈംഗിക വികാരം ഹോര്‍മോണുകളുടെ അളവിലും മറ്റും ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ഹോര്‍മോണുകളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും സ്ത്രീകളില്‍ ലൈംഗിക താത്പര്യം ഇല്ലാതാവുകയും ചെയ്യും. ഈ കാലളവില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ശരിയായ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

പാര്‍ക്കിന്‍സണ്‍സ് രോഗം

പാര്‍ക്കിന്‍സണ്‍സ് രോഗം

പാര്‍ക്കിന്‍സണ്‍സ് രോഗം പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങളും ശീഘ്രസ്ഖലനവുമുണ്ടാക്കും. സ്ത്രീകളിലാകട്ടെ, യോനീഭാഗം വരണ്ടതാവുക, വജൈനല്‍ മസിലുകള്‍ വല്ലാതെ മുറുകുക തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ബിപി

ബിപി

ബിപിയുള്ളവര്‍ക്കും സെക്‌സ് പ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണം തന്നെ. ബിപിയ്ക്കു ഉപയോഗിക്കുന്ന പല മരുന്നുകളും ലൈംഗികശേഷിക്കുറവിനു കാരണമാകാറുണ്ട്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി പ്രശ്‌നങ്ങളു സെക്‌സിനെ ബാധിക്കും. ഇവ ഹോര്‍മോണ്‍, നെര്‍വ് പ്രശ്‌നങ്ങളുണ്ടാക്കും. ലൈംഗികതാല്‍പര്യം കുറയാനും ഇത് വഴിയൊരുക്കും.

വാതം

വാതം

റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍ പെടുന്ന വാതം പുരുഷന്മാരിലെ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. വാതം രക്തധമനികളെ ശോഷിപ്പിക്കുന്നതാണ് കാരണം. ഇത് ലൈംഗികശേഷിയും തകരാറിലാക്കും.

ഹൃദയം

ഹൃദയം

രോഗങ്ങള്‍ ഹൃദയാരോഗ്യവും ലൈംഗികതയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു പറയാം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവുണ്ടാക്കാം. പുകവലി, അമിത മദ്യപാനം തുടങ്ങിയവയെല്ലാം ഇതിന് വഴിയൊരുക്കും.

മോണരോഗം

മോണരോഗം

പുരുഷന്മാരിലെ മോണരോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ വരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്ലീപ് ആപ്നിയ

സ്ലീപ് ആപ്നിയ

സ്ലീപ് ആപ്നിയ പോലുള്ള രോഗങ്ങള്‍ ലൈംഗികതയെ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തെ ബാധിയ്‌ക്കും. ഇത്‌ പരോക്ഷമായി ലൈംഗികജീവിതത്തിന്‌ തടസം നില്‍ക്കുകയും ചെയ്യും. വിവാഹത്തിന്‌ മുമ്പ്‌ സെക്‌സ് വേണ്ട!!

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Top Health Problems Ruining Your Physical Intimacy

Sex might not be the first thing on your mind when you’re suffering from a health problem. But with health issues that stick around for a long period of time, you should think about their effects on your sex life.