Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വിവാഹത്തിന് മുമ്പ് സെക്സ് വേണ്ട!!
ഇന്ന് പല യുവാക്കളും പങ്കാളികളെ ശരിക്കും മനസ്സിലാക്കുക കൂടി ചെയ്യാതെ അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യപ്പെടുന്നവരാണ്. അതിന്റെ ഫലമായി പലരുടെയും പരസ്പര ബന്ധത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ആദ്യ സമാഗമത്തില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തിടുക്കം കാണിക്കുന്നത് ബന്ധം ശിഥിലമാക്കാനുള്ള സാധ്യത കൂട്ടും. ഒറ്റ രാത്രിയ്ക്കുവേണ്ടിയുള്ള ബന്ധങ്ങളേക്കളാള് പരസ്പരം സ്നേഹിക്കാന്‍ കഴിയുന്ന ബന്ധങ്ങളാണ് നല്ലത്.
ആദ്യ കാഴ്ചയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടരുതെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്നേഹിക്കുക എന്ന പദത്തെക്കുറിച്ച് ധാരണ ഉണ്ടെങ്കില്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്ന ആശയം നിങ്ങളെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിരിക്കും. രണ്ട് ശരീരങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ മാത്രമല്ല ഇത് , അതിനുമപ്പുറമാണ്.
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് പറയുന്നതിനുള്ള ചില കാരണങ്ങള്‍ ഇതാ

നല്ലത് പിന്നത്തേക്ക് മാറ്റിവയക്കുക
പങ്കാളിക്കൊപ്പം കിടക്കയിലേക്കെത്തുമ്പോള്‍ ചെയ്യാവുന്ന നല്ല കാര്യങ്ങളിലൊന്ന് നല്ലത് പിന്നത്തേക്ക് മാറ്റി വയ്ക്കുക എന്നതാണ്. നിങ്ങളുടെ സ്നേഹം ആഴത്തിലുള്ളതാവാന്‍ ഇത് സഹായിക്കും.

പങ്കാളിയെ അടുത്തറിയുക
ലൈംഗികബന്ധത്തിലേക്കെത്തും മുമ്പ് പങ്കാളികള്‍ പരസ്പരം നന്നായി മനസ്സിലാക്കണം.

ലൈംഗിക ആസക്തി ഉണ്ടെങ്കില്‍
ലൈംഗിക ആസക്തി ഉള്ളവരുമായി ബന്ധത്തിലേര്പ്പടുന്നത് വളരെ ശ്രദ്ധിച്ചുവേണം. അതിനാല്‍ പങ്കാളികളെ ആദ്യം തന്നെ വളരെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക.

ഒറ്റരാത്രിയ്ക്കായുള്ള ബന്ധം ഒഴിവാക്കുക
ഒറ്റ രാത്രിയ്ക്കു വേണ്ടി മാത്രം ബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യപ്പെടുന്ന നിരവധി പേരുണ്ട്. ഇത്തരം ബന്ധങ്ങള്‍ കളങ്കിതവും അപകടകരവുമാണ്. അതു കൊണ്ടാണ് വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒഴിവാക്കാന്‍ പറയുന്നത്.

പരിശുദ്ധിയില്‍ വിശ്വസിക്കുക
നിങ്ങള്‍ പരിശുദ്ധിയില്‍ ശക്തമായി വിശ്വസിക്കുന്നവരാണെങ്കില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയില്ല.

അണുബാധയ്ക്ക് സാധ്യത
വിവിധ തരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത ഉണ്ട് എന്നതും വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് പറയുന്നതിന് ഒരു കാരണമാണ്.

ആകര്‍ഷണം തോന്നു്ന്നില്ലെങ്കില്
പങ്കാളിയോട് ആകര്‍ഷണം തോന്നുന്നില്ല എങ്കില്‍ ബന്ധപ്പെടുന്നത് ഒഴിവാക്കുക.

ലൈംഗിക ആസക്തി
ലൈംഗിക ആസക്തി ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക

ആര്‍ത്തവ കാലം
ആര്‍ത്തവ സമയമാണെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. പലരും ഇതാണ് മികച്ച സമയമെന്ന് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെ അല്ല.

രോഗം പകരുമെങ്കില്‍
നിങ്ങള്‍ക്കുള്ള ഏതെങ്കിലും രോഗം പകരാന്‍ സാധ്യത ഉണ്ടെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ഉദാഹരണത്തിന് , എയ്ഡ്സ് ഉണ്ടെങ്കില്‍ അത് ബാധിക്കാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
