കടുകിലയുടെ ആരോഗ്യഗുണങ്ങള്‍

Posted By: Super
Subscribe to Boldsky

കടുക്‌ ഇലയുടെ ആരോഗ്യ ഗുണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല.യഥാര്‍ത്ഥത്തില്‍ അവഗണിക്കപ്പെടുന്ന കടുക്‌ ഇലകള്‍ വളരെ രുചിയുള്ളതും ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതുമാണ്‌. വാസ്‌തവത്തില്‍ എല്ലാ അടുക്കളയുടെയും ഭാഗമായിരിക്കേണ്ടതാണിത്‌. കലോറി കുറഞ്ഞ ഇവയില്‍ പോഷകങ്ങള്‍ ഏറെയുണ്ട്‌.

കടുക്‌ ഇലയ്‌ക്ക്‌ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്‌. വിറ്റാമിന്‍ എ, സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അര്‍ബുദത്തെ പ്രതിരോധിക്കുന്നതില്‍ ആന്റി ഓക്‌സിഡന്റുകളുടെ പങ്ക്‌ വളരെ വലുതാണ്‌. സ്വതന്ത്ര റാഡിക്കലുകളുടെ തകരാര്‍ ഇവ പരിഹരിക്കും.

Mustard Leaves

അര്‍ബുദത്തെ പ്രതിരോധിക്കും

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കടുകിന്റെ ഇല വളരെ ഫലപ്രദമാണ്‌. ഇവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. പ്രതിജ്വലന ശേഷി ഉള്ള ഇവ ശരീരത്തെ വിഷവിമുക്തമാക്കും. ശ്വാസ കോശം, സ്‌തനം, ഗര്‍ഭാശയം, മൂത്രനാളം പ്രോസ്‌റ്റേറ്റ്‌ തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കടുകിന്റെ ഇല വളരെ നല്ലതാണന്ന്‌ പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

ശരീരത്തെ വിഷവിമുക്തമാക്കും

കടുകിന്റെ ഇലകളില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കും. ശരീരത്തെ വിഷവിമുക്തമാക്കുന്നത്‌ അര്‍ബുദം, ഹൃദ്രോഗം പോലുള്ള മാറാ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്‌ വളരെ ഏറെ സഹായിക്കും. സ്ഥിരമായി കടുകിന്റെ ഇല കഴിക്കുന്നത്‌ മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ഹൃദയാരോഗ്യത്തിന്‌

ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കടുക്‌ ഇലകള്‍ വളരെ നല്ലതാണ്‌. ഇവ കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുകയും ചെയ്യും.

പ്രതിജ്വലന ശേഷി

ഓമേഗ 3 ഫാറ്റി ആസിഡ്‌, വിറ്റാമിന്‍ കെ തുടങ്ങിയ പ്രതിജ്വലന വാഹികള്‍ കടുകിന്റെ ഇലയില്‍ അടങ്ങിയിട്ടുണ്ട്‌. പ്രതിജ്വലന ശേഷി പല ചിരകാല രോഗങ്ങളും വരാനുള്ള സാധ്യത കുറയ്‌ക്കും. കടുക്‌ ഇലയുടെ പ്രധാന ആരോഗ്യ ഗുണങ്ങളില്‍ ഒന്നാണിത്‌.

മറ്റ്‌ ഗുണങ്ങള്‍

ഭക്ഷണയോഗ്യമായ ഫൈബര്‍ കടുകിന്റെ ഇലയില്‍ അടങ്ങിയിട്ടുണ്ട്‌. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഇത്‌ വളരെ മികച്ചതാണ്‌. ഇവയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്‌. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകള്‍ക്കും ഗുണം ചെയ്യുന്നു. കലോറി വളരെ കുറവായതിനാല്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കടുക്‌ ഇലകള്‍ പരീക്ഷിക്കാവുന്നതാണ്‌.വയര്‍ കൂട്ടും ചില ശീലങ്ങള്‍

Read more about: health
English summary

Health Benefits Of Mustard Leaves

Most of us don't know about the health benefits of Mustard leaves. Actually, mustard leaves are overlooked but they are tasty and they come with nutritious benefits,
Story first published: Tuesday, December 23, 2014, 15:23 [IST]