For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കൊഴുപ്പു കുറയ്ക്കണോ?

|

മാംസളമായ കവിളുകള്‍ സൗന്ദര്യമായി കണ്ടിരുന്ന കാലം പോയി. ഇപ്പോള്‍ സൈസ് സീറോയുടെ കാലമാണ്. ഒട്ടിയ കവിളാണ് ഇപ്പോഴത്തെ സൗന്ദര്യലക്ഷണം. ലോകപ്രശസ്ത മോഡലുകളെ എടുത്തുനോക്കിയാല്‍ ഇതിലെ വാസ്തവവും മനസിലാകും. അതുപോലെ ഇരട്ടത്താടിയും അഭംഗി തന്നെയാണ്.

കൃത്യമായ ഭക്ഷണക്രമമില്ലാത്തതും വ്യായാമമില്ലാത്തതും ശരീരത്തെ പോലെ മുഖത്തും കൊഴുപ്പുണ്ടാക്കുകയും മാംസളമായ കവിളുകള്‍ക്ക് കാരണമാകുകയും ചെയ്യും. ഇരട്ടത്താടിക്ക് കാരണം മിക്കപ്പോഴും പാരമ്പര്യമായിരിക്കും.

Face

നാരുകളടങ്ങിയ ഭക്ഷണം പതിവാക്കുക. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ കൊഴുപ്പടിഞ്ഞു കൂടാതിരിക്കുവാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിയ്ക്കുക, മദ്യം ഉപേക്ഷിക്കുക എന്നിവയും പ്രധാനം. വ്യായാമം അത്യന്താപേക്ഷിതമാണ്.

മുഖത്തെ കൊഴുപ്പ് കുറയ്്ക്കുവാന്‍ ചില വ്യായാമങ്ങളുണ്ട്. കഴുത്ത് ആകാവുന്നത്ര ഇടത്തോട്ടും വലത്തോട്ടും തിരിക്കുക. വേണമെങ്കില്‍ കഴുത്തു തിരിയ്ക്കുവാന്‍ കൈകളും ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കഴുത്തിന്റെ പിന്‍ഭാഗത്ത് മര്‍ദം അനുഭപ്പെടുകയും വേണം. ഇത് ആവര്‍ത്തിക്കുക. കവിളുകള്‍ കുറയുവാനും ഇരട്ടത്താടി ഒഴിവാക്കുവാനും ഇത് സഹായിക്കും.

താടി മുകളിലേക്ക് ഉയര്‍ത്തിപ്പിടിയ്ക്കുക. കുറച്ചു സമയം ഇങ്ങനെ പിടിയ്ക്കുക. വീണ്ടും ആവര്‍ത്തിക്കുക. ഇത് ഇരട്ടത്താടി ഒഴിവാക്കുവാന്‍ നല്ലതാണ്.

വായ തുറന്നു പിടിച്ച് കീഴ്ത്താടിയെല്ല് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുന്നത് മുഖത്തെ തടി കുറയ്ക്കുവാന്‍ നല്ലതാണ്. ഇത് നാലഞ്ചു തവണ ആവര്‍ത്തിക്കണം.

ഇരട്ടത്താടിയുള്ളവര്‍ ആ ഭാഗത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്.

English summary

fat, face, health, body, മുഖം, ആരോഗ്യം, ശരീരം, കൊഴുപ്പ്, ഭക്ഷണം

Gone are the days when chubby cheeks looked nice, now it is the time of the size zeroes. Ask any teen and she will say she wants highlighted cheek bones and a 'no double chin' face. Take a look at how to lose the face fat simple ways. Follow these tips and your face will be free from cheek and chin fat.
X
Desktop Bottom Promotion