Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചെമ്പരത്തിപ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
ചെമ്പരത്തി മിക്കവാറും വീടുകളില്‍ ഉള്ള ഒരു ചെടിയാണ്. ഏതു കാലാവസ്ഥയിലും ഇവ വളരുമെന്നതാണ് ഒരു പ്രധാന കാര്യം.
ഭംഗിയുള്ള ഒരു പൂവെന്ന നിലയില്‍ മാത്രമല്ല ചെമ്പരത്തിയെ കാണേണ്ടത്. ഇതിന് ധാരാളം ഔഷധഗുണങ്ങളുമുണ്ട്.
ഇത് കോള്‍ഡിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ്. ചെമ്പരത്തി പൂ അല്പം ചേര്‍ത്ത ചായ കുടിച്ചു നോക്കൂ.

സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹോട്ട് ഫഌഷ്. പെട്ടെന്ന് അമിതമായ ചൂടനുഭവപ്പെടുന്ന ഒരു അവസ്ഥയാണിത്. ഹോട്ട് ഫഌഷ് നിയന്ത്രിക്കാന്‍ ചെമ്പരത്തി കഴിയ്ക്കുന്നത് നല്ലതാണ്.
ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിപ്പൂ വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിയ്ക്കുന്നത് ബിപി, കൊളസ്ട്രോള്‍ എ്ന്നിവ കുറയ്ക്കാന്‍ സഹായിക്കും. സ്ട്രെസ്, ഹൈപ്പര്‍ ടെന്‍ഷന്‍ എ്ന്നിവ കുറയ്ക്കാനും ഇത് നല്ലതു തന്നെ.
ചെമ്പരിത്തപ്പൂവില് ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കും.
ശ്വാസനാളിയിലുണ്ടാകുന്ന അണുബാധ തടയാന്‍ ചെമ്പരത്തിപ്പൂവിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. തൊണ്ടവേദന തടയാനും ഇത് നല്ലതു തന്നെ.
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടി ഒരുപോലെ ഉപകാരപ്രദമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂ അരച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവും മുഖക്കുരു പാടുകളും അകറ്റും.
മുടി വളരാനും മുടിയക്ക് തിളക്കം ലഭിക്കാനും ചെമ്പരത്തിതാളി നല്ലതാണ്. ഇത് പ്രകൃതിദത്ത കണ്ടീഷണറുടെ ഗുണമാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
