Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വഴികളുണ്ട്
കൊളസ്ട്രോള്‍ മനുഷ്യായുസിന്റെ നീളം കുറയ്ക്കുന്ന ഒരു രോഗമാണെന്നു പറയാം. നേരിട്ട് മരണകാരണമാകാതെ ഹൃദയത്തെ ബാധിച്ച് പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു വില്ലന്‍.

പുകവലി
പുകവലി കൊളസ്ട്രോളിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ഹൃദയധമനികളുടെ ഉള്ളിലെ എന്റോത്തീലിയം എന്ന കവചത്തെ ബാധിക്കുന്നു.
സിഗരറ്റിലെ കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്സൈഡും രക്തത്തില്‍ കൊളസ്ട്രോള്‍ അധികമാകുന്നതിന് കാരണമാകുന്നു. നല്ല കൊളസ്ട്രോള്‍ കുറച്ച് ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയാണ് ഇവ ചെയ്യുന്നത്. പുകവലി ഉപേക്ഷിക്കുക തന്നെ പരിഹാരം.

മദ്യപാനം
മദ്യപാനം കുറയ്ക്കുക. നിര്‍ബന്ധമുള്ളവരോട് തീരെ ഉപേക്ഷിക്കണമെന്നു പറയുന്നില്ല. പുരുഷന്മാര് ദിവസം ഒന്നോ രണ്ടോ പെഗിനപ്പുറം പോകരുത്. സ്ത്രീകള്‍ക്ക് 1 പെഗില്‍ കൂടുതലും.

വ്യായാമം
വ്യായാമം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഫലവത്തായ മാര്‍ഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വ്യയാമം ചെയ്യുക.
കൊളസ്ട്രോള്‍ ഇല്ലാത്തവര്‍ ഇത് വരാതിരിക്കാന്‍ വേണ്ടി വ്യായാമം ചെയ്യുക. ഒരു മണിക്കൂര്‍ വ്യായാമം ചീത്ത കൊളസ്ട്രോളിനെ 10 ശതമാനം കുറയ്ക്കുമെന്നും നല്ല കൊളസ്ട്രോളിനെ 6 ശതമാനം കൂട്ടുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമിതമായ തടി
അമിതമായ തടി കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണനിയന്ത്രണവും വ്യയാമവും വഴി തടി കുറയ്ക്കുക. എല്ലാ രോഗങ്ങളുടേയും പ്രധാന കാരണങ്ങളിലൊന്നാണ് തടിയെന്ന കാര്യം തിരിച്ചറിയുക.

മത്സ്യം
ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രണ്ടിനും കൊളസ്ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. സോയാബീന്‍സ്, ഫഌക്സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
കൊളസ്ട്രോള്‍ രണ്ടു വിധത്തിലുള്ളതുണ്ട്, നല്ലതും ചീത്തയും. നല്ല കൊളസ്ട്രോള്‍ അതായത് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ഹൃദയത്തിന് നല്ലതാണ്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും.
ഒരല്പം ശ്രദ്ധിച്ചാല്‍ കൊളസ്ട്രോള്‍ നമുക്ക് നിയന്ത്രിക്കാനും വരാതെ തടയാനും സാധിക്കും. മാറി വരുന്ന ഇപ്പോഴത്തെ ഭക്ഷണ, ജീവിത ശീലങ്ങളുടെ കാലത്ത് ഇത് പ്രധാനവുമാണ്.
പുകവലി കൊളസ്ട്രോളിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ഹൃദയധമനികളുടെ ഉള്ളിലെ എന്റോത്തീലിയം എന്ന കവചത്തെ ബാധിക്കുന്നു. സിഗരറ്റിലെ കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്സൈഡും രക്തത്തില്‍ കൊളസ്ട്രോള്‍ അധികമാകുന്നതിന് കാരണമാകുന്നു. നല്ല കൊളസ്ട്രോള്‍ കുറച്ച് ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയാണ് ഇവ ചെയ്യുന്നത്. പുകവലി ഉപേക്ഷിക്കുക തന്നെ പരിഹാരം.
മദ്യപാനം കുറയ്ക്കുക. നിര്‍ബന്ധമുള്ളവരോട് തീരെ ഉപേക്ഷിക്കണമെന്നു പറയുന്നില്ല. പുരുഷന്മാര് ദിവസം ഒന്നോ രണ്ടോ പെഗിനപ്പുറം പോകരുത്. സ്ത്രീകള്‍ക്ക് 1 പെഗില്‍ കൂടുതലും.
വ്യായാമം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഫലവത്തായ മാര്‍ഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വ്യയാമം ചെയ്യുക. കൊളസ്ട്രോള്‍ ഇല്ലാത്തവര്‍ ഇത് വരാതിരിക്കാന്‍ വേണ്ടി വ്യായാമം ചെയ്യുക. ഒരു മണിക്കൂര്‍ വ്യായാമം ചീത്ത കൊളസ്ട്രോളിനെ 10 ശതമാനം കുറയ്ക്കുമെന്നും നല്ല കൊളസ്ട്രോളിനെ 6 ശതമാനം കൂട്ടുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അമിതമായ തടി കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണനിയന്ത്രണവും വ്യയാമവും വഴി തടി കുറയ്ക്കുക. എല്ലാ രോഗങ്ങളുടേയും പ്രധാന കാരണങ്ങളിലൊന്നാണ് തടിയെന്ന കാര്യം തിരിച്ചറിയുക.
ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രണ്ടിനും കൊളസ്ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. സോയാബീന്‍സ്, ഫഌക്സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

Click it and Unblock the Notifications