For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

By Staff
|

മസ്‌ക്‌മെലോണ്‍ തണ്ണിമത്തന്‌ സമാനമായ ഒരു പഴമാണ്‌. ഇതില്‍ 95 ശതമാനത്തോളം ജലം അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ധാതുലവണങ്ങളും മസ്‌ക്‌മെലോണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

അതുകൊണ്ട്‌ തന്നെ ഇത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ധാരാളം ജലം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്‌ നല്ല തണുപ്പ്‌ നല്‍കാന്‍ മസ്‌ക്‌മെലോണിന്‌ കഴിയും. മാത്രമല്ല നെഞ്ചരിച്ചില്‍ ഇല്ലാതാക്കാനും കിഡ്‌നികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മസ്‌ക്‌മെലോണ്‍ ഉത്തമമാണ്‌.

വളരെയധികം മധുരം ഇല്ലാത്തതിനാല്‍ ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആരോഗ്യത്തോടെ ഇരിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും മസ്‌ക്‌മെലോണ്‍ കഴിക്കാം.

ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസ്‌ കൂടിയാണിത്‌. ഇത്‌ ഹൃദ്രോഗ സാധ്യതയും ക്യാന്‍സര്‍ സാധ്യതയും ഇല്ലാതാക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ത്വക്കിന്റെ ആരോഗ്യത്തിനും മസ്‌ക്‌മെലോണ്‍ നല്ലതാണ്‌.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ക്യാന്‍സര്‍ വരാനുള്ള സാധ്യത തടയുകയും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്ന കാരറ്റെനോയ്‌ഡ്‌ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ശരീരത്തില്‍ മുളപൊട്ടുന്ന ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാനും നശിപ്പിക്കാനും കാരറ്റെനോയ്‌ഡുകള്‍ക്ക്‌ കഴിയും.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

രക്തം കട്ടിപിടിക്കുന്നത്‌ തടയുന്ന അഡെനോസിന്‍ മസ്‌ക്‌മെലോണില്‍ അടങ്ങിയിട്ടുണ്ട്‌. അഡെനോസിന്‍ രക്തത്തിന്റെ ഒഴുക്ക്‌ സുഗമമാക്കും. അതുകൊണ്ട്‌ തന്നെ മസ്‌ക്‌മെലോണ്‍ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതയും പക്ഷാഘാത സാധ്യതയും കുറവായിരിക്കും.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആഹാരം ദഹിക്കാന്‍ പ്രയാസം നേരിടുന്ന സമയങ്ങളില്‍ മസ്‌ക്‌മെലോണ്‍ കഴിക്കുക. അത്‌ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യും.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ത്വക്ക്‌ ഉള്‍പ്പെടെയുള്ള എല്ലാ കോശങ്ങളുടെയും ഏകീകൃത രൂപത്തെ ഗുണകരമായി ബാധിക്കുന്ന കൊളാജെന്‍ എന്ന പ്രോട്ടീന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. മുറിവുകള്‍ ഉണങ്ങുന്നതിനും ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കൊളാജെന്‍ ആവശ്യമാണ്‌.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

മസ്‌ക്‌മെലോണ്‍ കിഡ്‌നി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍, എക്‌സിമ എന്നിവ ശമിപ്പിക്കും. ഇതോടൊപ്പം നാരങ്ങ കൂടി ചേര്‍ത്ത്‌ സന്ധിവാദത്തിന്‌ ഒൗഷധമായി ഉപയോഗിക്കാം.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

മസ്‌ക്‌മെലോണില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്‌. ശരീരത്തിലെ ഊര്‍ജ്ജ ഉത്‌പാദനത്തിന്‌ വിറ്റാമിന്‍ ബി അത്യാവശ്യമാണ്‌. ഗ്‌ളൂക്കോസ്‌, അന്നജം എന്നിവ സംസ്‌കരിച്ച്‌ ഊര്‍ജ്ജമാക്കുന്നതിന്‌ വിറ്റാമിന്‍ ബി കൂടിയേ തീരൂ.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

കുറഞ്ഞ ഊര്‍ജ്ജം, കുറഞ്ഞ അളവിലുള്ള സോഡിയം, കൊഴുപ്പിന്റെ അഭാവം, കൊളസ്‌ട്രോളിന്റെ അഭാവം എന്നിവ മസ്‌ക്‌മെലോണ്‍ ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമാക്കുന്നു (ഒരു കപ്പ്‌ തണ്ണിമത്തനില്‍ വെറും 48 കലോറി ഊര്‍ജ്ജം മാത്രമേ അടങ്ങിയിട്ടുള്ളൂ).

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

കണ്ണിന്റെ ആരോഗ്യത്തിന്‌ വിറ്റാമിന്‍ എ ആവശ്യമാണ്‌. ബീറ്റാ കരോട്ടിന്റെ രൂപത്തില്‍ മസ്‌ക്‌മെലോണില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്‌.

ഡബ്‌ള്യുഎച്ചിന്റെ കണക്കുകള്‍ അനുസരിച്ച്‌ ബീറ്റാ കരോട്ടിന്‍ അടങ്ങിയ പഴങ്ങള്‍ ദിവസവും മൂന്നോ അതില്‍ കൂടുതലോ തവണ കഴിക്കുന്നവരില്‍ മാക്യൂലര്‍ ഡീജെനറേഷന്‍ എന്ന അവസ്ഥ വരാനുള്ള സാധ്യത കുറവായിരിക്കും.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണ് മസ്‌ക് മെലണ്‍. ഇത് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കും.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

മാനസിക പിരിമുറുക്കത്തില്‍ നിന്ന്‌ മോചനം നേടാന്‍ മസ്‌ക്‌മെലോണില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സഹായിക്കും. പൊട്ടാസ്യം ഹൃദയസ്‌പന്ദന നിരക്ക്‌ സാധാരണ നിലയിലാക്കും. ഇതുമൂലം ശരിയായ അളവില്‍ ഓക്‌സിജന്‍ ശരീരത്തില്‍ എല്ലായിടത്തും എത്തുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകുകയും ചെയ്യും.

 ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആരോഗ്യം നന്നാക്കാന്‍ മസ്‌ക് മെലണ്‍

ആഹാര നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്ന പ്രമോഹ രോഗികള്‍ വിശക്കുന്നെന്ന്‌ പലപ്പോഴും പറയാറുണ്ട്‌. ഇവര്‍ക്ക്‌ വളരെ അനുയോജ്യമായ മസ്‌ക്‌മെലോണ്‍ ജ്യൂസ്‌. പുളിപ്പുള്ള ജ്യൂസ്‌ കുടിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയാന്‍ സഹായിക്കുമെന്ന്‌ വിദഗ്‌ദ്ധരും സമ്മതിക്കുന്നു.

English summary

Health Benefits of Muskmelons

Muskmelons Melon fruit contains about 95% of water and is also rich in vitamins and minerals, so it has many benefits on our health,
X
Desktop Bottom Promotion