Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രായക്കുറവിന് ചേരും അരുതുകള്‍

പുകവലി ആരോഗ്യത്തിനു മാത്രമല്ലാ, ചര്‍മത്തിനുമുള്ള വലിയൊരു ഭീഷണിയാണ്. ഇതിലെ നിക്കോട്ടില്‍ ചര്‍മത്തെ തളര്‍ത്തുകയും ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പോരാത്തതിന് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. ഉള്ളില്‍ നിന്നും പുറമെ നിന്നും ഇത് ആരോഗ്യത്തെയും ചര്‍മത്തെയും ബാധിക്കും.
പുകവലി പോലെയാണ് മദ്യപാനവും. ചര്‍മത്തില്‍ ചുളിവുകളുണ്ടാക്കുവാന് മദ്യം ഇട വരുത്തും. ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയാണ് മദ്യം ചെയ്യുന്നത്. ജലാംശം നഷ്ടപ്പെടുന്നതാണ് ചുളിവുകള്‍ ഉണ്ടാക്കുക. ശരീരത്തിലെ അപചയ പ്രക്രിയകള്‍ സാവധാനത്തിലാക്കാനും അരക്കെട്ടില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഇത് കാരണമാകും.
കോള പോലുള്ള പാനീയങ്ങളും ഒരു വിധത്തില്‍ പറഞ്ഞാല്‍ മദ്യത്തിന്റേതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ശരീരത്തിലെ ജലാംശം വലിച്ചെടുക്കും. രക്തക്കുറവുണ്ടാക്കും. ഇത് ചര്‍മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് ഇട വരുത്തുകയും ചെയ്യും. മാത്രമല്ലാ, കാല്‍സ്യം വലിച്ചെടുക്കുന്നതു വഴി എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നശിപ്പിക്കുന്നതിനും ഇത് കാരണമാകും.
മധുരം പ്രമേഹം വഴി ശരീരത്തിന് ദോഷം വരുത്തും. അതുപോലെ ചര്‍മത്തിലെ കൊളാജന്‍ എന്ന വസ്തുവിനെയും മധുരം നശിപ്പിക്കും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വരുത്തുകയും ചെയ്യും.
ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കുന്ന പ്രധാന ഘടകമാണ് ടെന്‍ഷനും സ്ട്രെസു. നിസാര കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിക്കുന്ന സ്വഭാവമാണ് പലര്‍ക്കുമുള്ളത്. ഇത് പ്രായക്കൂടുതല്‍ തോന്നിക്കുന്ന പ്രധാന ഘടകമാണ്.
ചിട്ടയായ ജീവിതക്രമങ്ങളും വ്യായാമവും ഭക്ഷണക്രമവുമുണ്ടെങ്കില്‍ നാല്പതല്ലാ, അന്‍പതു കഴിഞ്ഞാലും നിങ്ങള്‍ക്കും ചെറുപ്പമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
