Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
നല്ലതാണെന്നു കരുതി ദിവസേന പതിവാക്കേണ്ട; ഓട്സിനും ഉണ്ട് ചില ദോഷവശങ്ങള്‍
പ്രമേഹ രോഗികള്‍ മുതല്‍, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരെ ഓട്സ് (Oats) പതിവാക്കാറുണ്ട്. ദിവസേന ഒരു നേരമെങ്കിലും ഓട്സ് ആഹാരത്തിന്റെ ഭാഗമാക്കുന്നവരാണ് ഭൂരിഭാഗവും. സ്മൂത്തി, ഓംലറ്റ്, ഓട്സ് കഞ്ഞി, സാലഡ് എന്നീ രൂപത്തില്‍ ഓട്സ് ഡയറ്റിന്റെ ഭാഗമാക്കാം. ഓട്സ് പതിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നുണ്ട്. ഗുണത്തിന്റെ കൂടെ ഒട്ടനവധി ദോശവശങ്ങളും ഈ ആഹാരത്തിനുണ്ട. അവ എന്തെല്ലാമെന്ന് നോക്കാം.

എന്താണ് ഓട്സ്?
ഒരു തരം മുഴുവന്‍ ധാന്യമാണ് ഓട്സ്. പോഷകങ്ങളുടെ കലവറയാണ് ഓട്സ്(Avena Sativa). റോള്‍ഡ് ഓട്സ്(Rolled Oats), ക്രഷ്ഡ് ഓട്സ് (Crushed Oats), സ്റ്റീല്‍-കട്ട് ഓട്സ്(Steel-Cut oats) എന്നിങ്ങനെ പലതരം ഓട്സ് വിപണിയില്‍ ലഭ്യമാണ്. തയ്യാറാക്കി ഉപയോഗിക്കാനുള്ള എളുപ്പത്തിന് പലരും ഇന്‍സ്റ്റന്റ് ഓട്സ്( Instant Oats) ഉപയോഗിക്കുന്നു.
പോഷകങ്ങള്‍
40.5 ഗ്രാം ഓട്സ് എടുത്താല്‍ അതില്‍ എത്രത്തോളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് നോക്കാം.
- ഫോസ്ഫറസ്: 13.3%
- കോപ്പര്‍: 17.6%
- അയേണ്‍: 9.4%
- സിങ്ക്: 13.4%
- മഗ്നീഷ്യം: 13.3%
കൂടാതെ, കാല്‍ത്സ്യം, പൊട്ടാസ്യം, വിറ്റമിന്‍ ബി6, നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, നാരുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്(Fat), കാലറി എന്നിവയും ഓട്സില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ഓട്സ് എടുത്താല്‍ അതില്‍;
- കാര്‍ബ്സ്: 27.4 ഗ്രാം
- പ്രോട്ടീന്‍: 5.3 ഗ്രാം
- കൊഴുപ്പ്: 2.6 ഗ്രാം
- നാരുകള്‍: 4 ഗ്രാം
- കാലറി: 153.5 ഗ്രാം എന്നിങ്ങനെ അടങ്ങിയിരിക്കുന്നു.

ഗുണങ്ങള്‍
ഓട്സില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം ആടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്. 'നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്' പ്രസിദ്ധീകരിച്ച ദി എഫക്ട് ഓഫ് ഓട് ഇന്‍ഗ്രിഡിയന്റ്സ് ഓണ്‍ ബ്ലഡ് പ്രഷര്‍ ഇന്‍ സ്പോണ്ഡേനിയസ്ലി ഹൈപ്പര്‍ടെന്‍സീവ് റാറ്റ്സ് എന്ന പഠനത്തില്‍ ഓട്സ് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്നതായി പറയുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സ്ട്രെസ്സ്(Oxidative Stress) കുറയ്ക്കാനും ഓട്സ് സഹായിക്കുന്നു.
ഓട്സില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ദഹന പ്രശ്നങ്ങള്‍ കുറയുന്നു. വണ്ണം കുറയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറവായതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓട്സ് നല്ലതാണ്.
ദോഷവശങ്ങള്‍
ശരിയായ വിധത്തില്‍ ഓട്സ് കഴിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഒരു ദിവസം മൂന്ന് ടീസ്പൂണില്‍ കൂടുതല്‍ ഓട്സ് കഴിക്കാന്‍ പാടുള്ളതല്ല. ഓട്സ് കഞ്ഞി രൂപത്തില്‍ അമിതമായി വേവിച്ച് കഴിക്കുന്നതും നല്ലതല്ല. അമിതമായി വേവിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. ഓട്സില്‍ ഗ്ലൂട്ടന്‍ ഉള്ളതിനാല്‍, അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. ഓട്സ് അമിതമായി കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച് വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഓട്സിന്റെ കൂടെ മറ്റു പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും കഴിക്കുക. ഓട്സ് മാത്രം കഴിച്ചാല്‍ പോകക്കുറവ് ഉണ്ടാകാം. അതിനാല്‍ ശരിയായ രീതിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
