Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ദഹനപ്രശ്നങ്ങള്‍ പതിവാണോ? പരിഹാരം ഇവിടെയുണ്ട്
ദഹനപ്രശ്നങ്ങള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. ചില ആഹാരങ്ങള്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതുപോലെ, ആഹാരം ദഹിക്കാത്തതും, ശരിയായ രീതിയില്‍ ആഹാരം കഴിക്കാത്തതും ദഹന പ്രശ്നത്തിലേയ്ക്ക് നയിക്കുന്നു. ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ദഹന പ്രശ്നങ്ങള്‍ക്കു പിന്നില്‍
നാരുകള്‍ ഇല്ലാത്ത ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. കൂടാതെ, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍ ആഹാരമാക്കുന്നതും ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചില ആഹാരങ്ങള്‍ ചില വ്യക്തികളില്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ഇത്തരം ആഹാരം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. അമിതമായി ആഹാരം കഴിക്കുന്നത്, വളരെ വേഗത്തില്‍ ആഹാരം കഴിക്കുന്നത്, ആഹാരം കഴിക്കുന്നതിന്റെ കൂടെ വെള്ളം അമിതമായി കുടിക്കുന്നത്, മദ്യപാനം, പുകവലി, ഉറക്കമില്ലായ്മ, വ്യായമക്കുറവ്, ചില മരുന്നുകള്‍, രോഗങ്ങള്‍ എന്നിവയെല്ലാം ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാണ്.
ലക്ഷണങ്ങള്‍
ദഹന പ്രശ്നം വന്നാല്‍ ഒരു വ്യക്തിയില്‍ നിരവധി ലക്ഷണങ്ങള്‍ കാണിക്കുന്നതാണ്. പ്രത്യേകിച്ച്, നെഞ്ചെരിച്ചില്‍, വയര്‍ ചീര്‍ക്കല്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, മലബന്ധപ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ദഹന പ്രശ്നത്തിന്റെ ഭാഗമായി ശരീരത്തില്‍ പ്രകടമാകുന്നതാണ്.
ദഹന പ്രശ്നം ഒഴിവാക്കാന്‍
ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ആഹാരങ്ങളുണ്ട്. അവയില്‍ ഒന്നാണ് മോര്. മോര് കുടിക്കുന്നത് ശരീരത്തില്‍ നിന്നും അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചെറു ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും നല്ലതുതന്നെ, പഴം കഴിക്കുന്നതും, ജീരകം കഴിക്കുന്നതും, അയമോദകം കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം പകിവായി കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ ആഹാരത്തിന് ശേഷം മോര് കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ പിഎച്ച് ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നതാണ്. അതുപോലെ ജീരകവും, കരിഞ്ചീരകവും ശരീരത്തിന് നല്ലതാണ്. വയറ്റിലെ അസിഡിക് ലെവല്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ടത്
ദഹന പ്രശ്നങ്ങള്‍ അമിതമായാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരുന്നതാണ്. അതിനാല്‍, തുടര്‍ച്ചയായി ദഹന പ്രശ്നം ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
