Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
എല്ല് മുതൽ പല്ല് വരെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ കാത്സ്യം മാത്രം പോര! ഈ വിറ്റമിൻ അനിവാര്യം
സൂര്യപ്രകാശത്തിൽ നിന്നും ധാരാളമായി നമ്മുടെ ശരീരത്തിലേയ്ക്ക് എത്തുന്ന വിറ്റമിനാണ് വിറ്റമിൻ ഡി. ചർമ്മരോഗങ്ങൾ ചെറുക്കുന്നത് മുതൽ നമ്മുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനുവരെ വിറ്റമിൻ ഡി അനിവാര്യമാണ്.

ഇവ കൂടാതെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിറ്റമിൻ ഡി സഹായിക്കും. അവ ഏതെല്ലാമെന്നും, വിറ്റമിൻ ഡി ശരീരത്തിൽ ലഭിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം.
കാത്സ്യം
നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും ഫോസ്ഫറസ്, കാത്സ്യം എന്നിവ കൃത്യമായി ആഗിരണം ചെയ്യപ്പെടണമെങ്കിൽ ശരീരത്തിൽ കൃത്യമായ അളവിൽ വിറ്റമിൻ ഡി ഉണ്ടായിരിക്കണം. ശരീരത്തിൽ വിറ്റമിൻ ഡി കുറഞ്ഞാൽ കാൽത്സ്യം കുറയും. കാത്സ്യം കുറയുന്നത് എല്ലുകളെ ആരോഗ്യം നശിപ്പിക്കും. അതുപോലെ, പല്ലുകളുടെ ആരോഗ്യവും ഇല്ലാതാക്കും.
രോഗപ്രതിരോധശേഷി
നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റമിൻ ഡി അനിവാര്യമാണ്. ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്നതിനും വിറ്റമിൻ ഡി സഹായിക്കും. കൂടാതെ, ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കുന്നു. ഇത് ആന്റിവൈറൽ ഇൻഫക്ഷൻസിനെതിരെ പ്രവർത്തിക്കാൻ സഹായിക്കുന്നു. കൂടാതെ ഇമ്മ്യൂൺ സെൽസിനെ റെഗുലേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. ഇതെല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
നാഡീവ്യൂഹം
നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ശരീരത്തിൽ വിറ്റമിൻ ഡി അനിവാര്യമാണ്. ഞരമ്പുകളിൽ നിന്നും തലച്ചോറിലേയ്ക്ക് കൃത്യമായി സന്ദേശങ്ങൾ എത്തണമെങ്കിൽ ഞരമ്പുകൾക്ക് ആരോഗ്യം വേണം. ഇതിന് വിറ്റമിൻ ഡി അനിവാര്യമാണ്.തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും കോഗ്നീറ്റീവ് സ്‌കിൽസ് വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതെല്ലാം നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പേശികളുടെ ആരോഗ്യം
നല്ല ആരോഗ്യമുള്ള പേശികൾ ഉണ്ടെങ്കിൽ മാത്രമേ, ശരീരത്തിന്റെ ഘടന നിലനിർത്താൻ സാധിക്കൂ. ചർമ്മത്തിന്റെ ആരോഗ്യം നിലനിൽക്കൂ. നല്ല ആരോഗ്യമുള്ള പേശികൾ ലഭിക്കണമെങ്കിൽ ശരീരത്തിൽ വിറ്റമിൻ ഡി കൃത്യമായ അളവിൽ ഉണ്ടായിരിക്കണം.
വിറ്റമിൻ ഡി ലഭിക്കാൻ
ശരീരത്തിൽ വിറ്റമിൻ ഡി ലഭിക്കാൻ ഉച്ചയ്ക്ക് 12 മണി മുതലുള്ള വെയിൽ കൊള്ളണം. ഒരു 9 മിനിറ്റ് വെയിൽ കൊണ്ടാൽ ശരീരത്തിന് വേണ്ട വിറ്റമിൻ ഡി ലഭിക്കുന്നതാണ്. ഇവ കൂടാതെ, ചില ആഹാരങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് വിറ്റമിൻ ഡി ലഭിക്കുന്നതാണ്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ശരീരത്തിലേയ്ക്ക് വിറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും.
ചാള(മത്തി), അയല പോലെയുള്ള മത്സ്യങ്ങൾ കഴിച്ചാൽ ശരീരത്തിൽ വിറ്റമിൻ ഡി ലഭിക്കുന്നതാണ്. അതുപോലെ ആട്, കോഴി എന്നിവയുെട കരൾ കറിവെച്ച് കഴിക്കുന്നത് വിറ്റമിൻ ഡി ശരീരത്തിൽ ലഭിക്കാൻ സഹായിക്കും. പോത്ത്, ആട് എന്നിവ കഴിക്കുന്നതും വിറ്റമിൻ ഡി ശരീരത്തിൽ എത്താൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
