Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Weight Loss Tips: ഒരു കസേര ഉണ്ടെങ്കില്‍ വണ്ണം ഒരു മാസത്തില്‍ കുറയ്ക്കാം? എങ്ങനെയെന്നല്ലേ?
വണ്ണം കുറയ്ക്കാന്‍( Weight loss) ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണ്. അമിതമായി വണ്ണം ഉണ്ടെങ്കില്‍ ഫാറ്റിലിവര്‍, ഷുഗര്‍, പ്രഷര്‍, സ്ട്രോക്ക്, ഹൃദയാഘാതം എന്നിങ്ങനെ ഒട്ടനവധി അസുഖങ്ങളാണ് പിന്നാലെ കടന്ന് കൂടുക. ഈ അസുഖങ്ങളെല്ലാം അകറ്റി നിര്‍ത്താനും, ആരോഗ്യം സംരക്ഷിക്കാനും ശരിയായ വണ്ണം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ജിമ്മില്‍ പോയി പൈസ ചിലവാക്കാതെ, വീട്ടിലെ കസേര ഉപയോഗിച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

പുഷ്അപ്പ്
നല്ല കനമുള്ള മരത്തിന്റെ ഒരു കസേന എടുക്കുക. ഇരു വശത്തും പിടിയുള്ള കസേന നോക്കി എടുക്കാന്‍ ശ്രദ്ധിക്കുക. കസേര ചുമരിനോട് ചേര്‍ത്ത് വെച്ചതിന് ശേഷം, കസേരയുടെ ഇരു പിടിയിലും കൈകള്‍ ഓരോന്ന് വീതം വെച്ച് ചുമരില്‍ പുഷ്അപ്പ് ചെയ്യുന്ന രീതിയില്‍ പുഷ്അപ്പ് ചെയ്യുക. മൂന്ന് സെറ്റ് പുഷ്അപ്പ് ചെയ്യണം. തുടക്കത്തില്‍ ഒരു സെറ്റില്‍ 5 പുഷ്അപ്പ് ചെയ്യാന്‍ ശ്രമിക്കുക. ഓരോ ദിവസവും എണ്ണം കൂട്ടിക്കൊണ്ട് വരാന്‍ ശ്രദ്ധിക്കുക. പുഷ്അപ്പ് ചെയ്യുന്നത് കൈകളിലേയും, നെഞ്ചിലേയും പേശികള്‍ ബലപ്പെടാന്‍ സഹായിക്കുന്നതാണ്.
ഇരുത്തം
ഒരു കസേര എടുത്ത് ചുമരിനോട് ചേര്‍ത്ത് വെയ്ക്കുക. ഇത്തവണ കൈപിടികള് ചുമരിന് മുഖാമുഖമായി വരുന്ന വിധത്തില്‍ കസേന തിരിച്ച് വേണം വെയ്ക്കാന്‍. അതിനുശേഷം കസേരയില്‍ പിടിച്ച് മുട്ട് മടക്കി സാധിക്കുന്നത്ര താഴ്ചയില്‍ സാവാധനത്തില്‍ ഇരിക്കുക. അതേ വേഗതയില്‍ എഴുന്നേല്ക്കുക. ഇത്തരത്തില്‍ 3 സെറ്റ് വീതം ചെയ്യുക. ഓരോ സെറ്റിലും 10 എണ്ണ വീതം ചെയ്യണം.
സൈക്ലിംഗ്
കസേന ചുമരിനോട് ചേര്‍ത്ത് ഇട്ടതിന് ശേഷം അതില്‍ ഇരിക്കുക. അതിനുശേഷം ഇരുകാലുകളും പൊന്തിച്ച് സൈക്കിള്‍ ചവിട്ടുന്ന മാതൃകയില്‍ തുടര്‍ച്ചയായി ചവിട്ടുക. കൈകള്‍ കസേരയില്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ 10 എണ്ണം വീതമുള്ള മൂന്ന് സെറ്റ് ചെയ്യുന്നത് നല്ലതാണ്.
കാല് പൊന്തിക്കുന്നത്
കസേര ചുമരിനോട് ചേര്‍ത്ത് ഇട്ടതിനു ശേഷം ഇതില്‍ ഇരിക്കുക. അതിനുശേഷം ഇരുകാലുകളും നെഞ്ച് വരെ ഉയര്‍ത്തി, നിലത്ത് തൊടാത്ത വിധത്തില്‍ താഴ്ത്തി, വീണ്ടും ഉയര്‍ത്തുക. ഇത്തരത്തില്‍ തുടര്‍ച്ചയായി ചെയ്യുക. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
ഈ വ്യായമങ്ങളുടെ കൂടെ ജോഗിംഗ് അതുപോലെ, വള്ളിച്ചാട്ടം എന്നിവയും ശീലിച്ചാല്‍ വണ്ണം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
