Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
നിസ്സാരമെന്ന് തോന്നുന്ന നെഞ്ചെരിച്ചില്‍ അതിസങ്കീര്‍ണതകള്‍ ഇങ്ങനെ
ആമാശയത്തില്‍ ആസിഡ് ഉത്പാദനം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ ആസിഡ് പലപ്പോഴും ദഹനാരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിനും ഭക്ഷണം കൃത്യമായി ദഹിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് വയറ്റിലെ ആസിഡ്. ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഇത്തരത്തില്‍ ഗ്യാസ്ട്രിക് ജ്യൂസ്. ആമാശയത്തിലെ ഉയര്‍ന്ന അളവിലുള്ള ആസിഡുകള്‍ ദഹനാരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.
എന്താണ് ആമാശയത്തിലെ ഉയര്‍ന്ന ആസിഡ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിന് സഹായിക്കുന്നതാണ് എന്ന പോലെ തന്നെ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും മറ്റ് എന്‍സൈമുകളും മ്യൂക്കസും ചേര്‍ന്നാണ് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്. എന്നാല്‍ അസിഡിക് ആസിഡ് ഉത്പാദനത്തിന്റെ അസന്തുലിതാവസ്ഥ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

ഗുണങ്ങള്‍
ആമാശയത്തിലെ ആസിഡ് ഉത്പാദനത്തിന് വളരെയധികം ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളില്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും അതുപോലെ തന്നെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ദോഷകരമായ ബാക്ടീരിയകള്‍ നശിപ്പിക്കുന്നതിനും ആസിഡ് സഹായിക്കുന്നു. എന്നാല്‍ ഇത് ഉയര്‍ന്ന അളവിലാണെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു, അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.
നെഞ്ചെരിച്ചില്‍
ആമാശയത്തിലെ ആസിഡിന്റെ ഉല്പാദനത്തിലെ അസന്തുലിതാവസ്ഥ പലപ്പോഴും നിങ്ങളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകളുണ്ടാക്കുന്നു. അത് മാത്രമല്ല ആമാശയത്തിലെ ഉയര്‍ന്ന ആസിഡ് നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും അന്നനാളത്തില്‍ ആസിഡ് റിഫ്ളക്സ് ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.

ഓക്കാനം
ഭക്ഷണം കഴിച്ചതിന് ശേഷം ഓക്കാനം സ്ഥിരമെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഓക്കാനത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന അവസ്ഥയിലേക്കാണ് ഇത് എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളിലേക്ക് എത്തുന്നു എന്നതാണ് അറിയേണ്ട കാര്യം. അതുകൊണ്ട് തന്നെ ഓക്കാനം വളരെ ശ്രദ്ധിക്കേണ്ടതാണ്.
വയര്‍ വീര്‍ക്കുന്നത്
വയര്‍ വീര്‍ക്കുന്നത് പലപ്പോഴും നിങ്ങളില്‍ സാധാരണ സംഭവിക്കുന്ന ഒന്നാണെന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്നാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് കാരണങ്ങളെ തിരിച്ചറിയേണ്ടതാണ്. വയര്‍ വീര്‍ക്കുന്നതിന് പിന്നില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെന്നത് മനസ്സിലാക്കണം.
ലക്ഷണങ്ങള്‍
ആമാശയത്തില്‍ ആസിഡ് കൂടുതലെങ്കില്‍ അത് ഇനി പറയുന്ന ലക്ഷണങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതില്‍ ആദ്യം വരുന്നത് ഛര്‍ദ്ദി, ദഹനക്കേട്, വയറു വേദന എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും വിശപ്പ് കുറയുന്നതും അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനുമുള്ള ആഗ്രഹം വളരെ കൂടുതലായിരിക്കും. ആമാശയത്തിലെ ആസിഡ് വര്‍ദ്ധനവാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം ലക്ഷണങ്ങളെ പലരും നിസ്സാരമാക്കിയാണ് വിടുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്കാണ് എത്തിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications