Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ഒരു മണിക്കൂര്‍ വ്യായാമം, ഡയറ്റ്: എന്നിട്ടും ഒതുങ്ങാത്ത വയറിനും തടിക്കും പുറകില്‍
ആരോഗ്യം എന്നത് തടിച്ചിരിക്കുന്നതാണ് എന്നൊരു ധാരണ പലരിലും ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ തടി അല്ല ആരോഗ്യം എന്ന് മനസ്സിലാക്കി തുടങ്ങിയ ചെറിയ ഒരു ശതമാനം പേരെങ്കിലും നമുക്കിടയിലുണ്ട്. ആരോഗ്യമുള്ള ശരീരം അത് തടിച്ചതോ മെലിഞ്ഞതോ ആവട്ടെ നമ്മുടെ ഇഷ്ടത്തിനൊത്ത് ശരീരം ചലിപ്പിക്കാന്‍ കഴിയുന്ന വഴക്കമുണ്ടെങ്കില്‍ ടെന്‍ഷന്‍ വേണ്ട. പക്ഷേ ചിലരെങ്കിലും അമിതവണ്ണവും തടിയും കുറക്കാന്‍ കഷ്ടപ്പെട്ടിട്ടും അതില്‍ നിന്നെല്ലാം അവരെ പിന്തിരിപ്പിക്കുന്ന ചില കാരണങ്ങളില്‍ വേവലാതിപ്പെടുന്നു.
തടി കുറക്കാന്‍ മെനക്കെട്ടിട്ടും അതിന് കഴിയാത്തവര്‍ നിരവധിയാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് തടി കുറയാത്തതിന് കാരണം എന്നത് പലര്‍ക്കും അറിയില്ല. നോക്കുമ്പോള്‍ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നു, എല്ലാ ദിവസവും ഡയറ്റ് എടുക്കുന്നു എന്നിട്ടും കുറയുന്നില്ല തടിയും വയറും എന്നത് പലരിലും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ് ഇതിലെ അപകടം എന്ന് നോക്കാം.

കലോറി ഉപഭോഗം
കലോറി ഉപഭോഗം കൂടുന്നത് തന്നെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിനും തടിക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. ആരോഗ്യമെന്ന് കരുതുന്ന പല ഭക്ഷണങ്ങളിലും ആവശ്യത്തിലധികം കലോറി ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുകയും അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും തിരിച്ചറിയാത്ത കലോറി ഉപഭോഗമാണ് നിങ്ങളുടെ കുറയാത്ത തടിക്ക് പിന്നിലെ കാരണം.
കൂടുതല്‍ കഴിക്കുന്നത്
കലോറി ഉപഭോഗത്തിന്റെ കാര്യം പറഞ്ഞത് പോലെ തന്നെയാണ് ഇതും. ആരോഗ്യമുള്ള ഭക്ഷണം എന്ന് കരുതി കൂടുതല്‍ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ അമിതവണ്ണത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. നിയന്ത്രണമില്ലാതെ ഇത്തരം ഭക്ഷണങ്ങള്‍ അപകടാവസ്ഥ ഉണ്ടാക്കുന്നു. മനസ്സും വയറും അറിയാതെ കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം. അമിതണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയുണ്ടാവണം.
ഡയറ്റ്
ഒരു ദിവസത്തെ ബോധോധയത്തില്‍ തടി കൂടുതലാണ് അത് കുറക്കണം എന്ന് കരുതി ഡയറ്റ് തുടങ്ങുന്നവരെ പിന്നീട് കാത്തിരിക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും ആയിരിക്കും. കൃത്യമായി അറിയാതെ ഡയറ്റ് എടുക്കുന്നവരില്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തേയും ബാധിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യത്തിന് വെല്ലുവിളി ആവുന്ന തരത്തില്‍ ഒരിക്കലും ഡയറ്റ് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളും നിസ്സാരമല്ല. ഇതെല്ലാം നമ്മുടെ ഹോര്‍മോണ്‍, വിശപ്പ്, മെറ്റബോളിസം എന്നിവയെ സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാത്തത് നിങ്ങളില്‍ തടി കുറയുന്നതിനും കൂടുന്നതിനും കാരണമാകുന്നു. ദിവസം ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.
അറിയപ്പെടാത്ത രോഗാവസ്ഥകള്‍
അറിയപ്പെടാതെ പോവുന്ന രോഗാവസ്ഥകള്‍ ആണ് പലപ്പോഴും വണ്ണം കൂട്ടുന്നത്. ഹൈപ്പോതൈറോയ്ഡിസം, പിസിഓഎസ് എന്നിവയെല്ലാം തന്നെ മെറ്റബോളിസത്തേയും അമിതവണ്ണത്തേയും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളേയും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. രോഗാവസ്ഥയെ കൃത്യസമയത്ത് മനസ്സിലാക്കി ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കും.
അമിതസമ്മര്‍ദ്ദം
ഇന്നത്തെ ജീവിതശൈലിയുടെ കൂട്ടുകാരാണ് സമ്മര്‍ദ്ദം. കാരണം ഏത് അവസ്ഥയിലും ഏത് സാഹചര്യത്തിലും സമ്മര്‍ദ്ദം അതിഭീകരമായ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അമിതമായ സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണാതെ എത്രയൊക്കെ ഡയറ്റും വ്യായാമവും ചെയ്തിട്ടും അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല.
ക്ഷമ അത്യാവശ്യം
ഒരാഴ്ച വ്യായാമം ചെയ്തത് കൊണ്ടോ അല്ലെങ്കില്‍ ഡയറ്റ് എടുത്തത് കൊണ്ടോ ഒരിക്കലും അമിതവണ്ണത്തെ പെട്ടെന്ന് കുറക്കാന്‍ സാധിക്കില്ല. ഇത് പതുക്കെ പതുക്കെ നടക്കുന്ന ഒരു കാര്യമാണ്. .അതുകൊണ്ട് തന്നെ ക്ഷമയോടെ വേണം ശരീരത്തിന്റെ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നതിന്. അല്ലാത്ത പക്ഷം അത് രോഗാവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
