Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആരോഗ്യം നല്‍കും ധാന്യങ്ങള്‍
മുഴുവന്‍ ധാന്യങ്ങള്‍ക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങള്‍ക്ക് പോഷകങ്ങളേറും. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിരോധ മാര്‍ഗം കൂടിയാണിത്.
തവിടു കളയാത്ത ധാന്യങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇവയുടെ പ്രധാന ഗുണം. വയറിന്റെ ആരോഗ്യത്തിനും തടി കുറയാനും ഇത്തരം നാരുകള്‍ സഹായിക്കും.
ഇത്തരം ചില ധാന്യങ്ങളെക്കുറിച്ച് കൂടുതലറിയൂ.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
മുഴുവന്‍ ഗോതമ്പ് പൊടിച്ചുണ്ടാകുന്ന ചപ്പാത്തിയും ഭക്ഷണവസ്തുക്കളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവ ആരോഗ്യം നന്നാക്കുമെന്നു മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മൈദ ഒഴിവാക്കി പകരം ഗോതമ്പു കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങള്‍ ശീലമാക്കുക.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
ബാജ്ര എന്നറിയപ്പെടുന്ന ധാന്യവും ഇത്തരത്തിലൊരു ഭക്ഷ്യവസ്തു തന്നെ. പ്രത്യേകിച്ച് സ്ത്രീകളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
ജോവര്‍ എന്ന ധാന്യവും ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷ്യവസ്തു തന്നെ. ഇതു കൊണ്ടുണ്ടാക്കുന്ന റൊട്ടി രാജസ്ഥാനിലെ ഒരു പ്രധാന ഭക്ഷണമാണ്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് ബാര്‍ലി. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
ചോളവും ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷണവസ്തു തന്നെയാണ്. ഇത് ദഹിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, ഇതില്‍ ധാരാളം അയേണും അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
ബാര്‍ലിയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കരളിനു ദോഷം ചെയ്യുന്ന അധികം ബിലിറൂബീന്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
ബക്വീറ്റ് എന്ന ഒരിനം ധാന്യമുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും.രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറച്ചാണ് ഇത് സാധിക്കുന്നത്.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
തവിടു കളയാത്ത അരിയും ആരോഗ്യത്തിന് നല്ലതു തന്നെയാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും ധാന്യങ്ങള്‍
റാഗി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചേരുന്ന ഒരു ധാന്യമാണ്. ദഹിക്കാന്‍ വളരെ എളുപ്പമായ ഈ ധാന്യം കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
