Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീശരീരത്തിലെ അമിത കൊഴുപ്പ് ഉരുക്കിക്കളയാം
സ്ത്രീ ശരീരത്തിലെ അമിത കൊഴുപ്പ് ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല, ഇതിനെ ഭക്ഷണത്തിലൂടെ ഇല്ലാതാക്കാം
തടി വച്ചാല്‍ ഇതെക്കുറിച്ച് കൂടുതല്‍ വേവലാതിപ്പെടുന്നത് സ്ത്രീകള്‍ തന്നെയായിരിക്കും. തടി കൂടാന്‍ സാധ്യത കൂടുതലും സ്ത്രീകള്‍ക്ക് തന്നെയാണ്.
തടി കുറയ്ക്കുകയെന്നാല്‍ കൊഴുപ്പു കുറയ്ക്കുകയെന്നര്ത്ഥം. ചില ഭക്ഷണങ്ങളുണ്ട്, കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവ. കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

സ്ത്രീകള്‍ക്ക് കൊഴുപ്പു കുറയ്ക്കാം
ഗ്രേപ് ഫ്രൂട്ട് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി അപചയപ്രക്രിയ ശക്തിപ്പെടുത്തുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പകറ്റാനും സഹായിക്കും. ക്യാന്‍സര്‍ തടയാനുള്ള ശക്തിയും ഇതിനുണ്ട്.

പച്ചിലക്കറികള്‍
ചീര, പച്ചിലക്കറികള്‍ എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ നാരുകള്‍ വിശപ്പു കുറയ്ക്കും. ഫോളിക് ആസിഡ് അടക്കമുള്ള ധാരാളം പോഷകാംശങ്ങള്‍ ഇതിലുണ്ട്.

ധാന്യങ്ങളും
തവിടു കളയാത്ത ധാന്യങ്ങളും ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ തന്നെ. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇവ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

നട്സ്
നട്സ് നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. വിശപ്പു കുറയ്ക്കാന്‍ മാത്രമല്ല, തടി കൂട്ടാതെ തന്നെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും ലഭിയ്ക്കാന്‍ ഇത് സഹായിക്കും.

ഓറഞ്ച്
ഓറഞ്ച് സ്ത്രീകള്‍ക്ക് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നത്.

കപ്പലണ്ടി
കപ്പലണ്ടി, അഥവാ നിലക്കടലയും വിശപ്പു കുറയ്ക്കും. എന്നാല്‍ തടി കൂട്ടുകയുമില്ല. പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും.

സ്ത്രീകള്‍ക്ക് കൊഴുപ്പു കുറയ്ക്കാം
എല്ലാ തരം ബെറികളും കൊഴുപ്പു കത്തിച്ചു കളയുന്ന ഫലങ്ങളാണ്. ഇവ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവയാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ. ഇതില്‍ അല്പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് കൊഴുപ്പു കളയാന്‍ നല്ലതു തന്നെ.

ചുവന്ന മുളക്
തടി കുറയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ചുവന്ന മുളക്. ഇത് മാത്രമല്ല, കുരുമുളകും എരിവും അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. വിശപ്പും കുറയ്ക്കും.

റാസ്ബെറി
റാസ്ബെറിയിലെ കെറ്റോണ്‍ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ഫാറ്റ് സെല്ലുകളെ നശിപ്പിക്കുന്നു.

ബെറികള്‍
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ധാരാളം കഴിയ്ക്കുന്നത് തടി കുറയ്ക്കാനും ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ച് കളയാനും സഹായിക്കുന്നു.

ഓട്സ്
ഓട്സ് കഴിയ്ക്കുന്നതും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മാര്‍ഗ്ഗമാണ്. രാവിവെ വെറും വയറ്റില്‍ ഓട്സ് കഴിയ്ക്കാം.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങാണ് മറ്റൊരു ഓപ്ഷന്. ഇത് കലോറി കുറഞ്ഞ ഭക്ഷണമാണ്. മാത്രമല്ല ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ആവക്കാഡോ
സ്ത്രീ ശരീരത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എത്രത്തോളം കൊഴുപ്പ് ശരീരത്തില്‍ നിന്ന് കുറയ്ക്കാമോ അത്രത്തോളം ഇല്ലാതാക്കാന്‍ ആവക്കാഡോ ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

കറുവപ്പട്ട
കറുവപ്പട്ടയാണ് മറ്റൊരു പരിഹാരം. ഇത് മെറ്റബോളിസം 20ശതമാനം വരെ ഉയര്‍ത്തുന്നു. മാത്രമല്ല ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും ചെയ്യുന്നു.

കടുക്
സ്ത്രീ ശരീരത്തിന് കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പറ്റിയ മറ്റൊരു മാര്‍ഗ്ഗമാണ് കടുക്. 25ശതമാനം വരെ കലോറി കത്തിച്ച് കളയാന്‍ കടുക് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.



Click it and Unblock the Notifications
