Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
കൈ വണ്ണം കുറയ്ക്കാന്‍ 10 വ്യായാമങ്ങള്‍
പതിവായി വ്യായാമങ്ങള്‍ ചെയ്താലും ചിലര്‍ക്ക് വണ്ണം കുറഞ്ഞ മിനുസമായ കൈകള്‍ നേടാന്‍ കഴിയാതെ വരാറുണ്ട്. ഇതിന് കാരണം കഴിക്കുന്ന ആഹാരത്തിലെ കലോറി കൊഴുപ്പിന്റെ രൂപത്തില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അടിഞ്ഞ് കൂടുന്നതാണ്. കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നാണ് കൈകള്‍, പ്രത്യേകിച്ച് സ്ത്രീകളില്‍. കൈകള്‍ക്ക് രൂപ ഭംഗി നല്‍കുക എന്നത് വളരെ ശ്രമകരമാണ്. കൈകളുടെ വണ്ണം അങ്ങനെ പെട്ടന്ന് കുറയ്ക്കാന്‍ കഴിയില്ല. അതിന് ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണ ക്രമമവും ആവശ്യമാണ്.
വ്യായമത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി വലിയ ഭാരങ്ങള്‍ എടുത്തുയര്‍ത്തുന്നത് കൈകളിലെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയ, പ്രതിരോധ പരിശീലങ്ങള്‍ ഇതിനായി ചെയ്യുന്നത് നല്ലതാണ്. കൈകളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഇതാ,

പുഷ് അപ്
കൈകള്‍ക്ക് ആരോഗ്യവും രൂപഭംഗിയും ലഭിക്കുന്നതിന് പുഷ് അപ് ചെയ്യുന്നത് വളരെ നല്ലതാണ്. പുഷ് അപ് ചെയ്യുന്നതിലൂടെ കൈകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്കാന് കഴിയും. തറയില്‍ മുട്ടുകളമര്‍ത്തി ശരീരം നിവര്‍ത്തി വേണം ചെയ്ത് തുടങ്ങാന്‍. താഴേക്ക് നോക്കി ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഭാരം കൈകളിലും മുട്ടിലും മാത്രമാകും അനുഭവപ്പെടുക. കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിന് ദിവസം 10 - 15 പുഷ് അപ് ചെയ്യുക. നെഞ്ചിലെയും കൈകളിലും പേശികള്‍ക്ക് ബലവും ഭംഗിയും ലഭിക്കാന്‍ ഇത് സഹായിക്കും.

ട്രൈസെപ്സ് ഡിപ്സ്
കൈകളുടെ പുറക് ഭാഗത്തിന്റെ ബലത്തിനും ഭംഗിക്കും ട്രെസെപ്സ് ഡിപ്സ് വളരെ ഫലപ്രദമാണ്. ഒരു കസേരയുടെ അറ്റത്ത് ഇരുന്ന് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് കസേരയില്‍ മുറുകെ പിടിക്കുക. കാലുകള്‍ കസേരയില്‍ നിന്നും മുമ്പോട്ട് നീട്ടി വയ്ക്കുക. പിന്നീട് കൈകളില്‍ ഭാരം കേന്ദ്രീകരിക്കത്തക്ക രീതിയില്‍ സാവധാനം ശരീരം കസേരയില്‍ നിന്നും നേരെ താഴ്ത്തി കൈമുട്ടിന് 90 ഡിഗ്രി കോണില്‍ വരത്തക്ക രീതിയില്‍ ആക്കുക. പിന്നീട് കൈകകളിലെ പേശികള്‍ക്ക് അയവ് കൊടുക്കുന്നതിന് ശരീരം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരിക. ആദ്യം മുട്ടുകള്‍ വളച്ച് കാല്പാദങ്ങള് തറയില്‍ ഉറപ്പിച്ച് വയ്ക്കണം. ഇങ്ങനെ ചെയത് ശരീരത്തിന്റെ മുകള്‍ ഭാഗത്തിന്റെ ബലം ലഭിച്ച ശേഷം കാലുകള്‍ക്കു വേണ്ടിയും ഇത് ചെയ്യാം. 8-9 തവണ തുടര്‍ച്ചയായി ചെയ്യണം.

ട്രൈസെപ്സ് പ്രസ്സ്
ഒരു കസേരയില്‍ ഇരുന്നും നിന്നും ഇത് ചെയ്ത് തുടങ്ങാം. പുറം നേരെ വച്ച് 3 -5 എല്‍ബിഎസ് ഭാരമുള്ള ഡംബെല്‍ തലയ്ക്ക് മുകളില്‍ ഉര്‍ത്തുക. ഭാരം തലയ്ക്ക് പുറകില്‍ വരത്തക്ക രീതിയില്‍ കൈമുട്ടുകള്‍ വളയ്ക്കുക. അതിന് ശേഷം കൈമുട്ടുകള്‍ നേരെയാക്കി ആദ്യത്തെ സ്ഥിതിയിലേക്ക് കൊണ്ടു വരിക. ഇത് കുറച്ച് തവണ ആവര്‍ത്തിക്കുക.

ബൈസെപ്സ് കേള്‍സ്
രണ്ട് കൈകളിലും ഡംബെല്ലുകളെടുത്ത് നില്ക്കുക. ശരീരം നേരെ സ്ഥിതിയിലാക്കി കൈകള്‍ ഉയര്‍ത്തുക മുട്ടുകള്‍ വളച്ച് സാവധാനം ഇരു കൈകളും മടക്കുക. കൈകളിലെ മാംസപേശികക്ക് പൂര്‍ണമായി അയവ് വരത്തക്ക വണ്ണം വേണമിത്. ഇത് ചെയ്യുമ്പോള്‍ മുട്ടുകള്‍ ഇരുവശങ്ങളോടും വളരെ ചേര്‍ന്നിരിക്കണം. ഈ സ്ഥിതി ഒരു സെക്കന്‍ഡ് നിലനിര്‍ത്തുക. അതിന് ശേഷം സാവധാനം ഭാരം താഴ്ത്തി പൂര്‍വ സ്ഥിതിയിലാക്കുക. നിരവധി തവണ ഇത് ആവര്‍ത്തിക്കുക.

ഡയഗണല്‍ റെയ്സസ്
തോളുകള്‍ക്ക് ഭംഗി ലഭിക്കാന്‍ ഇത് സഹായിക്കും. നിന്നുകൊണ്ടാണിത് ചെയ്യേണ്ടത്. ഡംബെല്‍ വലത് കൈയില്‍ പിടിക്കുക. എന്നിട്ട് വലത് കൈ ശരീരത്തിന്റെ മുന്‍ഭാഗത്ത് കൂടി ഇടത് ഇടുപ്പിനടുത്തേക്ക് കൊണ്ടുവരിക. കൈകള്‍ നിവര്‍ത്തി പടിച്ച് വലത് തോളിന് പൂര്‍ണമായി മുകളില്‍ വരും രീതിയില്‍ സാവധാനം ശരീരത്തിന് കോണോടു കോണായി ഉയര്‍ത്തുക . അതിന് ശേഷം ഇടത് ഇടുപ്പിനടുത്തേക്ക് കൈകള്‍ സാവധാനം താഴ്ത്തുക. ഇടത് കൈ ഉപയോഗിച്ചു ഇത്തരത്തില്‍ ചെയ്യുക.

ട്രൈസെപ്സ് കിക്ബാക്
കൈകളുടെ പുറക് വശത്തിന്റെ ആരോഗ്യത്തിന് ഈ വ്യായാമം നല്ലതാണ്. നടു വളച്ച് നിന്നാണ് ഇത് ചെയ്ത് തുടങ്ങുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരഭാരം താങ്ങുന്നതിന് ഒരു കൈ കസേരയിലോ മേശയിലോ വയ്ക്കുക. മറ്റേ കൈയില്‍ ഡംബെല്‍ എടുക്കുക. കൈമുട്ട് 90 ഡിഗ്രി കോണില്‍ വളഞ്ഞിരിക്കണം.

ഡംബെല്‍ തിരിച്ച് വളയ്ക്കുക
കൈകള്‍, തോളുകള്‍, പുറം എന്നിവയ്ക്ക് ബലം നല്‍കുന്നതിനുള്ള വ്യായാമമാണിത്. തോള് വീതിക്കനുസരിച്ച് കാലുകള്‍ അകറ്റി നിവര്‍ന്ന് നിന്നിട്ട് തറയ്ക്ക് സമാന്തരമായി ഉടല് വരത്തക്ക രീതിയില്‍ മുമ്പോട്ട് വളയുക. നിങ്ങള്‍ക്ക് സാധിക്കുന്നത്രയും വളയുക. ഡംബെല്ലോടു കൂടി ഇരു കൈകളും നിവര്‍ത്തി തറയ്ക്ക് നേരെ വയ്ക്കുക. തുടര്‍ന്ന് ഇരു കൈകളും പരസ്പരം അകറ്റി മുകളിലേക്ക് ഉയര്‍ത്തുക. പരമാവധി ഉയര്‍ത്താവുന്ന സ്ഥിതി വരെ എത്തിയിട്ട് നിര്‍ത്തുക. സാവധാനം കൈകള്‍ താഴ്ത്തുക. ഇത് പലതവണ ആവര്‍ത്തിക്കുക.

മൂവിങ് പ്ലാന്ങ്ക്
കൈകളുടെ മുകള്‍ ഭാഗത്തിന്റെയും നെഞ്ചിന്റെയും ആരോഗ്യത്തിന് വേണ്ടിയുള്ള വ്യായാമമാണിത്. കൈകളിലും കാലുകളിലും ശരീര ഭാരം താങ്ങി തറയില്‍ നിവര്‍ന്നു നില്ക്കുക. അതിന് ശേഷം കൈകള്‍ ഓരോന്നായി ശരീരത്തിനൊപ്പം മുമ്പോട്ട് നീക്കുക.

അപ്റൈറ്റ് റോ
തോളുകള്‍, പുറത്തിന് മുകള്‍ ഭാഗം, കൈകളുടെ താഴ് ഭാഗം എന്നിവയ്ക്കു വേണ്ടിയുള്ള വ്യാമമാണിത്. ഇരു കൈകളിലും ഡംബെല്‍ എടുത്ത് കാലുകള്‍ ഇടുപ്പകലത്തില് അകറ്റി നിവര്‍ന്ന് നില്ക്കുക. കൈമുട്ടുകള്‍ ചുമലുകള്‍ എത്തുന്നത് വരെ ഉയര്‍ത്തുക. ഭാരം ഒരുമിച്ചെടുത്ത് നെഞ്ച് വരെ ഉയര്‍ത്തുക. ഭാരം ആദ്യ സ്ഥിതിയില്‍ കൊണ്ടു വരിക. വീണ്ടും ആവര്‍ത്തിക്കുക.

ബോള്‍ വ്യായാമം
തോളുകള്‍, നെഞ്ച്, പുറം കൈ, കാലുകള്‍ എന്നിവയ്ക്കു വേണ്ടിയുള്ള വ്യായാമമാണിത്. ആദ്യം പുറവും തലയും ബോളില്‍ വച്ച് ശരീര ഭാരം കാലുകള്‍ താങ്ങത്തക്ക രീതിയില്‍ ഇടുപ്പ് ഉയര്‍ത്തി പാലം പോലെ നില്ക്കുക. കൈമുട്ട് വളച്ച് ശരീര ഭാരം നെഞ്ചിലേക്ക് കൊണ്ടു വരിക. കൈകള്‍ നേരെയാക്കി നെഞ്ചിലെ പേശികള്‍ അമര്‍ത്തുക. .
1. പുഷ് അപ്
കൈകള്‍ക്ക് ആരോഗ്യവും രൂപഭംഗിയും ലഭിക്കുന്നതിന് പുഷ് അപ് ചെയ്യുന്നത് വളരെ നല്ലതാണ്. പുഷ് അപ് ചെയ്യുന്നതിലൂടെ കൈകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്കാന് കഴിയും. തറയില്‍ മുട്ടുകളമര്‍ത്തി ശരീരം നിവര്‍ത്തി വേണം ചെയ്ത് തുടങ്ങാന്‍. താഴേക്ക് നോക്കി ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഭാരം കൈകളിലും മുട്ടിലും മാത്രമാകും അനുഭവപ്പെടുക. കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിന് ദിവസം 10 - 15 പുഷ് അപ് ചെയ്യുക. നെഞ്ചിലെയും കൈകളിലും പേശികള്‍ക്ക് ബലവും ഭംഗിയും ലഭിക്കാന്‍ ഇത് സഹായിക്കും.
2. ട്രൈസെപ്സ് ഡിപ്സ്
കൈകളുടെ പുറക് ഭാഗത്തിന്റെ ബലത്തിനും ഭംഗിക്കും ട്രെസെപ്സ് ഡിപ്സ് വളരെ ഫലപ്രദമാണ്. ഒരു കസേരയുടെ അറ്റത്ത് ഇരുന്ന് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് കസേരയില്‍ മുറുകെ പിടിക്കുക. കാലുകള്‍ കസേരയില്‍ നിന്നും മുമ്പോട്ട് നീട്ടി വയ്ക്കുക. പിന്നീട് കൈകളില്‍ ഭാരം കേന്ദ്രീകരിക്കത്തക്ക രീതിയില്‍ സാവധാനം ശരീരം കസേരയില്‍ നിന്നും നേരെ താഴ്ത്തി കൈമുട്ടിന് 90 ഡിഗ്രി കോണില്‍ വരത്തക്ക രീതിയില്‍ ആക്കുക. പിന്നീട് കൈകകളിലെ പേശികള്‍ക്ക് അയവ് കൊടുക്കുന്നതിന് ശരീരം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരിക. ആദ്യം മുട്ടുകള്‍ വളച്ച് കാല്പാദങ്ങള് തറയില്‍ ഉറപ്പിച്ച് വയ്ക്കണം. ഇങ്ങനെ ചെയത് ശരീരത്തിന്റെ മുകള്‍ ഭാഗത്തിന്റെ ബലം ലഭിച്ച ശേഷം കാലുകള്‍ക്കു വേണ്ടിയും ഇത് ചെയ്യാം. 8-9 തവണ തുടര്‍ച്ചയായി ചെയ്യണം.
3. ട്രൈസെപ്സ് പ്രസ്സ്
ഒരു കസേരയില്‍ ഇരുന്നും നിന്നും ഇത് ചെയ്ത് തുടങ്ങാം. പുറം നേരെ വച്ച് 3 -5 എല്‍ബിഎസ് ഭാരമുള്ള ഡംബെല്‍ തലയ്ക്ക് മുകളില്‍ ഉര്‍ത്തുക. ഭാരം തലയ്ക്ക് പുറകില്‍ വരത്തക്ക രീതിയില്‍ കൈമുട്ടുകള്‍ വളയ്ക്കുക. അതിന് ശേഷം കൈമുട്ടുകള്‍ നേരെയാക്കി ആദ്യത്തെ സ്ഥിതിയിലേക്ക് കൊണ്ടു വരിക. ഇത് കുറച്ച് തവണ ആവര്‍ത്തിക്കുക.
4. ബൈസെപ്സ് കേള്‍സ്
രണ്ട് കൈകളിലും ഡംബെല്ലുകളെടുത്ത് നില്ക്കുക. ശരീരം നേരെ സ്ഥിതിയിലാക്കി കൈകള്‍ ഉയര്‍ത്തുക മുട്ടുകള്‍ വളച്ച് സാവധാനം ഇരു കൈകളും മടക്കുക. കൈകളിലെ മാംസപേശികക്ക് പൂര്‍ണമായി അയവ് വരത്തക്ക വണ്ണം വേണമിത്. ഇത് ചെയ്യുമ്പോള്‍ മുട്ടുകള്‍ ഇരുവശങ്ങളോടും വളരെ ചേര്‍ന്നിരിക്കണം. ഈ സ്ഥിതി ഒരു സെക്കന്‍ഡ് നിലനിര്‍ത്തുക. അതിന് ശേഷം സാവധാനം ഭാരം താഴ്ത്തി പൂര്‍വ സ്ഥിതിയിലാക്കുക. നിരവധി തവണ ഇത് ആവര്‍ത്തിക്കുക.
5. ഡയഗണല്‍ റെയ്സസ്
തോളുകള്‍ക്ക് ഭംഗി ലഭിക്കാന്‍ ഇത് സഹായിക്കും. നിന്നുകൊണ്ടാണിത് ചെയ്യേണ്ടത്. ഡംബെല്‍ വലത് കൈയില്‍ പിടിക്കുക. എന്നിട്ട് വലത് കൈ ശരീരത്തിന്റെ മുന്‍ഭാഗത്ത് കൂടി ഇടത് ഇടുപ്പിനടുത്തേക്ക് കൊണ്ടുവരിക. കൈകള്‍ നിവര്‍ത്തി പടിച്ച് വലത് തോളിന് പൂര്‍ണമായി മുകളില്‍ വരും രീതിയില്‍ സാവധാനം ശരീരത്തിന് കോണോടു കോണായി ഉയര്‍ത്തുക . അതിന് ശേഷം ഇടത് ഇടുപ്പിനടുത്തേക്ക് കൈകള്‍ സാവധാനം താഴ്ത്തുക. ഇടത് കൈ ഉപയോഗിച്ചു ഇത്തരത്തില്‍ ചെയ്യുക.
6. ട്രൈസെപ്സ് കിക്ബാക്
കൈകളുടെ പുറക് വശത്തിന്റെ ആരോഗ്യത്തിന് ഈ വ്യായാമം നല്ലതാണ്. നടു വളച്ച് നിന്നാണ് ഇത് ചെയ്ത് തുടങ്ങുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരഭാരം താങ്ങുന്നതിന് ഒരു കൈ കസേരയിലോ മേശയിലോ വയ്ക്കുക. മറ്റേ കൈയില്‍ ഡംബെല്‍ എടുക്കുക. കൈമുട്ട് 90 ഡിഗ്രി കോണില്‍ വളഞ്ഞിരിക്കണം.
ഡംബെല്‍ വേഗത്തില്‍ പുറകോട്ടാക്കി കൈ നിവര്‍ത്തുക. പിന്നീട് ഡംബെല്‍ ആദ്യ സ്ഥിതിയില്‍ കൊണ്ടു വരിക.
7. ഡംബെല്‍ തിരിച്ച് വളയ്ക്കുക
കൈകള്‍, തോളുകള്‍, പുറം എന്നിവയ്ക്ക് ബലം നല്‍കുന്നതിനുള്ള വ്യായാമമാണിത്. തോള് വീതിക്കനുസരിച്ച് കാലുകള്‍ അകറ്റി നിവര്‍ന്ന് നിന്നിട്ട് തറയ്ക്ക് സമാന്തരമായി ഉടല് വരത്തക്ക രീതിയില്‍ മുമ്പോട്ട് വളയുക. നിങ്ങള്‍ക്ക് സാധിക്കുന്നത്രയും വളയുക. ഡംബെല്ലോടു കൂടി ഇരു കൈകളും നിവര്‍ത്തി തറയ്ക്ക് നേരെ വയ്ക്കുക. തുടര്‍ന്ന് ഇരു കൈകളും പരസ്പരം അകറ്റി മുകളിലേക്ക് ഉയര്‍ത്തുക. പരമാവധി ഉയര്‍ത്താവുന്ന സ്ഥിതി വരെ എത്തിയിട്ട് നിര്‍ത്തുക. സാവധാനം കൈകള്‍ താഴ്ത്തുക. ഇത് പലതവണ ആവര്‍ത്തിക്കുക.
8. മൂവിങ് പ്ലാന്ങ്ക്
കൈകളുടെ മുകള്‍ ഭാഗത്തിന്റെയും നെഞ്ചിന്റെയും ആരോഗ്യത്തിന് വേണ്ടിയുള്ള വ്യായാമമാണിത്. കൈകളിലും കാലുകളിലും ശരീര ഭാരം താങ്ങി തറയില്‍ നിവര്‍ന്നു നില്ക്കുക. അതിന് ശേഷം കൈകള്‍ ഓരോന്നായി ശരീരത്തിനൊപ്പം മുമ്പോട്ട് നീക്കുക.
9. അപ്റൈറ്റ് റോ
തോളുകള്‍, പുറത്തിന് മുകള്‍ ഭാഗം, കൈകളുടെ താഴ് ഭാഗം എന്നിവയ്ക്കു വേണ്ടിയുള്ള വ്യാമമാണിത്. ഇരു കൈകളിലും ഡംബെല്‍ എടുത്ത് കാലുകള്‍ ഇടുപ്പകലത്തില് അകറ്റി നിവര്‍ന്ന് നില്ക്കുക. കൈമുട്ടുകള്‍ ചുമലുകള്‍ എത്തുന്നത് വരെ ഉയര്‍ത്തുക. ഭാരം ഒരുമിച്ചെടുത്ത് നെഞ്ച് വരെ ഉയര്‍ത്തുക. ഭാരം ആദ്യ സ്ഥിതിയില്‍ കൊണ്ടു വരിക. വീണ്ടും ആവര്‍ത്തിക്കുക.
10. ബോള്‍ വ്യായാമം
തോളുകള്‍, നെഞ്ച്, പുറം കൈ, കാലുകള്‍ എന്നിവയ്ക്കു വേണ്ടിയുള്ള വ്യായാമമാണിത്. ആദ്യം പുറവും തലയും ബോളില്‍ വച്ച് ശരീര ഭാരം കാലുകള്‍ താങ്ങത്തക്ക രീതിയില്‍ ഇടുപ്പ് ഉയര്‍ത്തി പാലം പോലെ നില്ക്കുക. കൈമുട്ട് വളച്ച് ശരീര ഭാരം നെഞ്ചിലേക്ക് കൊണ്ടു വരിക. കൈകള്‍ നേരെയാക്കി നെഞ്ചിലെ പേശികള്‍ അമര്‍ത്തുക. .

Click it and Unblock the Notifications