Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹക്കാര്‍ക്ക് പ്രത്യേക ഡയറ്റ്

പ്രമേഹത്തിന്റെ തുടക്കത്തില്‍ ഒരു പക്ഷേ കൃത്യമായ ഭക്ഷണം ക്രമം സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഗുരുതരമായ പ്രമേഹാവസ്ഥയിലേയ്ക്ക്് പോകാതിരിക്കാന്‍ കഴിയും.
എന്നാല്‍ പലരിലും ഇത് മരുന്ന കഴിയ്ക്കേണ്ട അവസ്ഥയിലെത്തുമ്പോഴാണ് തിരിച്ചറിയുന്നത്. എല്ലാവര്ക്കും ഒരേ ഭക്ഷണക്രമമാണെന്ന് പറയാന്‍ കഴിയില്ല, ശരീരത്തിന്റെ സ്വഭാവത്തിനും പ്രമേഹത്തിന്റെ അളവിനും അനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും.
പ്രമേഹക്കാര്‍ക്കുള്ള ഡയറ്റ്
ഭക്ഷണനിയന്ത്രണം കര്‍ശനമായി പാലിക്കുന്ന തരത്തിലുള്ള രീതി തുടക്കത്തിലേ അവലംബിക്കാതിരിക്കുന്നതാണ് നല്ല.
കാരണം കര്‍ശന ഡയറ്റാകുമ്പോള് രോഗി അതിനുള്ളില്ക്കടിന്ന് വല്ലാതെ ബുദ്ധിമുട്ടും, കഴിയ്ക്കാനുള്ള ആഗ്രഹം പലപ്പോഴും ആര്‍ത്തിയായി മാറുകയും അങ്ങനെ ആ ഡയറ്റ് പരാജയപ്പെടുകയും ചെയ്യും, ചെറിയ രീതിയില്‍ തുടങ്ങി കര്‍ശനമായ ഡയറ്റിലേയ്ക്കെത്തുന്നതായിരിക്കും നല്ലത്, ശരീരം ഇതിനോടാണ് കൂടുതല്‍ ഇണങ്ങുകയും ചെയ്യുന്നത്.
ഡയറ്റ് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വളരെ ആരോഗ്യകരമായ ഭക്ഷണംമാത്രം കഴിയ്ക്കുന്ന എന്നാണ് ഡയറ്റിന്റെ അടിസ്ഥാന തത്വം. ഇതുതന്നെ എത്ര കഴിയ്ക്കാം, എന്ത് കഴിയ്ക്കരുത് എന്ന് നിശ്ചയിക്കണം. ദിവസത്തില്‍ 3 കട്ടിയാഹാരങ്ങളും(പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം) രണ്ട് അല്ലെങ്കില്‍ മൂന്ന് സ്നാക്സും എന്നതാണ് തുടക്കത്തില്‍ നല്ല ഡയറ്റ്.
മൂന്ന് കട്ടിയാഹാരത്തിനിടയിലാണ് ഈ സ്നാക്സിനെ ഉള്‍പ്പെടുത്താം. അതായത് പ്രാതല്‍, സ്നാക്സ്, ഉച്ചഭക്ഷണം, സ്്നാക്സ്, അത്താഴം, എന്നിങ്ങനെയോ അതല്ലെങ്കില്‍ അത്താഴത്തിന് മുമ്പ് മറ്റൊരു ചെറിയ സ്നാക്സും കൂടിയോ കഴിയ്ക്കാം. ഇതുതന്നെ ചെയ്യുന്ന ജോലി ജീവിത രീതി എന്നിവ അനുസരിച്ചുകൂടിവേണം ചിട്ടപ്പെടുത്താന്‍.
പ്രധാനമായും ആറ് ഘടങ്ങളാണ് ഒരു ഡയറ്റില്‍ ഉണ്ടാവേണ്ടത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുലവണങ്ങള്‍, വെള്ളം എന്നിവയാണവ. കാര്‍ബോഹൈഡ്രേറ്റ് ദിവസവും ശരീരത്തിന് ലഭിയ്ക്കുന്നുതിനൊപ്പം അത് കൃത്യമായി നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുകയും വേണം.
അരിയിലും ഗോതമ്പിലുമുള്ള കാലറിയുടെ അളവ് തുല്യമാണ്. എന്നാല്‍ പ്രോട്ടീന്‍ കൂടുതലുള്ളത് ഗോതമ്പിലാണ്. അരിയേക്കാള്ക്കൂടുതല് ഫൈബര്‍ അഥവാ നാരുകള്‍ ഉള്ളതും ഗോതമ്പില്ത്തന്നെ.
പ്രമേഹരോഗികള്‍ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം നന്നായികഴിയ്ക്കണം. പച്ചക്കറി, പഴങ്ങള്‍, ബ്രൗണ്‍ ബ്രഡ്, രാജ്മ, ബ്രാന് എന്നിവയിലെല്ലാം നന്നായി നാരുകള്‍ അടങ്ങിയിട്ടുണ്ട്.
അരിയും ഗോതമ്പും അടങ്ങിയ ഭക്ഷണരീതി പിന്തുടരുന്നതാണ് നല്ല, അരിയുടെ അളവ് കുറവും ഗോതമ്പിന്റേത് താരതമ്യേന കൂടുതലുമായി നിര്‍ത്തുക. രാത്രിയില്‍ അരി ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കു, പറ്റുമെങ്കില്‍ പാടേ ഒഴിവാക്കി, ഗോതമ്പ് ഭക്ഷണവും പച്ചക്കറികളും കഴിയ്ക്കുക.
മത്സ്യമാംസാദികള്‍ സാധാരണ പോലെ ഉപയോഗിക്കാം, എന്നാല്‍ ബീഫ്, മാട് തുടങ്ങിയ റെഡ് മീറ്റിനേക്കാള്‍ നല്ലത് മത്സ്യവും, ചിക്കനുമാണ്. ഇവയില്‍ പൂരിത കൊഴുപ്പിന്റെ അളവ് കുറവാണ്. പ്രമേഹത്തിനൊപ്പം കൊളസ്ട്രോളും അമിതമാണെങ്കില്‍ റെഡ് മീറ്റ് പാടേ ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
