For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വോഡ്കയും ആവാം അല്പമെല്ലാം ആരോഗ്യത്തിന്

  By Saritha P
  |

  ഒരു കാലത്ത് നമ്മള്‍ കഴിക്കുന്നതെന്തും തന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ശരീരത്തിന് വേണ്ടവയായിരുന്നു. പിന്നീട് എണ്ണമയം ഏറെയുള്ള ഭക്ഷണങ്ങളോടും നിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങളോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത കൊതിയായി. ഇവ ആഹാരക്രമത്തിലെ അവിഭാജ്യഘടകങ്ങളായി. വസ്ത്രത്തിലെന്നപോലെ ഭക്ഷണത്തിലും പാശ്ചാത്യവത്കരണം കണ്ടുതുടങ്ങിയതോടെ പുത്തന്‍ പേരും രൂപവുമുള്ള മറ്റ് ചിലതും തീന്‍മേശയിലേക്ക് എത്തിത്തുടങ്ങി.

  vdka

  ഇപ്പോള്‍ ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തിലെ സാന്നിധ്യമാണെങ്കിലും ഇനിയും വൈകിക്കൂടെന്ന സന്ദേഹത്തോടെ അല്പമൊക്കെ ആരോഗ്യദായകമായ ഭക്ഷണങ്ങളേയും തെരഞ്ഞെടുത്ത് കഴിക്കാനുള്ള ഒരുക്കമെല്ലാം നമ്മള്‍ തുടങ്ങിക്കഴിഞ്ഞു.

  ഇവിടെ ആരോഗ്യദായകമായ ഒരു പാനീയത്തെക്കുറിച്ചാണ് പറയാനുള്ളത്. മദ്യമെന്ന് പൊതുവായ പേര് നല്‍കി അതിനെ വിശേഷിപ്പിക്കാം. വോഡ്കയാണ് കഥയിലെ നായകന്‍. എന്നാല്‍ മറ്റെല്ലാ മദ്യങ്ങളിലും കാണുന്നപോലെ വെറും എഥനോളും ജലവും ഫ്‌ളേവറിന് മറ്റെന്തെങ്കിലും ഘടകവും മാത്രം ചേര്‍ത്ത പാനീയമല്ല വോഡ്ക സത്യത്തില്‍. പഴങ്ങള്‍, പഞ്ചസാര എന്നിവയും ഇതിലടങ്ങിയിരിക്കുന്നു.

  vdka

  ചിലസാഹചര്യങ്ങളില്‍ ഉരുളക്കിഴങ്ങ് , ധാന്യങ്ങള്‍ എന്ന ഒരു പ്രത്യേകരീതിയിലാക്കി വാറ്റിയെടുത്തും വോഡ്കയില്‍ ചേര്‍ക്കാറുണ്ട്. കിഴക്കന്‍ യൂറോപ്പാണ് വോഡ്കയുടെ ഉറവിടകേന്ദ്രം. റഷ്യന്‍ പദമായ വോഡയില്‍ നിന്നാണ് വോഡ്ക എന്ന പേര് ഉടലെടുത്തത്. നിറമോ മണമോ ഇല്ലാത്ത ഈ പാനീയത്തിന്റെ റഷ്യന്‍ പദമായ വോഡയുടെ അര്‍ത്ഥവും ജലം എന്നാണ്. സോര്‍ഗം, ചോളം, അരി, ഗോതമ്പ്, ബാര്‍ലി, അത്തിപ്പഴം, മുന്തിരി പോലുള്ള ധാന്യങ്ങളും പഴങ്ങളുമാണ് പുളിപ്പിക്കാന്‍ (വാറ്റുന്നതിന്) ഉപയോഗിക്കുന്നത്.

  മദ്യമെന്ന ബ്രാന്‍ഡിന് കീഴില്‍ അറിയപ്പെടുന്ന പാനീയമായതിനാല്‍ തന്നെ ഒരു പരിധി വിട്ട് ഈ ലഹരിപാനീയവും ഉപയോഗിക്കരുത് എന്ന് മുമ്പേ പറയട്ടെ. ആരോഗ്യകരമല്ലേ ഒരല്പം കഴിച്ച് ശീലിക്കാം എന്ന നിര്‍ബന്ധബുദ്ധിയോടെ കണ്ട് കഴിക്കേണ്ട കാര്യമില്ല. ലഹരിപാനീയമായതിനാല്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയാല്‍ പരിധി വിട്ടുപോകാനിടയുണ്ട്. ഒരല്പമേ ഉപയോഗിക്കൂ എന്ന് തീരുമാനമെടുത്ത് അത് പാലിക്കാവുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആദ്യം വോഡ്കയുടെ ഗുണങ്ങളെക്കുറിച്ച് വായിച്ചുനോക്കൂ

  മദ്യം അല്പമെല്ലാം ശരീരത്തിന് ഗുണകരമാണ് എന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. നിറമില്ലാത്ത, മണമില്ലാത്ത വോഡ്ക മദ്യം നല്‍കുന്ന ഗുണങ്ങള്‍ ഒരു പക്ഷെ നിങ്ങളെ അമ്പരപ്പിച്ചേക്കാം. റഷ്യ, പോളണ്ട് എന്നിവിടങ്ങളിലെ ദേശീയപാനീയമായി വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വോഡ്ക എങ്ങനെയെല്ലാമാണ് ശരീരത്തിന് ആരോഗ്യകരമാകുന്നത് എന്ന് നോക്കാം.

  vdka

  വോഡ്കയുടെ അണുനശീകരണ ശേഷി

  വോഡ്ക ഒരു പ്രകൃതിദത്ത അണുനശീകരണിയും ആന്റിസെപ്റ്റിക്കുമാണ്. പല്ലുവേദനയ്ക്ക് പരിഹാരമായി വോഡ്ക ഉപയോഗിക്കാറുണ്ട്. മാത്രമല്ല മുറിവ് വൃത്തിയാക്കാനും ഈ ലഹരിപാനീയം ഉപയോഗിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. ഇനി മറ്റൊരു കാര്യം പറയട്ടെ, വീട് വൃത്തിയാക്കാന്‍ നമ്മള്‍ ഫിനോയില്‍ പോലുള്ള അണുനശീകരണ ദ്രവങ്ങള്‍ ഉപയോഗിക്കാറില്ലേ. അവയ്ക്ക് പകരമായും വോഡ്ക ഉപയോഗിക്കാം. മാത്രമല്ല, ടൂത്ത്ബ്രഷ്, ചീര്‍പ്പ് എന്നിവയും വോഡ്ക ഉപയോഗിച്ച് വൃത്തിയാക്കാം. എന്നാല്‍ വോഡ്കയെ അത്തരത്തില്‍ തരംതാഴ്ത്തി ഉപയോഗിക്കാന്‍ മനസ്സുവരില്ല എന്നതാണ് വാസ്തവം. എങ്കിലും വോഡ്കയുടെ അണുനശീകരണശേഷി മനസ്സിലാക്കാന്‍ ഇതെല്ലാം ഒരിക്കലെങ്കിലും പരീക്ഷിക്കുന്നത് നല്ലതാണ്.

  vdka

  സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും

  ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ വോഡ്കയുടെ ചുമതലയാണ് സമ്മര്‍ദ്ദം കുറക്കുക എന്നത്. മാനസികസമ്മര്‍ദ്ദം കുറക്കാനാണ് മദ്യപിക്കുന്നതെന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് വോഡ്കയ്ക്ക് ഈ കഴിവുണ്ടെന്നാണ്. ചുവപ്പ് വൈന്‍ മനസ്സിനെ ശാന്താമാക്കാന്‍ ഉത്തമമാണ്. എന്നാല്‍ വോഡ്കയുമായി താരതമ്യം ചെയ്യുമ്പോള്‍ വൈന്‍ ഒന്നുമല്ലെന്നാണ് കണ്ടെത്തല്‍. ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങളും വോഡ്കയില്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിനേയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേയും ശാന്തമാക്കാന്‍ സാധിക്കുന്നത് വഴി ഉറക്കം എളുപ്പത്തില്‍ സാധിക്കുന്നു.

  vdka

  ഹൃദയാരോഗ്യത്തിന്

  ശരീരത്തിലെ രക്തചംക്രമണം ഫലപ്രദമാകാനും രക്തപ്രവാഹം വര്‍ധിപ്പിക്കാനും വോഡ്ക ഉത്തമമാണ്. രക്തചംക്രമണം നിലയ്ക്കല്‍, പക്ഷാഘാതം, കൂടാതെ മറ്റ് ഹൃദയാസ്വാസ്ഥ്യങ്ങള്‍ എന്നിവ തടയാന്‍ ഇതിലൂടെ സാധിക്കും. (മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. എന്നിരുന്നാലും ഇത് പൂര്‍ണ്ണമായും ഫലപ്രദമെന്ന വാദത്തിന് സ്ഥാനമില്ല.

  ഇത്തരം വസ്തുതകളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെ പരീക്ഷണാടിസ്ഥാനത്തില്‍ വേണം ഉപയോഗിക്കാന്‍ എന്ന കാര്യം കൂടി ഇവിടെ ഓര്‍മ്മിപ്പിക്കുന്നു). ശരീരത്തില്‍ എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളിന്റെ രൂപീകരണത്തിന് വോഡ്ക സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്്ക്കാന്‍ കാരണമാകുന്നു. നല്ല കൊളസ്‌ട്രോണിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദം ക്രമാനുഗതമാകാനും അതുവഴി ഹൃദ്രോഗങ്ങള്‍ ഇല്ലാതാക്കാനും നല്ലതാണ്. ലഹരിപാനീയം ഉപയോഗിക്കുന്നവരില്‍ ഭാരം വര്‍ധനയെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് കുറഞ്ഞ കാലറി മദ്യമായ വോഡ്ക പരീക്ഷിക്കാവുന്നതാണ്.

  vdka

  വായ ശുചിയാക്കുന്നു

  വായ്‌നാറ്റം പലരുടേയും തുറന്നുപറയാന്‍ മടിക്കുന്ന, അല്ലെങ്കില്‍ പലരേയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാണം കെടുത്തുന്ന ഒരു അവസ്ഥയാണ്. വോഡ്ക പല്ലുവേദന കുറക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് എന്ന് മുമ്പേ പറഞ്ഞല്ലോ. അതുപോലെ ഒരല്പം വോഡ്ക കവിള്‍കൊള്ളുന്നത് വായ്‌നാറ്റം കുറക്കാനും നല്ലതാണത്രേ.

  vdka

  സന്ധിവാതത്തില്‍ നിന്നും ആശ്വാസം

  സന്ധിവാതരോഗികള്‍ ഏകദേശം ഒരു മാസത്തോളം വോഡ്ക ഇടക്കിടെ ഉപയോഗിക്കുന്നത് സന്ധിവാത അസ്വസ്ഥതകളെ അല്പമെങ്കിലും കുറക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

  പ്രമേഹരോഗികള്‍ക്ക്

  ബിയര്‍, വൈന്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഒരല്പം വോഡ്ക ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുമത്രേ.

  vdka

  ആരോഗ്യം തുടിക്കുന്ന മുടിക്കും ചര്‍മ്മത്തിനും

  മുടിയുടേയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് പലതും പരീക്ഷിച്ചുകാണും നമ്മള്‍. വിപണിയില്‍ ലഭ്യമായ വിലകൂടിയ വിവിധ തരം സൗന്ദര്യവര്‍ധക വസ്തുക്കളിലും ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ട്. അപ്പോള്‍ മികച്ച ക്ലെന്‍സറായി അറിയപ്പെടുന്ന വോഡ്ക ഈ ഗുണങ്ങളെല്ലാം അടങ്ങിയതാണെന്ന് ഊഹിക്കാമല്ലോ. മുഖചര്‍മ്മത്തെ വൃത്തിയാക്കാന്‍ വോഡ്കയ്ക്ക് പല വിലകൂടിയ ലോഷനേക്കാളും സാധിക്കുമെന്നാണ് പലരുടേയും വാദം.

  ചര്‍മ്മം വിട്ട് ഇനി മുടിയുടെ കാര്യം നോക്കാം. ശിരോചര്‍മ്മത്തിലെ സുഷിരങ്ങളിലെ തടസ്സങ്ങളെ നീക്കം ചെയ്ത് വൃത്തിയാക്കാന്‍ വോഡ്ക ഉപയോഗിക്കുന്നവരുണ്ട്. കൂടാതെ ഇത് മുടിയുടെ വളര്‍ച്ച് തടസ്സമാകുന്ന ഘടകങ്ങളെ ഇതിന്റെ അണുനശീകരണശേഷിയിലൂടെ നശിപ്പിക്കുന്നു. അത് വഴി താരനുള്‍പ്പടെയുള്ള കേശസംബന്ധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഒപ്പം മുടി നന്നായി വളരാനും സഹായിക്കുന്നു.

  പനി കുറയ്ക്കാന്‍

  പനി കുറക്കാന്‍ വോഡ്ക അല്പം പുരട്ടിയാല്‍ മതി. നമ്മുടെ ചെന്നിയുടെ (തലയുടെ ഇരുവശങ്ങള്‍) ഭാഗത്ത് കുറച്ച് തുള്ളി വോഡ്ക പുരട്ടി മസാജ് ചെയ്യുന്നത് തലവേദനയും പനിയും കുറക്കാന്‍ സഹായിക്കുമത്രേ. റഷ്യയില്‍ പഴയ കാലത്തുള്ള ചികിത്സാരീതിയാണ് ഇത്.

  vdka

  ദഹനസഹായി

  ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മികച്ചതാണ് വോഡ്ക. ഇറിറ്റബിള്‍ ബോവല്‍ സിന്‍ഡ്രോം (ഐബിഎസ്) ഉള്‍പ്പടെയുള്ള ഉദരരോഗങ്ങളെ ഇതില്‍പ്പെടുത്താം. ദഹനപ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.

  വോഡ്ക മദ്യം കഴിക്കുന്ന ഒരു വ്യക്തിയുടെ ഇഷ്ടം മാത്രമല്ല, ആരോഗ്യത്തെക്കുറിച്ച് അറിയുന്ന ഒരു ഡോക്ടറുടെ സ്വപനം കൂടിയാണ്. വോഡ്ക എന്ന പാനീയത്തിന് പിന്നീല്‍ ഒരു വ്യക്തമായ ചരിത്രം തന്നെയുണ്ട്. 8,9 നൂറ്റാണ്ടുകളിലായാണ് വോഡ്ക ഉടലെടുക്കുന്നത്. പോളണ്ട്, റഷ്യ എന്നിവിടങ്ങളിലാണ് ഈ പാനീയത്തിന് ആദ്യകാലത്ത് സ്വീകാര്യത ഉണ്ടായത്. മുമ്പ് വോഡ്കയെ ഒരു ലഹരിപാനീയം എന്നതിലുപരി ഒരു മരുന്നായാണ് ഉപയോഗിച്ചിരുന്നത്.

  ഒരു ടോണിക്കായി കഴിക്കാനും ഒരു ലോഷനായി തൊലിപ്പുറത്ത് പുരട്ടാനും വോഡ്ക ഉപയോഗിച്ചിരുന്നു. ക്ഷീണം, നേരത്തെയുള്ള പ്രസവം എന്നിവയ്‌ക്കെല്ലാം പരിഹാരമായി അന്ന് വോഡ്ക ഉപയോഗിച്ചിരുന്നു. അന്ന് വോഡ്കയില്‍ ഉപയോഗിച്ചിരുന്ന ആല്‍ക്കഹോളിന്റെ അളവും കുറവായിരുന്നു എന്നുകൂടി അറിയാം. വെറും 14ശതമാനം ആല്‍ക്കഹോളായിരുന്നു വോഡ്കയില്‍ ഉപയോഗിച്ചിരുന്നത്.

  ഇന്ന് വോഡ്കയുടെ സ്ഥാനം മറ്റ് മദ്യങ്ങളെപ്പോലെ പാര്‍ട്ടികളിലും മറ്റ് സന്തോഷാവസരങ്ങളിലും മാത്രമായി ചുരുങ്ങിപ്പോയി. എന്നാല്‍ ഇപ്പോഴും വോഡ്കയുടെ ഔഷധഗുണത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് ഓര്‍ക്കണം. ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്നും വോഡ്ക മിതമായി ഉപയോഗിക്കാം.

  വളരെ മിതമായും ഡോക്ടറുടെ ഉപദേശമാരാഞ്ഞും വോഡ്ക ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആല്‍ക്കഹോള്‍ സാന്നിധ്യം ഉള്ളതിനാല്‍ തന്നെ ഒരാള്‍ സാധാരണഗതിയില്‍ എത്ര അളവ് വോഡ്ക ഉപയോഗിക്കാമെന്നത് അതത് വ്യക്തിയെ അടിസ്ഥാനമാക്കിയേ കണക്കാക്കാനാകൂ.

  vdka

  എന്നിരുന്നാലും യുഎസിലെ ഫെഡറല്‍ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്റ് ആല്‍ക്കഹോളിസം പറയുന്ന കണക്ക് പ്രകാരം ഒരു ദിവസം 3-4 ഡ്രിങ്ക്‌സ് മുതല്‍ ആഴ്ചയില്‍ 14 ഡ്രിങ്ക് വരെയേ പുരുഷന്മാര്‍ പരമാവധി വോഡ്ക ഉപയോഗിക്കാവൂ. സ്ത്രീകളില്‍ ഇതിന്റെ അളവ് ആഴ്ചയില്‍ ഏഴ് ഡ്രിങ്ക്‌സ് എന്നതാണ്.

  എത്രത്തോളം ആരോഗ്യദായകമാണെങ്കില്‍ അതിരുകവിഞ്ഞ ഉപയോഗം തലച്ചോറ്, കരള്‍, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്. മാത്രമല്ല, രോഗപ്രതിരോധശേഷിയേയും ഇത് തകരാറിലാക്കാം. അമിത ഉപയോഗം ഹൃദയമിടിപ്പ് ത്വരിതഗതിയിലാക്കാനും ഇടയാക്കുന്നതാണ്.

  vdka

  ഗര്‍ഭിണികളും ഇത്തരം പാനീയങ്ങളെ ഉപയോഗിക്കാതിരിക്കുക. ഫെറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ക്ക് ഇത് ഇടയാക്കും. ഏതൊരു കാര്യവും പരീക്ഷിക്കും മുമ്പേ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്വയം ഉറപ്പുവരുത്തുന്നത് നല്ലതാണ്. കാരണം പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത തള്ളിക്കളയാനാകില്ല. ഓര്‍ക്കുക, അധികമായാല്‍ അമൃതും വിഷം.

  Read more about: health ആരോഗ്യം
  English summary

  Vodka Is Actually Good For Health

  vodka of the most popular spirits in the world when it comes to happy hour, but that doesn’t mean it has lost all of its health benefits. In moderation, vodka can do some amazing things.
  Story first published: Saturday, April 7, 2018, 17:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more