സ്വാദിഷ്ടമായ പച്ചമാങ്ങാക്കറി

Posted By:
Subscribe to Boldsky

മാങ്ങ കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ പലതാണ്. പഴുത്ത മാങ്ങയും പച്ചമാങ്ങയുമെല്ലാം ഇതിന് ഉപയോഗിയ്ക്കാം.

പച്ചമാങ്ങ കൊണ്ട് ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു സിപിംള്‍ കറി ശ്രമിച്ചു നോക്കൂ,

Mango Curry

പച്ചമാങ്ങ-കാല്‍ക്കിലോ

സവാള-2

തേങ്ങ-അരമുറി

വെളുത്തുള്ളി-6

മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍

ഇഞ്ചി-1 കഷ്ണം

ശര്‍ക്കര-1 ടേബിള്‍ സ്പൂണ്‍

ജീരകം-അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

കൊല്ലമുളക്-6

ഉപ്പ്

വെള്ളം

മാങ്ങയുടെ തൊലി കളയുക. ഇത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കുക.

തേങ്ങ, വെളുത്തുള്ളി, മുളക്, ഇഞ്ചി, ജീരകം, മല്ലി എന്നിവ ചേര്‍ത്തരയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം.

ഇതിലേയ്ക്ക് അരച്ചു വച്ച മസാല ചേര്‍ത്തിളക്കുക.

മാങ്ങ ഇതിലേയ്ക്കിട്ടിളക്കുക. ശര്‍ക്കരയും ചേര്‍ത്തിളക്കണം.

ഇതില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വേവിയ്ക്കുക.

പുളിയും മധുരവുമുള്ള മാങ്ങാക്കറി തയ്യാര്‍. സ്വാദേറും സ്റ്റഫ്ഡ് പറാത്തകള്‍

Read more about: veg, curry, വെജ്, കറി
English summary

Raw Mango Curry Recipe

This raw mango curry is easy to prepare and though it is a vegetarian dish, you can transform it by adding diced boneless chicken to enhance the taste.
Story first published: Tuesday, June 2, 2015, 13:50 [IST]
Subscribe Newsletter