Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സ്വാദേറും സ്റ്റഫ്ഡ് പറാത്തകള്‍
ചോറിനൊപ്പം ചപ്പാത്തിയും മലയാളിയുടെ ഭക്ഷണശീലമായിക്കഴിഞ്ഞു. തടി കുറയും, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ കുറയും, അധികം കട്ടിയില്ലാത്ത ആഹാരം തുടങ്ങിയ പല ഗുണങ്ങളും ചപ്പാത്തി നമ്മുടെ ആഹാരത്തിന്റെ ഭാഗമാകാന്‍ ഇട വരുത്തിയ ചില കാരണങ്ങളാണ്.
ചപ്പാത്തിയില്‍ തന്നെ വകഭേദങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്ന് സ്ററഫ്ഡ് ചപ്പാത്തിയാണ്. നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണമായ ഇത്തരം സ്റ്റഫ്ഡ് ചപ്പാത്തി പൊതുവെ പറാത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ചു കറിയില്ലെങ്കിലും സ്റ്റഫ് ചെയ്തിരിയ്ക്കുന്നതു കൊണ്ട് ഇവ കഴിയ്ക്കാമെന്നതാണ് ഗുണം.
വിവിധയിനം സ്റ്റഫ്ഡ് പറാത്തകള്‍ ഏതൊക്കെയെന്നു നോക്കൂ,

ഗ്രീന്‍പീസ് പറാത്ത
ഗ്രീന്‍പീസ് പറാത്ത സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഒന്നാണ്. ഗ്രീന്‍പീസ് ഉള്ളില്‍ വച്ചുണ്ടാക്കുന്ന ഒന്ന്.

ക്യാപ്സിക്കം, ചീസ് പറാത്ത
ക്യാപ്സിക്കം, ചീസ് എന്നിവ ഉള്ളില്‍ വച്ചുള്ള പറാത്തയും പരീക്ഷിയ്ക്കാവുന്ന ഒന്നുതന്നെയാണ്.

ആലൂ പ്യാസ് പറാത്ത
ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്ത ആലൂ പ്യാസ് പറാത്ത സാധാരണ എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ്.

സ്റ്റഫ്ഡ് ക്യാബേജ് പറാത്ത
ഇലക്കറിയുടെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് സ്റ്റഫ്ഡ് ക്യാബേജ് പറാത്ത.

ഗാജര്‍ പറാത്ത
വൈറ്റമിന്‍ ഡി ഗുണങ്ങളടങ്ങിയ ക്യാരറ്റ് സ്റ്റഫ് ചെയ്തുണ്ടാക്കുന്ന ഒന്നാണ് ഗാജര്‍ പറാത്ത.

മുഗ്ലായ് പറാത്ത
മുട്ട, ഉരുളക്കിഴങ്ങ് എന്നിവ സ്റ്റഫ് ചെയ്തുണ്ടാക്കുന്ന ബംഗാളി വിഭവമാണ് മുഗ്ലായ് പറാത്ത.

കീമ പറാത്ത
ഇറച്ചി ഉള്ളില്‍ വച്ച് സ്റ്റഫ് ചെയ്തുണ്ടാക്കുന്ന കീമ പറാത്ത നോണ്‍ വെജിറ്റേറിയന്‍ പ്രേമികള്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.

മൂംഗ് ദാല്‍ പറാത്ത
ചെറുപയര്‍ പരിപ്പ് ഉള്ളില്‍ വച്ചുണ്ടാക്കുന്ന മൂംഗ് ദാല്‍ പറാത്തയും പോഷകസമ്പുഷ്ടമായ ഒന്നാണ്.

സോയ പറാത്ത
സോയയുടെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് സോയ പറാത്ത.

മൂലി പറാത്ത
റാഡിഷ് സ്റ്റഫ് ചെയ്തുണ്ടാക്കുന്ന മൂലി പറാത്തയും സ്വദും ഗുണങ്ങളും തികഞ്ഞ ഒന്നുതന്നെയാണ്.



Click it and Unblock the Notifications
