കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

Posted By:
Subscribe to Boldsky

കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. ആരോഗ്യപരമായ കാരണങ്ങള്‍ തുടങ്ങി പാരമ്പര്യം, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയ പല കാരണങ്ങളാലും കണ്‍തടത്തില്‍ കറുപ്പുണ്ടാകും.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ആവണക്കെണ്ണ. മുടിയും രോമവും വളരാന്‍ മാത്രമല്ല, കണ്‍തടത്തിലെ കറുപ്പു മാറ്റാനും ആവണക്കെണ്ണ നല്ലതാണ്.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഏതെല്ലാം വിധത്തില്‍ ആവണക്കെണ്ണ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

അല്‍പം ആവണക്കെണ്ണ വിരലിലെടുത്ത് വിരലുകള്‍ കൂട്ടിത്തിരുമ്മി ചൂടാക്കുക. പിന്നീടിത് കണ്‍തടത്തിനു ചുറ്റും പുരട്ടി പതുക്കെ മസാജ് ചെയ്യാം. രാവിലെ കഴുകാം. കിടക്കും മുന്‍പാണിതു ചെയ്യേണ്ടത്.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

1 ടീസ്പൂണ്‍ കൊഴുപ്പുള്ള പാല്‍, 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടാം. പിന്നീട് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകാം.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

തുല്യഅളവില്‍ ബദാം ഓയില്‍, ആവണക്കെണ്ണ എന്നിവയെടുത്ത് കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ വയ്ക്കാം.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടാം. ദിവസവും കിടക്കാന്‍ നേരം ചെയ്ത് രാവിലെ കഴുകാം.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് കണ്‍തടത്തിലെ കറുപ്പിന് ആവണക്കെണ്ണ പരിഹാരം നല്‍കുന്നത്. ഇതില്‍ ധാരാളം ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

ഇവ ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും. കണ്ണിനുള്ളില്‍ ആവണക്കെണ്ണയാകാതെ സൂക്ഷിയ്ക്കുക.

Read more about: skincare
English summary

How To Use Castor Oil For Dark Circles

How To Use Castor Oil For Dark Circles
Story first published: Friday, September 8, 2017, 14:41 [IST]
Subscribe Newsletter