കറ്റാര്‍വാഴ, ഒലീവ് ഓയില്‍,10 വയസു കുറയും

Posted By:
Subscribe to Boldsky

പ്രായക്കുറവു തോന്നാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഒരു പത്തു വയസു കുറഞ്ഞല്ലോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇതില്‍ സന്തോഷിയ്ക്കാത്തവര്‍ ചുരുങ്ങും.

ചര്‍മത്തിലെ ചുളിവുകളാണ് പലപ്പോഴും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒരു ഘടകം. സ്‌ട്രെസ്, വരണ്ട ചര്‍മം എന്നിവയെല്ലാം ഇതിനുള്ള ചില കാരണങ്ങളും.

പ്രായക്കുറവു തോന്നിയ്ക്കുവാന്‍ നല്ല ഭക്ഷണവും ഒപ്പം ചര്‍മസംരക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനായി ഏറ്റവും ഫലപ്രദമാകുക ചില വീട്ടുവൈദ്യങ്ങളുമാണ്.

ഏതെല്ലാം വിധത്തില്‍ പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന ഫേസ് മാസ്‌കുകള്‍ തയ്യാറാക്കാമെന്നു നോക്കൂ, ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ഏറെ നല്ലതാണ്. ഇവ പ്രത്യേകിച്ചും ചുളിവുകള്‍ വീണ ഭാഗത്തിടാം. കണ്ണിനു സമീപം ചുളിവുണ്ടെങ്കില്‍ അവിടെയും ഇതിടാം.

കാപ്പിപ്പൊടി, തേന്‍

കാപ്പിപ്പൊടി, തേന്‍

കാപ്പിപ്പൊടി, തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു ചുളിവുകളുള്ളിടത്തിടുക. പിന്നീട് സ്‌ക്രബ് ചെയ്യാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയും

വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയും

വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയും ഇതിനുള്ള നല്ലൊരു മിശ്രിതമാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ കലര്‍പ്പില്ലാത്ത മഞ്ഞള്‍പ്പൊടിയിട്ടു കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇത് ക്യാപ്‌സൂളുടെ രൂപത്തിലാണ് വാങ്ങാന്‍ ലഭിയ്ക്കുക. ഇതു പൊട്ടിച്ച് ഈ ഓയിലും അല്‍പം കടലമാവും കലര്‍ത്തി മുഖത്തിടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റി മുഖത്തിന് ചെറുപ്പം നല്‍കും.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ളയില്‍ അല്‍പം ലാവെന്‍ഡര്‍ ഓയില്‍ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ ഏറെ നല്ലതാണ്.

തൈരും പാല്‍പ്പൊടിയും

തൈരും പാല്‍പ്പൊടിയും

തൈരും പാല്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇത് പരീക്ഷിയ്ക്കാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

ഉലുവ പൊടിച്ചതോ കുതിര്‍ത്തി അരച്ചതോ കുക്കുമ്പര്‍ ജ്യൂസില്‍ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകളും പാടുകളും മാറുന്നതിന് നല്ലതാണ്. പ്രായക്കുറവു തോന്നിയ്ക്കാനും നല്ലതാണ്.

ബദാം

ബദാം

ബദാം പൊടിയ്ക്കുക. ഇത് നല്ലപോലെ പഴുത്ത പപ്പായയുടെ പള്‍പ്പില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതു മുഖത്തിന ചെറുപ്പം നല്‍കും. മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്.

ക്യാരറ്റ് ജ്യൂസും തേനും

ക്യാരറ്റ് ജ്യൂസും തേനും

ക്യാരറ്റ് ജ്യൂസും തേനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റി മുഖത്തിനു ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണ്.

പഴുത്ത അവോക്കാഡോ പനിനീരില്‍

പഴുത്ത അവോക്കാഡോ പനിനീരില്‍

നല്ലപോലെ പഴുത്ത അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടിന്റെ പള്‍പ്പെടുക്കുക. ഇത് പനിനീരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. മുഖചര്‍മത്തിനു ചെറുപ്പം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴയും ഒലീവ് ഓയിലും

കറ്റാര്‍ വാഴയും ഒലീവ് ഓയിലും

കറ്റാര്‍ വാഴയും ഒലീവ് ഓയിലും മുഖത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കറ്റാര്‍വാഴയുടെ ജെല്ലും ഒലീവ് ഓയിലും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖചര്‍മത്തിന്റെ പ്രായം കുറയ്ക്കും.

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍ അടുപ്പിച്ചു ചെയ്യുന്നതാണ് പ്രയോജനം ലഭിയ്ക്കാന്‍ ഏറെ നല്ലത്. കഴിവതു പ്രകൃതിദത്ത ചേരുവകള്‍ മാത്രം ഉപയോഗിയ്ക്കുക.

Read more about: beauty skincare
English summary

Home Made Anti Ageing Face Masks

Here are some of the home made anti ageing face Masks for skin. Try this face masks for skin. You can apply this on face and get the desired result,