Latest Updates
-
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം
പുരുഷ സൗന്ദര്യത്തിന് വെറും രണ്ട് മിനിട്ട്
സൗന്ദര്യസംരക്ഷണത്തില്‍ ഇന്നത്തെ കാലത്ത് ആണ് പെണ് വ്യത്യാസങ്ങളില്ല. പലപ്പോഴും പെണ്ണിനേക്കാള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ പുരുഷന്മാരാണ് എന്ന് തന്നെ പറയേണ്ടി വരും. മുഖത്തിന് നിറമില്ലായ്മയും കഷണ്ടിയും മുടി കൊഴിച്ചിലും എന്നു വേണ്ട നിരവധി സൗന്ദര്യ പ്രശ്നങ്ങള്‍ പുരുഷന്റെ നിഖണ്ഡുവിലുണ്ട്. മുഖക്കുരുവും അരിമ്പാറയും പ്രശ്നമാകും മുന്‍പ്
എന്നാല്‍ ഇവരെ ഏറെ അലട്ടുന്ന പ്രശ്നമാണ് മുഖത്തിന്റെ നിറം കുറവ്. നിറം അല്പം കുറയുന്നത് ആണിനേയും പെണ്ണിനേയും ഒരു പോലെ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന അതേ ടെക്നിക് സൗന്ദര്യ സംരക്ഷണത്തില്‍ പുരുഷന്മാര് ഉപയോഗിച്ചാല്‍ നെഗറ്റീവ് ഫലമായിരിക്കും ലഭിയ്ക്കുന്നത്. പുരുഷന്മാര്ക്ക് തിളക്കമുള്ള ചര്‍മ്മം ലഭിയ്ക്കാന്‍ ചില ഒറ്റമൂലികള്‍. നഖത്തിനും വിരല്‍മടക്കിനും നിറം നല്കാന് പേസ്റ്റ്

ഓറഞ്ചും തേനും
ഓറഞ്ചും തേനും സൗന്ദര്യ സംരക്ഷണത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. ഓറഞ്ച് തോല് പൊടിച്ചതും അല്പം ഓട്സും തുല്യ അളവില്‍ എടുത്ത് പേസ്റ്റ് ആക്കി തേനില്‍ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ശീലമാക്കുക.

പഴം സ്ക്രബ്ബ്
നല്ലതുപോലെ പഴുത്ത പഴം അല്പം പഞ്ചസാര മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യുക. അല്പം തേനും ഇതില്‍ മിക്സ് ചെയ്യാവുന്നതാണ്. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. താരന് പരിഹാരം മിനിട്ടുകള്‍ക്കുള്ളില്‍

തൈരും പപ്പായയും
തൈരും പപ്പായയുമാണ് മറ്റൊന്ന്. തൈര് നല്ലതുപോലെ പഴുത്ത പപ്പായയില്‍ മിക്സ് ചെയ്ത് അല്പം തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. വട്ടത്തില്‍ മസ്സാജ് ചെയ്യുക. ഇത് അഞ്ച് മിനിട്ട് ചെയ്തതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ഓട്സും തക്കാളി നീരും
ഓട്സും തക്കാളി നീരും മുഖത്തിന് നിറം നല്കുന്നതില് പ്രധാനമാണ്. തക്കാളി നെടുകേ മുറിച്ച് അതിനകത്ത് ഓട്സ് പഞ്ചസാര എന്നിവ വെച്ച് ഇത് മുഖത്ത് മസ്സാജ് ചെയ്യുക. ആഴആഴ്ചയില് മൂന്ന് പ്രാവശ്യം ഇത് ചെയ്യുക.

നാരങ്ങ നീര് പാദസൗന്ദര്യത്തിന്
നാരങ്ങ സൗന്ദര്യത്തിനും ആരോഗ്യത്തിനും മുന്നിലാണ്. എന്നാല്‍ നാരങ്ങനീരിനോടൊപ്പം അല്പം പഞ്ചസാരയും കൂടി ചേരുമ്പോള്‍ ഇത് കാലിന്റെ സൗന്ദര്യം സംരക്ഷിക്കാനുള്ള ബെസ്റ്റ് മാര്‍ഗ്ഗമാണ് എന്ന് പറയാം. കാലില്‍ ഇത് രണ്ടും കൂടി മിക്സ് ചെയ്ത് സ്ക്രബ്ബ് ചെയ്യുക. അകാല വാര്ദ്ധക്യത്തിന് വിട നല്‍കാം



Click it and Unblock the Notifications
