സൗന്ദര്യം, ആരോഗ്യം, ഉരുളക്കിഴങ്ങിലൂടെ...

Posted By: Super
Subscribe to Boldsky

പലതരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നായി വര്‍ഷങ്ങളായി ഉരുളക്കിഴങ്ങ്‌ നീര്‌ ഉപയോഗിക്കുന്നുണ്ട്‌. ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ സി , ബി6 എന്നിവയുടെ പകുതിയോളവും ഇരുമ്പ,്‌ നിയാസിന്‍ എന്നിവയുടെ 18 ശതമാനത്തോളവും ഒറ്റ ഉരുളക്കിഴങ്ങില്‍ നിന്നും ലഭിക്കും.

ഉരുളക്കിഴങ്ങ്‌ നീരിന്റെ വിവിധ ഔഷധ ഗുണങ്ങള്‍

അര്‍ബുദ ചികിത്സ

അര്‍ബുദ ചികിത്സ

പച്ച ഉരുളക്കിഴങ്ങിന്റെ നീര്‌ അര്‍ബുദ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാം. എല്ലാ ദിവസവും ഓന്നോ രണ്ടോ ഗ്ലാസ്സ്‌ ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌ കുടിക്കുന്നതിലൂടെ വൃക്കയുടെ തകരാറുകള്‍, ഹൃദ്രോഗങ്ങള്‍,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍, തോള്‍ വേദന, അര്‍ബുദം, പ്രമേഹം, അള്‍സര്‍ എന്നിവയ്‌ക്ക്‌ പരിഹാരം കാണാന്‍ കഴിയും.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ഭേദമാക്കാനും ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌ നല്ലതാണ്‌. വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഉരുളക്കിഴങ്ങിന്‌ വളരെ ചെലവ്‌ കുറവുമാണ്‌. കരളിലെയും പിത്താശയത്തിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ വൃത്തിയായി സൂക്ഷിക്കാന്‍ ഇവ സഹായിക്കും.

പ്രതിജ്വലനം

പ്രതിജ്വലനം

ഉരുളക്കിഴങ്ങ്‌ മികച്ച പ്രതിജ്വലനകാരിയാണ്‌. സന്ധിവേദന, സന്ധിവാതം, പുറം വേദന എന്നിവ ഉള്ളപ്പോഴത്തെ പുകച്ചില്‍ കുറയ്‌ക്കാന്‍ ഇവ സഹായിക്കും . സന്ധിവാതത്തിന്‌ വളരെ ഫലപ്രദമാണ്‌ ഉരുളക്കിഴങ്ങ്‌ നീര്‌. വെറും വയറ്റില്‍ ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌.

വൃക്ക രോഗങ്ങള്‍

വൃക്ക രോഗങ്ങള്‍

പാന്‍ക്രിയാസ്‌, വൃക്ക രോഗങ്ങള്‍ ഭേദമാക്കാന്‍ ഉരുളക്കിഴങ്ങ്‌ നീര്‌ സഹായിക്കും. വൃക്കയിലും മൂത്ര നാളിയിലും കാത്സ്യം അടിഞ്ഞ്‌ കല്ല്‌ ഉണ്ടാകുന്നത്‌ തടയാന്‍ ഇവ ഉപയോഗിക്കാം.ഇതിന്‌ പുറമെ പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവ ഭേദമാക്കാനും ഉരുളക്കിഴങ്ങ്‌ നീര്‌ വളരെ മികച്ചതാണ്‌.

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍

ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ്‌ നീര്‌ പുരട്ടുന്നത്‌ നല്ലതാണ്‌

ദിവസവും മുഖത്ത്‌ ഉരുളക്കിഴങ്ങ്‌ നീര്‌ പുരട്ടുന്നത്‌ ചുളവുവുകള്‍ ഇല്ലാത്ത തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും.

തണുത്ത ഉരുളക്കിഴങ്ങ്‌ നീര്‌ പുരട്ടുന്നത്‌ സൂര്യാഘാതം ഭേദമാക്കാന്‍ സഹായിക്കും. ഇത്‌ ചര്‍മ്മത്തെ തണുപ്പിക്കാനും ഭേദമാക്കാനും സഹായിക്കും.

ചര്‍മത്തിന്‌

ചര്‍മത്തിന്‌

കണ്ണിന്‌ താഴെയുള്ള കറുത്ത പാടുകള്‍ കുറയക്കുന്നതിന്‌ ഉരുളക്കിഴങ്ങ്‌ നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന്‌ താഴെ വയ്‌ക്കുക.

ഉരുളക്കിഴങ്ങ്‌ നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതും ആക്കും.

കണ്ണിനും ചര്‍മ്മത്തിനും പുതുജീവന്‍ നല്‍കുന്നതിന്‌ ഉരുളക്കിഴങ്ങ്‌ നീരില്‍ മുക്കിയ പഞ്ഞി കൊണ്ട്‌ മുഖത്ത്‌ ഉരയ്‌ക്കുക.

ചര്‍മത്തിന്‌

ചര്‍മത്തിന്‌

ഒലീവ്‌ എണ്ണ ചേര്‍ത്ത്‌ ഉരുളക്കിഴങ്ങ്‌ നീര്‌ കറുത്ത പാടുകള്‍, ചുളിവ്‌ വരണ്ട പാദങ്ങള്‍ എന്നിവയ്‌ക്ക്‌ പരിഹാരം നല്‍കും.

തിളങ്ങുന്ന മനോഹരമായ ചര്‍മ്മം ലഭിക്കുന്നതിന്‌ ഉരുളക്കിഴങ്ങ നീര്‌, നാരങ്ങ നീര്‌, മുള്‍ട്ടാണി മിട്ടി എന്നിവ ചേര്‍ത്ത്‌ മിശ്രിതം മുഖത്ത്‌ പുരട്ടുക.

ചര്‍മ്മത്തിന്‌ തെളിച്ചം നല്‍കാനും കണ്ണിന്‌ താഴെയുള്ള വീക്കം കുറയ്‌ക്കാനും വെള്ളരിക്കയും ഉരുളക്കിഴങ്ങ്‌ നീരും മുഖത്ത്‌ പുരട്ടുക.

മുടി

മുടി

ഉരുളക്കിഴങ്ങ്‌ നീര്‌ ഉപയോഗിച്ചുള്ള ലേപനം മുടിക്ക്‌ ആരോഗ്യം നല്‍കും. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടി വളരെ വേഗം വളരാനും സഹായിക്കും. പുറമെ ഉള്ള പദാര്‍ത്ഥങ്ങളില്‍ നിന്നും മുടിയെ സംരക്ഷിക്കുകയും ചെയ്യും.

വരണ്ടമുടിയാണ്‌ നിങ്ങളുടേതെങ്കില്‍ കറ്റാര്‍ വാഴയും ഉരുളക്കിഴങ്ങ്‌ നീരും ചേര്‍ത്ത മിശ്രിതം പുരട്ടിയാല്‍ മുടിക്ക്‌ തിളക്കം ലഭിക്കും.

മുടിയില്‍ ഷാമ്പു തേയ്‌ക്കുന്നതിന്‌ പകരം ഉരുളക്കിഴങ്ങ്‌ നീര്‌ പുരട്ടുക മുടിക്ക്‌ ഇരുണ്ട നിറവും തിളക്കവും നല്‍കാന്‍ ഇത്‌ സഹായിക്കും.

ചര്‍മ്മത്തിന്‌ നിറം

ചര്‍മ്മത്തിന്‌ നിറം

തൊലികളഞ്ഞ ഉരുളക്കിഴങ്ങ്‌ അരിഞ്ഞെടുക്കുക. ഇതിലേക്ക്‌ അല്‍പം റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തില്‍ ചതച്ചെടുക്കുക. എണ്ണമയമുള്ളതോ വരണ്ടതോ ആയ ചര്‍മ്മം ആണെങ്കില്‍ നാരങ്ങ നീര്‌ അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ക്കാം. ഈ മിശ്രിതം 15 മിനുട്ട്‌ നേരം മുഖത്ത്‌ പുരട്ടിയതിന്‌ ശേഷം കഴുകി കളയുക. ഉരുളക്കിഴങ്ങിന്‌ ബ്ലീച്ചിങ്‌ സവിശേഷതകള്‍ കൂടി ഉള്ളതിനാല്‍ പതിവായി ഈ മിശ്രിതം ഉപയോഗിക്കുന്നത്‌ പാടുകള്‍ അകറ്റി ചര്‍മ്മത്തിന്‌ നിറം നല്‍കാന്‍ സഹായിക്കും

 ശരീരം ഭാരം കുറയ്‌ക്കാന്‍

ശരീരം ഭാരം കുറയ്‌ക്കാന്‍

ശരീരം ഭാരം കുറയ്‌ക്കാന്‍ ഉരുളക്കിഴങ്ങ്‌ നീര്‌ വളരെ ഫലപ്രദമാണ്‌. പതിവായി ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുന്നതിലൂടെ ദഹന പ്രക്രിയ മെച്ചപ്പെടും. ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിന്‌ മുമ്പും കിടക്കുന്നതിന്‌ രണ്ടോമൂന്നോ മണിക്കൂറ്‌ മുമ്പും ഓരോ ഗ്ലാസ്സ്‌ ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുക. ശരീരഭാരത്തില്‍ ശ്രദ്ധേയമായ കുറവുണ്ടാകാന്‍ ഇത്‌ സഹായിക്കും.

മുഖക്കുരു, കരപ്പന്‍

മുഖക്കുരു, കരപ്പന്‍

വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഉരുളക്കിഴങ്ങ്‌ വളരെ ഉപയോഗപ്രദമാണ്‌. മുഖക്കുരു കരപ്പന്‍ എന്നിവ കുറയ്‌ക്കും. ദിവസവും കഴിക്കുന്ന ആഹാര ത്തില്‍ ധാരാളം ഉരുളക്കിഴങ്ങ്‌ ഉള്‍പ്പെടുത്തുന്നത്‌ കരപ്പന്‍ ഭേദമാക്കാനും ഇവ വരുന്നത്‌ തടയാനും സഹായിക്കും.

English summary

Potato Juice For Health And Skincare

Here are some of the uses of potato juice for health and skincare. It can be used for different skin problems like acne, dark eyes etc. More than that it can be used for weightloss and certain cancer treatments.