For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ വരണ്ട ചര്‍മ്മം മാറ്റുന്നതെങ്ങനെ?

By Super
|

കാലുകളിലെ വരണ്ട ചര്‍മ്മം ഒരു ചര്‍മ്മ പ്രശ്‌നമാണണ്‌. ഡെര്‍മറ്റോളജിസ്‌റ്റുകള്‍ സീറോസിസ്‌ എന്ന്‌ വിളിക്കുന്ന ഈ അവസ്ഥ സാധാരണ അറിയപ്പെടുന്നത്‌ 'വിന്റര്‍ ഇച്ച്‌ ' എന്നാണ്‌. അന്തരീക്ഷത്തില്‍ ആര്‍ദ്രത കുറവുള്ള ശൈത്യകാല മാസങ്ങളില്‍ ആണ്‌ ഇത്‌ കൂടുതലും അനുഭവപ്പെടുക. കാലിലെ വരണ്ട ചര്‍മ്മം ആര്‍ക്കും ഏത്‌ പ്രായത്തില്‍ വേണമെങ്കിലും വരാം. വരണ്ട ചര്‍മ്മം പരുപരിപ്പുള്ളതും അടരുന്നതായും അനുഭവപ്പെടും. അധികമായാല്‍ ചര്‍മ്മം വിള്ളുന്നതിന്‌ വരെ കാരണമാകും.

 ക്യാന്‍സറകറ്റും അദ്ഭുത വഴികള്‍!! ക്യാന്‍സറകറ്റും അദ്ഭുത വഴികള്‍!!

കാലിലെ വരണ്ടചര്‍മ്മം ഭേദമാക്കാനുള്ള ചില വഴികള്‍ ഇതാ

രോഗ ലക്ഷണമാണോ എന്ന്‌ കണ്ടെത്തുക

രോഗ ലക്ഷണമാണോ എന്ന്‌ കണ്ടെത്തുക

ചില രോഗങ്ങളുടെ ലക്ഷണമാണ്‌ വരണ്ട ചര്‍മ്മം അതുപോലെ തന്നെ ചില മരുന്നുകളുടെ പാര്‍ശ്വഫലമായിട്ടും വരണ്ട ചര്‍മ്മം ഉണ്ടാകാം. ഇത്തരത്തില്‍ മരുന്നിന്റെയോ രോഗത്തിന്റെയോ ഫലമായിട്ട്‌ ഉണ്ടായതല്ല നിങ്ങളുടെ വരണ്ട ചര്‍മ്മം എന്ന്‌ ഉറപ്പ്‌ വരുത്താന്‍ ഡോക്ടറെ കാണുക.

കുളി

കുളി

കാലിലെ വരണ്ട ചര്‍മ്മം ഭേദമാക്കുന്നതിന്‌ ആദ്യം ഇവ കൂടുതല്‍ വഷളാകില്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. അധിക സമയം എടുത്ത്‌ കുളിക്കുന്നതും ഏറെ തവണ കുളിക്കുന്നതും പ്രശ്‌നം ചിലപ്പോള്‍ രൂക്ഷമാക്കുകയും വരണ്ട ചര്‍മ്മം കൂടുന്നതിന്‌ കാരണമാവുകയും ചെയ്യും. ചൂട്‌ വെള്ളവും സോപ്പും നനവ്‌ നിലനിര്‍ത്താനാവശ്യമായ എണ്ണകളെ ചര്‍മ്മത്തില്‍ നിന്നും അകറ്റും.

ചൂട്‌ വെള്ളത്തില്‍ ദിവസം ഒന്നില്‍ കൂടുതല്‍ കുളിക്കരുത്‌. ഓരോതവണയും കുളിക്കുമ്പോള്‍ പത്ത്‌ മിനുട്ടില്‍ കൂടുതല്‍ എടുക്കരുത്‌. നനവ്‌ നിലനിര്‍ത്തുന്ന സോപ്പുകള്‍ ഉപയോഗിക്കാം അല്ലെങ്കില്‍ ഒരു സോപ്പും ഉപയോഗിക്കാതിരിക്കുക.

കുളിക്ക്‌ ശേഷം ചര്‍മ്മം ഉണക്കുക

കുളിക്ക്‌ ശേഷം ചര്‍മ്മം ഉണക്കുക

കുളിക്ക്‌ ശേഷം ചര്‍മ്മം വേഗം ഉണക്കുക എന്നത്‌ മാത്രമല്ല പ്രധാനം നന്നായി ഉണക്കുകയും വേണം. ചര്‍മ്മം ടൗവല്‍ കൊണ്ട്‌ തുടയ്‌ക്കുന്നത്‌ കൂടാതെ ചര്‍മ്മം സ്വയം തലോടുകയും ചെയ്യുക. അമര്‍ത്തി തുടയ്‌ക്കുന്നത്‌ ചര്‍മ്മത്തിലെ നനവ്‌ കൂടുതല്‍ നീക്കം ചെയ്യും.

കുളിക്ക്‌ ശേഷം മോയിസ്‌ച്യൂറൈസര്‍

കുളിക്ക്‌ ശേഷം മോയിസ്‌ച്യൂറൈസര്‍

കുളികഴിഞ്ഞ്‌ ചര്‍മ്മം തുടച്ച്‌ മൂന്ന്‌ മിനുട്ടുകള്‍ക്കുള്ളില്‍ കാലിലെ ചര്‍മ്മത്തില്‍ ശേഷിക്കുന്ന നനവ്‌ നിലനിര്‍ത്താന്‍ ഏതെങ്കിലും മോയ്‌സ്‌ച്യുറൈസര്‍ പുരട്ടുക. ലോഷന്‍, ബേബി ഓയില്‍, പെട്രോളിയം ജെല്ലി അങ്ങനെ എന്തും ഇതിനായി കാലില്‍ പുരട്ടാം.

ഇടയ്‌ക്കിടെ മോയ്‌സ്‌ച്യൂറൈസര്‍ പുരട്ടുക

ഇടയ്‌ക്കിടെ മോയ്‌സ്‌ച്യൂറൈസര്‍ പുരട്ടുക

ദിവസം മുഴുവന്‍ ഇടയ്‌ക്കിടെ പുരട്ടുന്നതിനായി മോയ്‌സ്‌ച്യൂറൈസറോ ലോഷനോ കൈയില്‍ കരുതുക. മണമില്ലാത്ത മോയ്‌സ്യച്യൂറൈസറുകളാണ്‌ നല്ലത്‌. സുഗന്ധലേപനങ്ങള്‍ അമിതമായുള്ള ലോഷനുകള്‍ ചര്‍മ്മത്തിലെ നനവ്‌ നിലനിര്‍ത്തുന്നതിന്‌ പകരം നീക്കം ചെയ്യുകയായിരിക്കും ചെയ്യുക.

ചുവന്ന പാടുകള്‍ ഉണ്ടോ എന്ന്‌ നോക്കുക

ചുവന്ന പാടുകള്‍ ഉണ്ടോ എന്ന്‌ നോക്കുക

കാലിലെ വരണ്ട ചര്‍മ്മം അധികമാകുന്നത്‌ ചുവന്ന പാടുകള്‍ക്ക്‌ കാരണമാകും. എക്‌സിമ എന്നാണ്‌ ഈ അവസ്ഥ അറിയപ്പെടുന്നത്‌ . ഇതേ ഭേദമാക്കാന്‍ കോര്‍ട്ടിസോണ്‍ ക്രീം പുരട്ടാം. എന്നിട്ടും ഭേദമായില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം. പാടുകള്‍ മാറാന്‍ ഡോക്ടര്‍ സ്‌റ്റീറോയ്‌ഡ്‌ ഓയിന്‍മെന്റ്‌ നിര്‍ദ്ദേശിക്കും.

 ഈര്‍പ്പം കൂട്ടുക

ഈര്‍പ്പം കൂട്ടുക

വീട്ടിനുള്ളിലെ ഈര്‍പ്പം ഉയര്‍ത്തുന്നത്‌ ചര്‍മ്മത്തിന്റെ നനവ്‌ നിലനില്‍ക്കാന്‍ സഹായിക്കും. വരണ്ടതും ചൂടുള്ളതുമായ വായു നിങ്ങളുടെ ചര്‍മ്മത്തിലെ നനവ്‌ വലിച്ചെടുക്കും. കിടക്കുന്ന മുറയില്‍ രാത്രിയില്‍ ഒരു ഹ്യുമിഡിഫയര്‍ വയ്‌ക്കുന്നത്‌ വലിയ വ്യത്യാസം ഉണ്ടാക്കും.

English summary

How To Heal Dry Skin On Legs

Here are some ways to heal dry skin on legs, try these methods,
X
Desktop Bottom Promotion