മുഖ കാന്തി നല്കാന്‍ തൈര് !

Posted By: Super
Subscribe to Boldsky

എല്ലാവരും സുന്ദരന്മാരും സുന്ദരികളുമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതിന് അല്പം അധ്വാനിക്കേണ്ടതുണ്ട്. നിങ്ങളുടെ അടുക്കളയില്‍ നിന്ന് കണ്ടെത്താവുന്ന നിരവധി സാധനങ്ങള്‍ ഉപയോഗിക്കുക വഴി മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ ഒഴിവാക്കാനാകും.

പ്രമേഹത്തിന് വീട്ടുവൈദ്യങ്ങള്‍

അത്തരത്തില്‍ മികച്ച ഒന്നാണ് തൈര്. തിളക്കം, ആരോഗ്യം, വൃത്തി എന്നിവയുള്ള ശോഭയാര്‍ന്ന മുഖമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ സ്വയം പരീക്ഷിക്കാവുന്ന ചില വിദ്യകളിതാ.

1. തൈര്

1. തൈര്

തൈര് മാത്രം ഉപയോഗിച്ച് മാസ്കിടുക. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും. ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും.

2. വെള്ളരിക്ക+തൈര്

2. വെള്ളരിക്ക+തൈര്

തൈരും വെള്ളരിക്കയും ചേര്‍ന്ന ഫേസ്പാക്കിനേക്കാള്‍ ഊര്‍ജ്ജദായകമായ മറ്റൊരു ഫേസ്പാക്കില്ല. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ തടയുകയും ചെയ്യും.

അരച്ച വെള്ളരിക്കയും, തൈരും ചേര്‍ത്ത് ഇത് തയ്യാറാക്കാം. ഇത് മുഖത്ത് തേച്ച് 15-20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കണ്ണിന് മുകളില്‍ ഫേസ്പാക്കിനൊപ്പം രണ്ട് വെള്ളരിക്ക കഷ്ണങ്ങള്‍ കൂടി വെച്ചാല്‍ ഏറെ ഉത്തമം.

3. ഓട്ട്സ് + തേന്‍+തൈര്

3. ഓട്ട്സ് + തേന്‍+തൈര്

എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാണ് ഈ ഫേസ്പാക്ക്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം നനവ് നല്കാനും മികച്ച മാര്‍ഗ്ഗമാണിത്. കളങ്കങ്ങളില്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഉത്തമമാണ്.

നന്നായി പൊടിച്ച ഓട്ട്സ് തൈരുമായി ചേര്‍ത്ത് ഏതാനും തുള്ളി തേനും ചേര്‍ത്ത് ഫേസ്പാക്ക് തയ്യാറാക്കാം. വൃത്തിയാക്കിയ മുഖത്ത് ഇത് തേച്ച് ഉണങ്ങാനനുവദിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകിയ ശേഷം, തുറന്ന രോമകൂപങ്ങള്‍ അടയ്ക്കാനായി തണുത്ത വെള്ളം ഒഴിച്ചും കഴുകുക.

4. മുട്ടവെള്ള+തൈര്

4. മുട്ടവെള്ള+തൈര്

മുട്ടയുടെ വെള്ള ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. മുട്ടവെള്ളയും തൈരും ചേര്‍ത്ത് മികച്ച ഫേസ്പാക്ക് തയ്യാറാക്കാം.

ഒരു മുട്ട വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കാം. 15-20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. ശേഷം ഒരു മോയ്ചറൈസറും തേക്കുക.

5. സ്ട്രോബെറി + തൈര്

5. സ്ട്രോബെറി + തൈര്

കഴിക്കാന്‍ മാത്രമല്ല ചര്‍മ്മകാന്തിക്കും ഉത്തമമാണ് സ്ട്രോബെറി. ചര്‍മ്മത്തിന് നല്ല നിറം ലഭിക്കാന്‍ ഇത് സഹായിക്കും.

രണ്ട് സ്ട്രോബെറി നന്നായി അരച്ച് ഒരു സ്പൂണ്‍ തേനും, തൈരും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് 15-20 മിനുട്ട് ഇരിക്കുക. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി മാസ്ക് നീക്കം ചെയ്ത ശേഷം ഒരു നാച്ചുറല്‍ മോയ്ചറൈസര്‍ ഉപയോഗിക്കുക.

6. തക്കാളി+തേന്‍+തൈര്

6. തക്കാളി+തേന്‍+തൈര്

തൈരിന്‍റെയും തേനിന്‍റെയും കഴിവുകള്‍ക്കൊപ്പം തക്കാളികൂടി ചേര്‍ക്കുമ്പോള്‍ മികച്ച ഫലം ലഭിക്കും. എല്ലാത്തരം ചര്‍മ്മത്തിനും ഇത് അനുയോജ്യമാണ്.

ഒരു തക്കാളി ഒരു ടീസ്പൂണ്‍ തേനും, തൈരും ചേര്‍ത്ത് അരച്ച് മുഖത്ത് തേക്കുക. 15-20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. വേണമെങ്കില്‍ തേനിന് പകരം ഒരു സ്പൂണ്‍ ബദാം ഓയില്‍ ചേര്‍ക്കാം. വിറ്റാമിനുകളാല്‍ സമ്പന്നമായ ബദാം ഓയില്‍ ചര്‍മ്മത്തിന് തിളക്കം നല്കും.

7. അവൊക്കാഡോ+ഒലിവ് ഓയില്‍+തൈര്

7. അവൊക്കാഡോ+ഒലിവ് ഓയില്‍+തൈര്

വരണ്ടതും, ഉണങ്ങിയതുമായ ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഏറെ ഉത്തമമാണ്. അവൊക്കാഡോ, ഒലിവ് ഓയില്‍ എന്നിവയിലെ നനവ് നല്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തിന്‍റെ ആഴത്തില്‍ പ്രവര്‍ത്തിക്കുകയും, തൈര് വരണ്ട ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കുകയും ചെയ്യും.

പകുതി അവൊക്കാഡോ അരച്ചെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തൈരും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് 10-15 മിനുട്ടിന് ശേഷം കഴുകിക്കളയുക.

8. ആപ്പിള്‍+തേന്‍ +തൈര്

8. ആപ്പിള്‍+തേന്‍ +തൈര്

ചര്‍മ്മത്തിന് അനുയോജ്യമായ ധാരാളം വിറ്റാമിനുകളടങ്ങിയ ആപ്പിള്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഫലപ്രദമാണ്. ആപ്പിള്‍ തേനും തൈരുമായി ചേര്‍ത്താല്‍ മികച്ച ഫലം ലഭിക്കും.

ഒരു ആപ്പിള്‍ എടുത്ത് തൊലി കളഞ്ഞ് അരച്ചെടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ തൈരും തേനും ഇതില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. ഇത് ഇടക്കിടെ ചെയ്യുന്നത് ചര്‍മ്മം മിനുസവും തിളക്കവുമുള്ളതാകാന്‍ സഹായിക്കും. ഫേസ്പാക്കിന് പച്ച ആപ്പിളും ഉപയോഗിക്കാം.

9. ഓറഞ്ച് +തൈര്

9. ഓറഞ്ച് +തൈര്

നവോര്‍ജ്ജം നല്കുന്ന, നനവും മൃദുലതയും വൃത്തിയും നേടാന്‍ സഹായിക്കുന്ന, ഏത് തരത്തിലുള്ള ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് ഈ ഫേസ് പാക്ക്. ഓറഞ്ചിന്‍റെ ഗുണമേന്മ തൈരുമായി ചേര്‍ത്ത് അതിന്‍റെ ഫലം നേടുക.

അല്പം ഓറഞ്ച് ജ്യൂസ് തൈരുമായി ചേര്‍ത്ത് മുഖത്ത് തേക്കുക. 10-15 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മങ്ങിയ നിറമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഇതിലേക്ക് തേനും ചേര്‍ത്ത് ഉപയോഗിക്കാം.

10. മാങ്ങ + തൈര്

10. മാങ്ങ + തൈര്

ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന മാമ്പഴത്തെ അവഗണിക്കുക സാധ്യമല്ല. ധാരാളം വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാങ്ങ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന പ്രായത്തിന്‍റെ മാറ്റങ്ങളെ തടയാനും ഇതിനാവും.

2-3 ടേബിള്‍ സ്പൂണ്‍ തൈര്, പഴുത്ത മാങ്ങയുടെ പകുതി ഭാഗവുമായ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇവ രണ്ടും ചേര്‍ന്ന് പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് നല്ല നിറം നല്കും.

11. മഞ്ഞള്‍ + തൈര്

11. മഞ്ഞള്‍ + തൈര്

മുഖത്തിന് ഏറ്റവും മികച്ച സൗന്ദര്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ തീര്‍ച്ചായായും ചെയ്തിരിക്കേണ്ടതാണ്. മഞ്ഞളും തൈരും കലര്‍ത്തി മാസ്കിടുന്നത് തിളക്കവും, വൃത്തിയും, നിറവുമുള്ള ചുളിവുകളും മുഖക്കുരുവുമില്ലാത്ത മുഖം സാധ്യമാക്കും.

ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് 15 മിനുട്ട് ശേഷം കഴുകിക്കളയുക. മിനുസമുള്ള ചര്‍മ്മം ലഭിക്കാന്‍ ഇതിലേക്ക് തേനും ചേര്‍ക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Home Made Curd Face Packs To Get Glowing Skin

    If you are looking forward to flaunt a glowing, healthy and head-turning clean and clear face this wedding season, here are some fantastic DIY yoghurt face packs for you.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more