Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
എന്തിനാ വെറുതേ ചുളിഞ്ഞ നെറ്റി??
നെറ്റിയിലെ ചുളിവുകള്‍ പ്രായക്കൂടുതലിന്റെ മാത്രം ലക്ഷണമല്ല. ദിവസവും അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും തളര്‍ച്ചയും അനാവശ്യമായ ഇത്തരം ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാകും. നിങ്ങളുടെ ബാധ്യതകളുടെയും ഉത്തരവാദിത്തങ്ങളുടെയും പ്രതീകങ്ങളാവാം ഇവ.
ചുണ്ട് വിണ്ടുകീറുന്നതിന് വെളിച്ചെണ്ണ
നെറ്റിയിലെ ചുളിവുകള്‍ സ്വാഭാവികമായി അകറ്റാനുള്ള ചില ലളിതമായ വഴികളാണ് ഇവിടെ പറയുന്നത്.
1. ആരോഗ്യകരമായ ജീവിത ശൈലി

ശരിയായ ജീവിത ശൈലിയാണ് പിന്തുടരുന്നത് എന്ന് വിശ്വാസം നിങ്ങള്‍ക്കുണ്ടോ? ആരോഗ്യദായകമാണോ നിങ്ങളുടെ ഭക്ഷണം? ശരിയായ സമയത്ത് നിങ്ങള്‍ ഉറങ്ങാറുണ്ടോ? ദിവസത്തിന്റെ അന്ത്യത്തില്‍ തളര്‍ച്ച അനുഭവപ്പെടാറുണ്ടോ? ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളെ അലട്ടാറുണ്ടോ ? ഇവയ്ക്കു നല്കുന്ന ഉത്തരങ്ങള്‍ മതിയാകും നിങ്ങള്‍ മാതൃകാപരമായ ജീവിതശൈലിയാണോ പിന്തുടരുന്നത് എന്നറിയാന്‍.
നാല്പതുകളുടെ തുടക്കത്തില്‍ ജീവിത രീതിയിലും ഭക്ഷണക്രമത്തിലും നല്ല മാറ്റങ്ങള്‍ വരുത്തണം. ഇത് എങ്ങനെ സാധ്യമാകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. ഭക്ഷണത്തില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ദിവസം അരമണിക്കൂറെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ഒരു മാസം തുടര്‍ച്ചയായി ഇത് പരീക്ഷിച്ചു നോക്കൂ. സ്വാഭാവികമായി മുഖത്തുണ്ടായ മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
2. ഒലീവ് എണ്ണ മസ്സാജ്

നെറ്റിയിലെ ചുളിവുകള്‍ മാറ്റുന്നതിന് ശുദ്ധമായ ഒലിവ് എണ്ണ നല്ലൊരു പരിഹാരമാണ്. ഏതാനം തുള്ളി ഒലിവ് എണ്ണ ചൂടാക്കി ചുളിവുകള്‍ ഉള്ള ഭാഗത്ത് താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയില്‍ പത്ത് മിനുട്ട് നേരം തടവുക. മികച്ച ഫലം ലഭിക്കുന്നതിന് ഏതാനം തുള്ളി വെളിച്ചെണ്ണ കൂടി ചേര്‍ക്കുക. ഇവ രണ്ടും കൂടി ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നല്‍കും.
3. നാരങ്ങ മസ്സാജ്

ഒറഞ്ച് , നാരങ്ങ പോലെ സിട്രസ് അടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ ഇവ ധാരാളം അടങ്ങിയിട്ടുണ്ടാവും. ഇവ ചര്‍മ്മത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന്റെ മൃദുലത ഇവ നിലനിര്‍ത്തും. ഈ പഴങ്ങളുടെ ചാറും തൊലിയും ഒരു പോലെ ഗുണകരമാണ്. ചുളിവുകളും കറുത്ത പാടുകളും നീക്കം ചെയ്യുന്നതിന് സിട്രസ് അടങ്ങിയ മുഖലേപനങ്ങള്‍ പുരട്ടുന്നത് നല്ലതാണ്.
4.മുഖലേപനങ്ങള്‍

വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന രാസ വസ്തുക്കള്‍ ഇല്ലാത്ത മുഖ ലേപനങ്ങള്‍ നെറ്റിയിലെ ചുളിവുകള്‍ നീക്കാന്‍ വളരെ നല്ലതാണ്. മുഖലേപനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചര്‍മ്മത്തിന് നനവ് നിലനിര്‍ത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയുന്ന എല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. മുഖലേപനങ്ങള്‍ പുരട്ടിക്കഴിഞ്ഞാല്‍ പിന്നെ മുഖ പേശികള്‍ ചലിപ്പിക്കരുത്. അങ്ങനെ ചെയ്യുന്നത് നെറ്റിയിലെ വരകള്‍ക്ക് ദോഷകരമാണ്.
5. ചണ എണ്ണ

നെറ്റിയിലെ വരകള്‍ താത്കാലികമായി അകറ്റുന്നതിന് ചണ എണ്ണ നല്ലതാണ്. രണ്ടാഴ്ച പതിവായി രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ ചണ എണ്ണ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഫലം അത്ഭുതകരമായിരിക്കും. ചുളിവുകള്‍ക്ക് പെട്ടന്ന് മാറ്റം ഉണ്ടാകുന്നതിന് ആവണക്കെണ്ണയും പരീക്ഷിച്ചു നോക്കാവുന്നതാണ്.
6. കറ്റാര്‍ വാഴ നീരും മുട്ടയുടെ വെള്ളയും

ഇവ രണ്ടും ചെറുപ്പത്തിന്റെ വിറ്റാമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ഇയുടെ ഉറവിടങ്ങളാണ്. ഇവ രണ്ടു ചേര്‍ത്ത മിശ്രിതം നെറ്റിയില്‍ സാവധാനം പുരട്ടുക. പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷം ചൂട് വെള്ളത്തില്‍ കഴുകിയാല്‍ മികച്ച ഫലം ലഭിക്കും.



Click it and Unblock the Notifications

