കല്യാണപ്പെണ്ണിന്റെ ചര്‍മം തിളങ്ങേണ്ടേ....

Posted By: Super
Subscribe to Boldsky

പാരമ്പര്യ ആചാരങ്ങളൊന്നുമില്ലാതെ ഒരു ഇന്ത്യന്‍ വിവാഹം പൂര്‍ണ്ണമാകില്ല. ഹാല്‍ദി ആഘോഷം അത്തരത്തിലൊന്നാണ്. പ്രകൃതിദത്തമായ നിരവധി ചേരുവകള്‍ ചേര്‍ത്തൊരുക്കുന്ന ഫേസ് പാക്കായ ഉബ്താന്‍ വധു ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

ചര്‍മ്മം വെട്ടിത്തിളങ്ങാന്‍ സഹായിക്കുന്ന പ്രകൃതി ദത്തമായ കൂട്ടാണ് ഉബ്ത്താന്‍. മുഖത്തെ പാടുകളെല്ലാം അകറ്റി സുന്ദരമായ ചര്‍മ്മം ലഭിക്കാന്‍ ഉബ്താന്‍ സഹായിക്കുന്നു. ഒരു തവണ മാത്രം ഉപയോഗിച്ചാല്‍ പോലും ഇത്തരം അദ്ഭുഫലസിദ്ധിയുണ്ടാക്കുന്ന ഉബ്താന്‍ അങ്ങനെയെങ്കില്‍ ദിവസവും ഉപയോഗിച്ചാലുണ്ടാവുന്ന ഗുണമെന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

Bride

നവവധുവാകാന്‍ ഒരുങ്ങുന്നവര്‍ക്കായി ഇതാ ചില ഉബ്താന്‍ ചേരുവകള്‍. ഹാല്‍ദി ആഘോഷത്തിന് വളരെ മുമ്പേ മുതല്‍ ഇത് ഉപയോഗിച്ചു തുടങ്ങാം.അതുവഴി നിങ്ങളുടെ ചര്‍മ്മത്തിന് കൂടുതല്‍ മിനുസവും മൃദുലതയും കൈവരും.

1.ഓട്സ്മാവ് ഉബ്താന്‍

ഇത് ദിവസവും ഉപയോഗിച്ചാല്‍ ശിശുതുല്യമായ കോമളതയും മൃദുലതയും ഉള്ള ചര്‍മ്മം നിങ്ങളുടെ വിവാഹദിനമാവുന്നതിനു മുമ്പേ ലഭ്യമാവും.

Oats

ചേരുവകള്‍

ഓട്സ്മാവ്

മസൂര്‍ പരിപ്പ് (ചുവന്ന പരിപ്പ്)

പച്ചരി

ബദാം പരിപ്പ്

മഞ്ഞള്‍

റോസ് വാട്ടര്‍

ഒരു കപ്പ് ചുവന്ന പരിപ്പും മുക്കാല്‍ കപ്പ് പച്ചരിയും, എട്ടോ ഒമ്പതോ ബദാമും എടുത്ത് പ്രത്യേകമായി പൊടിക്കുക. ഇത് മൂന്നും ഒരു ബൌളിലെടുത്ത് കൂട്ടിച്ചേര്‍ക്കുക. ഇതില്‍ അല്‍പം മഞ്ഞളും അര കപ്പ് ഓട്സ് മാവും ചേര്‍ക്കുക. റോസ് വാട്ടര്‍ ചേര്‍ത്ത് ഈ മിശ്രിതത്തെ പേസ്റ്റ് രൂപത്തിലാക്കുക. ഇത് ദേഹത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ പതിയെ മിശ്രിതം ദേഹത്ത് നിന്ന് ഇളക്കി മാറ്റി ശുദ്ധജലം കൊണ്ട് കഴുകുക. വരണ്ട ചര്‍മ്മമുള്ളവര്‍ ഈ ഉബ്താനോടൊപ്പം അല്‍പം മില്‍ക്ക് ക്രീം കൂടി ചേര്‍ക്കുന്നത് നല്തതാണ്.

2.പാല്‍പ്പൊടി ഉബ്താന്‍

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറെ ഗുണപ്രദമായതാണ് ഈ ഉബ്താന്‍.

Milk powder

ചേരുവകള്‍

പാല്‍പ്പൊടി

കടലമാവ്

ബദാം പൊടി

മഞ്ഞള്‍

മില്‍ക്ക് ക്രീം

നാരങ്ങാ സത്ത്

റോസ് വാട്ടര്‍

രണ്ട് ടേബിള്‍സ്പൂണ്‍ വീതം പാല്‍പ്പൊടി, കടലമാവ്, ബദാം പൊടി എന്നിവ കൂട്ടിക്കലര്‍ത്തുക. ഈ മിശ്രിതത്തിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതിലേക്ക് ഓരോ ടേബിള്‍സ്പൂണ്‍ വീതം മില്‍ക്ക് ക്രീമും നാരങ്ങാസത്തും ഏതാനും തുള്ളി റോസ് വാട്ടറും ഒലീവെണ്ണയും ചേര്‍ക്കുക. പതിയെ ഈ മിശ്രിതം ശരീരത്തില്‍ തിരുമ്മി പിടിപ്പിക്കുക. ഉണങ്ങിക്കഴിയുമ്പോള്‍ ചെറിയചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും ഇതുപയോഗിച്ചാല്‍ മികച്ച ഫലം തന്നെയാണുണ്ടാവുക.

3.നട്ടി ഉബ്താന്‍

മഞ്ഞുകാലത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വിശിഷ്ടമായ ഒരു കൂട്ടാണിത്.

Badam

ചേരുവകള്‍

ബദാം, കശുവണ്ടി, പിസ്റ്റ

ഫ്ലാക്സ്സീഡ് (ചെറുചന വിത്ത്)

മസൂര്‍ പരിപ്പ്

അരി

ഉണക്കിയ ഓറഞ്ച് തൊലി

കുങ്കുമപ്പൂ

സ്വീറ്റ് അല്‍മോണ്ട് ഓയില്‍

പതിനഞ്ച് എണ്ണം വീതം ബദാം, കശുവണ്ടി, പിസ്റ്റ എന്നിവയെടുത്ത് പൊടിക്കുക. കാല്‍ കപ്പ് വീതം ഫ്ലാക്സ് സീഡ്, മസൂര്‍ പരിപ്പ്, അരി, ഉണങ്ങിയ ഓറഞ്ച് തൊലി എന്നിവയെടുത്ത് വെവ്വേറെ പൊടിക്കുക. എല്ലാം കൂടി ഉണങ്ങിയ ഒരു ബൌളിലെടുത്ത് കൂട്ടിച്ചേര്‍ത്ത് ഓരോ ടേബിള്‍ സ്പൂണ്‍ വീതം മഞ്ഞള്‍പൊടി, അല്‍പം കുങ്കുമപ്പൊടി, പത്തോ പന്ത്രണ്ടോ തുള്ളി സ്വീറ്റ് അല്‍മോണ്ട് ഓയില്‍ എന്നിവ ചേര്‍ക്കുക. തേനും റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതത്തെ കുഴമ്പുരൂപത്തിലാക്കുക. ഇത് ശരീരം മുഴുവനും മുഖത്തും തേച്ചുപിടിപ്പിച്ച് ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ചുരണ്ടി നീക്കുക.

4.ഗോതമ്പ് തവിടും കടലമാവും ചേര്‍ത്തൊരു ഉബ്താന്‍

wheat

ചേരുവകള്‍

കടലമാവ്

ഗോതമ്പ്തവിട്

മില്ക്ക് ക്രീം, കട്ടിത്തൈര്

മഞ്ഞള്‍ പൊടി

മഞ്ഞള്‍ പൊടി, മില്‍ക്ക് ക്രീം, കട്ടിത്തൈര് ഗോതമ്പ് തവിട്, കടലമാവ് എന്നിവ ചേര്‍ത്ത് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഉബ്താനാണിത്. എല്ലാ ചേരുവകളും ഒരു ബൌളില്‍ വച്ച് കലര്‍ത്തിയ ശേഷം അല്പനേരം വയ്ക്കുക. ഇതേ സമയം ശരീരം മുഴുവന്‍ എള്ളെണ്ണ ഉപയോഗിച്ച് തിരുമ്മിയ ശേഷം ഈ മിശ്രിതം പുരട്ടുക. അരമണിക്കൂറിന് ശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

5.ചന്ദന ഉബ്താന്‍

ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാനും വരണ്ടതും ഉണങ്ങിയതുമായ ചര്‍മ്മത്തെ മൃദുലമാക്കാനും സഹായിക്കുന്ന മികച്ച ഒരു പ്രകൃതിദത്ത ചേരുവയാണിത്. ശരീരത്തിന് തണുപ്പ് നല്കുുന്ന ചന്ദനവും റോസ് വാട്ടറും ഉപയോഗിച്ചുണ്ടാക്കുന്നതായതിനാല്‍ വേനല്‍ക്കാലത്ത് വിവാഹം നിശ്ചയിച്ചവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഉബ്താനാണിത്.

Sandal

ചേരുവകള്‍

ചന്ദനപ്പൊടി

കടലമാവ്

മഞ്ഞള്‍

തിളപ്പിക്കാത്ത പാല്‍

റോസ് വാട്ടര്‍

മഞ്ഞള്‍ പൊടിയും ചന്ദനപ്പൊടിയും കടലമാവും കൂട്ടിക്കലര്‍ത്തുക. റോസ് വാട്ടറും പാലും ചേര്‍ത്ത് മിശ്രിതത്തെ മൃദുലമായ കുഴമ്പ് രൂപത്തില്‍ ആക്കുക. കുഴമ്പ് അധികം മയമുള്ളതോ അധികം കട്ടിയുള്ളതോ ആവരുത്. മുഖത്തും ശരീരം മുഴുവനും ഇത് പുരട്ടിയ ശേഷം പൂര്‍ണ്ണമായും ഉണങ്ങാന്‍ കാത്തിരിക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇനി നിങ്ങളുടെ ശരീരത്തിലേക്ക് നോക്കൂ ഫലം കാണാനാവും.

ഉബ്താന്‍ പതിവായി ഉപയോഗിക്കുന്നത് അദ്ഭുതകരമായ ഫലം തരും. സൂര്യഘാതം മൂലം ശരീരത്തിലുണ്ടാവുന്ന കറുപ്പ്, പാടുകള്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നതാണ് ഉബ്താന്‍. ഹാല്‍ദിയ ആഘോഷം വരെ കാത്തിരിക്കണോ ഇത് ഉപയോഗിക്കാനെന്ന് നിങ്ങള്‍ ആലോചിക്കുക. മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലും സൌന്ദര്യക്കൂട്ടുകള്‍ എത്രയും പെട്ടെന്ന് ഉപയോഗിച്ചു തുടങ്ങൂ. വെട്ടിത്തിളങ്ങുന്ന ചര്‍മ്മം വിവാഹനാളില്‍ നിങ്ങള്‍ക്ക് സ്വന്തം.വിദ്യാബാലന്റെ സൗന്ദര്യ രഹസ്യങ്ങള്‍

English summary

Best Ubtans For Brides To Get Glowing Skin Naturally

The ubtan helps the bride to flaunt a radiantly glowing skin on her wedding, as it removes the tan and brightens her complexion. Well, if applying an ubtan just for once can reap so many benefits, then imagine the result if you apply it every day.