For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നാടന്‍ വൈദ്യം, മുടി ഇരട്ടിയാകുമെന്നതു ഗ്യാരന്റി

മുടിക്ക് വളര്‍ച്ചയും കരുത്തും നല്കുന്ന ചില നാടന്‍ വഴികളെക്കുറിച്ചറിയൂ,

|

എല്ലാവരും തങ്ങളുടെ തലമുടിക്ക് നീളവും, കരുത്തും, തിളക്കവും ആഗ്രഹിക്കുന്നവരാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍, വേഗത്തില്‍ ഫലം തരുമെന്ന് അവകാശപ്പെടുന്ന വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും നമ്മള്‍ വാങ്ങി ഉപയോഗിക്കാറുണ്ട്.

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പല തരത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കാം. ഇവ ഓരോന്നിലും അതിന്‍റേതായ ഘടകങ്ങളും ഗുണങ്ങളും ഉണ്ട്.

മുടിക്ക് വളര്‍ച്ചയും കരുത്തും നല്കുന്ന ചില നാടന്‍ വഴികളെക്കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ ശേഖരമായ നെല്ലിക്ക തലമുടിക്ക് ഏറെ ഗുണകരമാണ്. നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിക്കലര്ത്തി തലമുടിയില്‍ തേയ്ക്കാം. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും തിളക്കം നല്കുകയും ചെയ്യും. മുടിക്ക് നീളവും ആയുസ്സും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണിത്.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ കറ്റാര്‍വാഴ ഒരു മോയ്സ്ചറൈസിങ്ങ് ഏജന്‍റായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയ സാലിസിലിക് ആസിഡ് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിബയോട്ടിക് ഘടകങ്ങള്‍ അടങ്ങിയതാണ്. കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേയ്ക്കുന്നത് ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കുകയും മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യും.

തുളസി

തുളസി

തുളസി ഏറെ ഔഷധഗുണങ്ങളുള്ളതാണ്. തുളസിയില അരച്ച് തലമുടിയില്‍ തേയ്ക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാനും, പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, വളര്‍ച്ച ശക്തിപ്പെടുത്തുന്നത് വഴി മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മി എണ്ണയായും പൊടിയായും ബ്രഹ്മി ഉപയോഗിക്കാം. മുടികൊഴിച്ചില്‍ തടയാനും മുടിക്ക് കട്ടി ലഭിക്കാനും ആരോഗ്യം ലഭിക്കാനും ബ്രഹ്മി എണ്ണ ഫലപ്രദമാണ്. ബ്രഹ്മി പൊടി വെള്ളവുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് ഇഞ്ചി. ഇത് മുടിക്ക് കൂടുതല്‍ വളര്‍ച്ചയും കരുത്തും ആരോഗ്യവും നല്കും. ഇതില്‍ ആന്‍റിസെപ്റ്റിക്, മോയ്സ്ചറൈസിങ്ങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

മൈലാഞ്ചി

മൈലാഞ്ചി

മൈലാഞ്ചി ഒരു പ്രകൃതിദത്ത കണ്ടീഷണറാണ് മൈലാഞ്ചി. മുടിക്ക് കരുത്തും വളര്‍ച്ചയും നല്കുന്ന പ്രോട്ടീനുകളെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. മൈലാഞ്ചിയില്‍ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.

സവാള നീര്‌

സവാള നീര്‌

സവാള നീര്‌ ശിരോചര്‍മത്തില്‍ തേയ്‌ക്കുന്നത്‌ മുടി വളരാന്‍ മാത്രമല്ല, മുടി കറുക്കാനും നല്ലതാണ്‌. കഷണ്ടിയില്‍ പോലും മുടി വളര്‍ത്തുന്ന മരുന്നാണിത്‌.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ ശിരോചര്‍മത്തില്‍ തേയ്‌ക്കുന്നത്‌ മുടി വളരാനുള്ള സ്വാഭാവികവഴിയാണ്‌. നല്ല ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുണ്ടാക്കുന്ന ഉരുക്കുവെളിച്ചെണ്ണയും മുടി വളരാന്‍ സഹായിക്കും.

Read more about: hair care
English summary

Try These Home Remedies To Get Stronger Hair

Try These Home Remedies To Get Stronger Hair, Read more to know about,
Story first published: Friday, December 23, 2016, 0:41 [IST]
X
Desktop Bottom Promotion