Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആ കുഞ്ഞിന്റെ അച്ഛനാര്?

Posted by:
Published: Friday, June 15, 2012, 12:59 [IST]

06 15 Zen Is That So
 

ഗ്രാമത്തിലെ അതിസുന്ദരിയും അവിവാഹിതയുമായ യുവതി ഗര്‍ഭിണിയായി. സംഭവമറിഞ്ഞ് രോഷാകുലരായ മാതാപിതാക്കള്‍ യുവതിയോട് കുഞ്ഞിന്റെ പിതാവാരാണെന്ന് പറയാനാവശ്യപ്പെട്ടു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ അമ്പരന്നുപോയ യുവതി എല്ലാവരും ആരാധിക്കുന്ന സെന്‍ ഗുരുവായ ഹാകുയിന്റെ പേരാണ് പറഞ്ഞത്.

വളരെ സാത്വിക ജീവിത നയിക്കുന്ന സെന്‍ ഗുരുവാണ് യുവതിയുടെ ഗര്‍ഭത്തിന് കാരണക്കാരനെന്നറിഞ്ഞ മാതാപിതാക്കള്‍ അദ്ദേഹത്തെ ചെന്നുകണ്ടു. സംഭവമറിഞ്ഞപ്പോള്‍ 'ഹോ അങ്ങനെയാണോ?' യെന്ന ചോദ്യമായിരുന്നു ഗുരുവിന്റെ പ്രതികരണം.

തന്നെ ഗര്‍ഭിണിയാക്കിയത് ഗുരുവാണെന്ന യുവതിയുടെ വാക്കുകള്‍ വിശ്വസിച്ച ഗ്രാമവാസികള്‍ക്കെല്ലാം ഗുരുവിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള ബഹുമാനവുമെല്ലാം നഷ്ടപ്പെട്ടു.

പിന്നീട് യുവതി പ്രസവിച്ചപ്പോള്‍ മാതാപിതാക്കള്‍ നവജാതശിശുവിനെയും കൊണ്ട് വീണ്ടും ഗുരുവിനടുത്ത് ചെന്നു. കുഞ്ഞിനെയും അമ്മയെയും സംരക്ഷിക്കേണ്ടത് ഗുരുവാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ അദ്ദേഹത്തോടു പറഞ്ഞു. അതുകേട്ടപ്പോഴും 'ഹോ അങ്ങനെയാണോ'യെന്ന് വളരെ സൗമ്യനായി ചോദിച്ചുകൊണ്ട് എതിര്‍പ്പുകളോ മറുവാദങ്ങളോ ഇല്ലാതെ ഗുരു കുഞ്ഞിനെ സ്വീകരിച്ചു.

പിന്നീട് ഏറെ മാസക്കാലം അദ്ദേഹം കുഞ്ഞിന് വേണ്ട പരിചരണങ്ങള്‍ നല്‍കി. ഒടുക്കം കുഞ്ഞിന്റെ പിതാവാരാണെന്ന സത്യം യുവതിയ്ക്ക് പുറത്തുപറയേണ്ടതായിത്തന്നെ വന്നു. ഗ്രാമത്തിലെ ഒരു യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും അയാളെ സംരക്ഷിക്കാനാണ് താന്‍ ഗുരുവിന്റെ പേര് പറഞ്ഞതെന്നും യുവതി കുറ്റസമ്മതം നടത്തി.

സംഭവമറിഞ്ഞ മാതാപിതാക്കള്‍ വീണ്ടും ഗുരുവനടുത്തെത്തി കഥകളെല്ലാം പറയുകയും കുഞ്ഞിനെ തിരികെ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും ശാന്ത ഭാവവും ക്ഷമയും കൈവിടാതെ 'ഹോ അങ്ങനെയാണോ'യെന്ന ചോദ്യം മാത്രമായിരുന്നു ഗുരുവിന്റെ പ്രതികരണം. എന്നിട്ട് ഗുരു കുഞ്ഞിനെ അവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

English summary
A beautiful girl in the village was pregnant. Her angry parents demanded to know who was the father,
Subscribe Newsletter