For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാം

|

ആരോഗ്യത്തിനു ഭീഷണിയാകുന്ന വലിയൊരു വില്ലനാണ് കൊളസ്‌ട്രോള്‍ എന്നു പറയാം. ഇതു വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. നേരിട്ടു മരണത്തിലേയ്ക്കു നയിക്കുന്നില്ലെങ്കിലും കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും.

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുള്ള ചില സിംപിള്‍ വഴികളെക്കുറിച്ചറിയൂ. ഇത്തരം കാര്യങ്ങള്‍ ചിട്ടയോടെ ചെയ്താല്‍ കൊളസ്‌ട്രോള്‍ നിങ്ങള്‍ക്കു തന്നെ കുറയ്ക്കാവുന്നതേയുള്ളൂ,

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

ഇറച്ചി

ഇറച്ചി

ഇറച്ചി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ഇതു വേണമെങ്കില്‍ അല്‍പം മാത്രം കഴിയ്ക്കുക. മാട്ടിറച്ചി കഴിവതും കുറയ്ക്കുക. ഇറച്ചിയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് ചിക്കന്‍ തൊലിയോടു കൂടിയതും മറ്റും. ഇറച്ചിയില്‍ തന്നെ ലിവര്‍, ബ്രെയിന്‍, കിഡ്‌നി തുടങ്ങിയവ ഒഴിവാക്കണം.

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ ശീലമാക്കുക. ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാകും.

സ്‌നാക്‌സ്

സ്‌നാക്‌സ്

സ്‌നാക്‌സാണ് പലപ്പോഴും കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാകാറ്. സ്‌നാക്‌സ് വേണമെന്നുള്ളവര്‍ വീട്ടിലുണ്ടാക്കിയവ ഉപയോഗിയ്ക്കുക. വറുത്തതും പൊരിച്ചതുമെല്ലാം കഴിവതും ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഡയറ്ററി കൊളസ്‌ട്രോള്‍

ഡയറ്ററി കൊളസ്‌ട്രോള്‍

ദിവസവും 200 മില്ലീഗ്രാമിനേക്കാള്‍ താഴെ മാത്രം ഡയറ്ററി കൊളസ്‌ട്രോള്‍ കഴിയ്ക്കാന്‍ ശ്രമിയ്ക്കുക. മുട്ടയുടെ മഞ്ഞ കഴിവതും ഒഴിവാക്കുക. മുട്ടവെള്ള കഴിയ്ക്കാം.

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈബര്‍

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈബര്‍

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈബര്‍ എന്നിവ ശീലമാക്കുക. മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ ഇവ ധാരാളമുണ്ട്. കൂടുതല്‍ വാട്ടര്‍ സോലുബിള്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. അതായത്, ഓട്‌സ് പോലുള്ളവ.

നട്‌സ്

നട്‌സ്

നട്‌സ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ ഇവ അധികമാകുന്നത് തടി കൂട്ടുമെന്നോര്‍മിയ്ക്കുക.

മീന്‍

മീന്‍

മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ്

പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ്

പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ കൂടിയ തോതില്‍ കൊളസ്‌ട്രോള്‍ കാരണമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിവതും ഒഴിവാക്കുക. വാങ്ങുകയാണെങ്കില്‍ പായക്കറ്റിനു മുകളില്‍ ട്രാന്‍സ്ഫാറ്റുകള്‍ പോലുള്ളവ ഉണ്ടോയെന്നുറപ്പു വരുത്തുക.

അമിതമദ്യപാനം

അമിതമദ്യപാനം

അമിതമദ്യപാനം കൊളസ്‌ട്രോള്‍ കൂട്ടുന്ന മറ്റൊരു ഘടകമാണ്. ഇത് കുറയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം ശീലമാക്കുക. അമിതവണ്ണം ഒഴിവാക്കാനും ഇതുവഴി കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും. ചുരുങ്ങിയ പക്ഷം ദിവസം അര മണിക്കൂറെങ്കിലും നടക്കുവാന്‍ ശ്രമിയ്ക്കുക.

 സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

ഇന്നത്തെ ജീവിതസാഹചര്യം സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ കൊളസ്‌ട്രോള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇവയെ നിയന്ത്രിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ഗുണം ചെയ്യും.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം കൊളസ്‌ട്രോള്‍ കാരണമാണ്. പാരമ്പര്യമായി കൊളസ്‌ട്രോളുള്ളവര്‍ മുന്‍കരുതലുകളെടുക്കുക. കൃത്യമായ ചെക്കപ്പുകള്‍ നടത്തുക.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: cholesterol health
English summary

Tips To Control Your Cholesterol

Cholesterol is a big threat to your health. Here are some tips to control your cholesterol.
X
Desktop Bottom Promotion