For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

|

മദ്യം ആരോഗ്യത്തിന് ദോഷമാണെന്നറിയാമെങ്കിലും ഈ ശീലം ഒഴിവാക്കാന്‍ മടിക്കുന്ന പലരുമുണ്ട്. പലര്‍ക്കും ഇതൊരു ദൗര്‍ബല്യമെന്നതിനേക്കാളുപരി ഇപ്പോള്‍ സോഷ്യല്‍ സ്റ്റാറ്റസിന്റെ ഒരു ഭാഗം കൂടിയായിക്കഴിഞ്ഞിരിക്കുന്നു.

മദ്യം വരുത്തി വയ്ക്കുന്ന ദോഷങ്ങള്‍ പലതാണ്. ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഈ ശീലം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയൂ.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

കരളിന് മദ്യം വരുത്തുന്ന ദോഷം ലിവര്‍ സിറോസിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാണ്. ഇത് ലിവര്‍ സെല്ലുകളെ ബാധിക്കും. സെല്ലുകളില്‍ മുറിവുണ്ടാക്കും. ഇത് കരളിന്റെ പ്രവര്‍ത്തം പൂര്‍ണമായും നിലയ്ക്കാന്‍ ഇട വരുത്തും. ഇത്തരം അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

ബിപി കൂടാനും മദ്യപാനം ഇട വരുത്തും. മദ്യം കഴിയ്ക്കുമ്പോള്‍ ഇത് നാഡീവ്യൂഹത്തെ ബാധിക്കുകയാണ് ചെയ്യുന്നത്. ഇത് പെട്ടെന്ന് പെട്ടെന്ന് ബിപി കൂടാന്‍ കാരണമാകുന്നു.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യം വരുത്തുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. അമിതവണ്ണം പലവിധ അസുഖങ്ങളുടേയും ഒരു മുഖ്യപ്രശ്‌നം തന്നെയാണ്. ഭക്ഷണത്തേക്കാളേറെ മദ്യത്തില്‍ നിന്നും അമിതവണ്ണം വരാന്‍ സാധ്യത കൂടുതലാണ്. കുടവയറടക്കമുള്ള പ്രശ്‌നങ്ങള്‍ ഇതില്‍ നിന്നും വരും.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും മദ്യം വഴി വയ്ക്കും. മദ്യം കഴിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. ഇത് രക്തത്തിലെ പ്ലാറ്റ്‌ലെറ്റിനെ കട്ട പിടിപ്പിക്കാനും ഇതുവഴി ബ്ലോക്കുണ്ടാക്കാനും ഇട വരുത്തും.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യം കഴിയ്ക്കുമ്പോള്‍ ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള രക്തത്തിന്റെ കഴിവു കുറയും. ഇത് തളര്‍ച്ചയ്ക്കും വിളര്‍ച്ചയ്ക്കും വഴിയൊരുക്കുകയും ചെയ്യും. ജോലി ചെയ്യാനുള്ള കഴിവിനേയും ഇത് ബാധിയ്ക്കും.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

ഡിപ്രഷന്‍ വരുമ്പോള്‍ മദ്യപിയ്ക്കുന്നവരുണ്ട്. മദ്യം മനസുഖം നല്‍കുന്നുവെന്ന തോന്നലാണ് ഇതിന് കാരണം. എന്നാല്‍ മദ്യം ഡിപ്രഷന് കാരണമാകുകയാണ് പലപ്പോഴുമുണ്ടാകുന്നത്.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

കാല്‍മുട്ടുകളില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് ഗൗട്ട് എന്നറിയപ്പെടുന്നത്. മദ്യപിക്കുന്നവരുടെ കാല്‍മുട്ടുകളില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നു. ഇതാണ് ഗൗട്ടിന് കാരണമാകുന്നത്.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

പാന്‍ക്രിയാസിന് മദ്യം കേടു വരുത്തുന്നു. ഇത് വയറിന്റെ ആകെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് ദഹനത്തെയും ബാധിയ്ക്കും. മരണത്തിന് വരെ കാരണമാകുന്ന ഒന്നാണിത്.

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

മദ്യപാനം വരുത്തുന്ന അസുഖങ്ങള്‍

ആല്‍ക്കഹോളിക് ന്യൂറോപ്പതി എന്ന അവസ്ഥയ്ക്കും മദ്യം കാരണമാകും. കാലില്‍ പിന്നുകളും നീഡിലുകളും കുത്തിയിറക്കുന്നതു പോലുള്ള വേദന അനുഭവപ്പെടും. ഇത് കാല്‍വിരലുകളിലും പാദങ്ങളിലുമാണ് പ്രധാനമായും അനുഭവപ്പെടുക. മദ്യം നാഡീകോശങ്ങളെ കേടു വരുത്തുന്നതാണ് ഇതിന്റെ കാരണം.

Read more about: alcohol മദ്യം
English summary

Alcohol, Health, Body, Digestion, Stomach, Depression, മദ്യം, ആരോഗ്യം, ശരീരം, ദഹനം, വയര്‍, ഡിപ്രഷന്‍

If you ask most alcohol drinkers, they don't like to admit that they are alcoholics. They consider themselves to be moderate drinkers or social drinkers. However, even for those people who are moderate alcohol drinkers, the ill-effects of alcohol will not spare you. There are always health risks associated with alcohol consumption.
 
Story first published: Monday, January 28, 2013, 12:50 [IST]
X
Desktop Bottom Promotion