For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാന്തത നല്‍കും ആഹാരങ്ങള്‍

By Super
|

ഓ! തല പെരുക്കുന്നു! സാധാരണയായി നമ്മള്‍ കേള്‍ക്കാറുള്ള വാക്കുകളാണിവ. മാനസിക പിരിമുറക്കം അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന്‌ ഉടനടി ആശ്വാസം തരുന്ന മരുന്ന്‌ തേടിയുള്ള അലച്ചിലിലാകും നിങ്ങള്‍. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ്‌ നാം ആഹാരം കഴിക്കുന്നത്‌, അതായത്‌ നമ്മുടെ ശരീരത്തിന്‌ വേണ്ടി. ഒരേ സമയം വിവിധ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്‌ മൂലവും ആധുനിക ലോകത്തെ ജീവിതരീതികള്‍ മൂലവും മാനസിക പിരിമുറുക്കം അനുഭവപ്പെടാം.

ഇത്തരം സമയങ്ങളില്‍ ആളുകള്‍ എന്താണ്‌ ചെയ്യാറുള്ളതെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ? ഒരു മിഠായി കഴിക്കും. അല്ലെങ്കില്‍ റെഫ്രിഡ്‌ജറേറ്ററിന്‌ മുന്നിലേക്ക്‌ ഓടും. അതുമല്ലെങ്കില്‍ ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കുന്ന കഫീന്‍ അടങ്ങിയ ഒരു കോഫി കുടിക്കും. നാം കഴിക്കുന്ന ആഹാരത്തിന്‌ നമ്മുടെ ശരീരം, ആരോഗ്യം, ജീവിതം എന്നിവയെ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട്‌ തന്നെ ശരിയായ ആഹാരം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.

കൂര്‍ക്കം വലിയ്ക്കു പുറകിലെ കാരണങ്ങള്‍കൂര്‍ക്കം വലിയ്ക്കു പുറകിലെ കാരണങ്ങള്‍

മാസിക സംഘര്‍ഷങ്ങളില്‍ നിന്ന്‌ ആശ്വാസം പകരുമെന്ന്‌ നിങ്ങള്‍ കരുതുന്ന പല ഭക്ഷണസാധനങ്ങളും അത്‌ ചെയ്യണമെന്നില്ല. അവ കുറച്ച്‌ നേരത്തേക്ക്‌ ആശ്വാസം പകര്‍ന്നേക്കാമെന്നല്ലാതെ പരിപൂര്‍ണ്ണമായും മുക്തി നല്‍കില്ല. ഇത്തരം ആഹാരസാധനങ്ങള്‍ നിങ്ങളെ സംഘര്‍ഷത്തിന്റെ പരകോടിയില്‍ എത്തിക്കുകയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

മിഠായി, ചോക്ലേറ്റ്‌, ഐസ്‌ക്രീം മുതലായവ നിങ്ങള്‍ക്ക്‌ കാര്യമായ ഗുണം നല്‍കില്ലെന്ന്‌ മനസ്സിലായില്ലേ? മന:ശാന്തി നല്‍കാന്‍ കഴിയുന്ന ഭക്ഷണസാധനങ്ങളെ കുറിച്ച്‌ ശരിയായ അറിവ്‌ നേടണമെന്ന്‌ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍, തുടര്‍ന്ന്‌ വായിക്കുക.

ഓറഞ്ച്‌

ഓറഞ്ച്‌

നിങ്ങള്‍ക്ക്‌ ഓറഞ്ച്‌ ഇഷ്ടമാണോ? ഓറഞ്ചിന്‌ മനസ്സിനെ ശാന്തമാക്കാന്‍ കഴിയും. നാഡികളെ ശാന്തമാക്കാന്‍ കഴിയുന്ന ആരോഗ്യകരമായ ഒരു ഭക്ഷണസാധനമാണ്‌ ഓറഞ്ച്‌ എന്ന്‌ നിസ്സംശയം പറയാം. ഇതില്‍ വിറ്റാമിന്‍ സി ധാരാളമടങ്ങിയട്ടുണ്ട്‌. വിറ്റാമിന്‍ സി ശരീരത്തിന്‌ വളരെ അത്യാവശ്യമാണ്‌. ഇതിന്‌ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കഴിയും. ഇനി മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഒരു ഓറഞ്ച്‌ എടുത്ത്‌ പൊളിച്ച്‌ കഴിക്കുക. സംഘര്‍ഷം നിങ്ങളെ വിട്ടകലും.

കറുത്ത ചോക്ലേറ്റ്‌

കറുത്ത ചോക്ലേറ്റ്‌

നിങ്ങള്‍ ചോക്ലേറ്റ്‌ ഇഷ്ടപ്പെടുന്ന ആള്‍ ആണെങ്കില്‍ ഒരു സന്തോഷവാര്‍ത്ത! ചോക്ലേറ്റിന്‌ മനസ്സിനെ ശാന്തമാക്കാന്‍ കഴിയും. കറുത്ത ചോക്ലേറ്റില്‍ 70 ശതമാനത്തോളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഈ ചോക്ലേറ്റ്‌ ശരീരത്തിന്‌ ആരോഗ്യം പകരുന്നതിന്‌ ഒപ്പം നാഡികളെ ശാന്തമാക്കുകയും ചെയ്യും. ക്യാന്‍സര്‍, ഹൃദ്‌രോഗം പോലുള്ള അസുഖങ്ങളുള്ളവര്‍ ഇത്‌ കഴിക്കുന്നത്‌ നല്ലതാണ്‌.

ചായ

ചായ

ചായക്കും ശാന്തി പ്രദാനം ചെയ്യാന്‍ കഴിയും. ഒരു ചൂട്‌ ചായ കുടിച്ചാല്‍ നിങ്ങളുടെ നാഡികളെല്ലാം വിശ്രാന്തിയിലേക്ക്‌ വീഴും. ചായയുടെ മണം പോലും മാനസിക പിരിമുറുക്കം അകറ്റാന്‍ സഹായിക്കും.

നട്‌സ്‌

നട്‌സ്‌

മന:ശാന്തിക്ക്‌ നട്‌സും നല്ലതാണ്‌. വിറ്റാമിന്‍ ഇയുടെ കലവറയായ ബദാമിന്‌ മാനസിക പിരിമുറുക്കത്തെ ചെറുക്കാനാകും. ഇത്‌ മികച്ച ഒരു ആന്റിഓക്‌സിഡന്റ്‌ കൂടിയാണ്‌. മാനസിക സംഘര്‍ഷം അറിയപ്പെടുമ്പോള്‍ കുറച്ച്‌ നട്‌സ്‌ കഴിക്കുക. വ്യത്യാസം അനുഭവിച്ചറിയാനാകും.

ബെറികള്‍

ബെറികള്‍

മന:ശാന്തി നല്‍കാന്‍ കഴിയുന്ന മറ്റൊരു ഭക്ഷണസാധനമാണ്‌ ബെറികള്‍. അസ്വസ്ഥമായ നാഡികളെ ശാന്തമാക്കാന്‍ ബെറികള്‍ക്ക്‌ കഴിയും. ബ്ലൂബെറി, റാസ്‌പ്‌ബെറി, സ്‌ട്രോബെറി ഇവയില്‍ ഏത്‌ വേണമെങ്കിലും കഴിക്കാവുന്നതാണ്‌. ബെറികള്‍ ധാരാളം കഴിക്കുന്നത്‌ ശരീരത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്തുമോയെന്ന ആശങ്കയും വേണ്ട. കാരണം അവ വളരെ സാവധാനത്തില്‍ മാത്രമേ അന്നജത്തെ പഞ്ചസാരയാക്കി മാറ്റൂ.

Read more about: food
English summary

Foods That Calm You Down

If you want to know which are the foods that calm you down then read the piece! You are going to benefit from it!
X
Desktop Bottom Promotion