Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
കൂര്‍ക്കം വലിയ്ക്കു പുറകിലെ കാരണങ്ങള്‍
കൂര്‍ക്കംവലി പലപ്പോഴും അവനവനേക്കാള് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന അവസ്ഥയാണ്. ചിലര്‍ക്കിത് ഒരു ശീലം തന്നെയായിരിയ്ക്കും.
പലപ്പോഴും കൂര്‍ക്കം വലിയ്ക്കു പുറകില്‍ ആരോഗ്യപരമായ കാരണങ്ങളുമുണ്ട്. കൂര്‍ക്കം വലിയ്ക്കു പുറകിലുള്ള വിവിധ കാരണങ്ങളെക്കുറിച്ചറിയൂ

ശ്വാസം
മൂക്കടപ്പും വായ തുറന്നുറങ്ങുന്ന ശീലവും കൂര്‍ക്കംവലിക്കുള്ള രണ്ടു കാരണങ്ങളാണ്. മൂക്കിലൂടെ ശ്വാസം പോകാതാകുമ്പോള്‍ വായ തുറന്നുറങ്ങുന്നത് സ്വാഭാവികം. ഇത് കൂര്‍ക്കം വലിയുടെ ആക്കം കൂട്ടുന്നു. കോള്‍ഡുള്ളപ്പോള്‍ കൂര്‍ക്കംവലിയ്ക്കാനുള്ള ഒരു കാരണം ഇതു തന്നെയാണ്.

പുകവലി, മദ്യപാനം
പുകവലി, മദ്യപാനം എന്നിവ കൂര്‍ക്കംവലിക്കു കൂട്ടു നില്ക്കുന്ന ശീലങ്ങളാണ്. ഇവ രണ്ടും കഴുത്തിലെ മസിലുകളെ കൂടുതല്‍ അയവുള്ളതാക്കും. ഇതിന്റെ ഫലമായി ശബ്ദം നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകും.

വണ്ണം
അമിതവണ്ണവും കൂര്‍ക്കം വലിക്ക് ഒരു കാരണമാണ്. വണ്ണം കൂടുമ്പോള്‍ കഴുത്തിലെ മസിലുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാകും. ഇത് കൂര്‍ക്കം വലി കൂട്ടുകയും ചെയ്യും.

മലര്‍ന്നു കിടന്ന് ഉറങ്ങുന്നത്
കിടക്കുന്ന പൊസിഷന്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ സാധിക്കും. മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് കൂര്‍ക്കംവലിക്ക് അനുകൂലമായ പൊസിഷനാണ്.

വെള്ളം കുറയുമ്പോള്‍
ശരീരത്തിലെ ജലാംശം കുറഞ്ഞാലും കൂര്‍ക്കംവലിക്കാനുള്ള പ്രേരണയുണ്ടാകും. വെള്ളം കുറയുമ്പോള്‍ ശരീരത്തിലെയും മൂക്കിലേയും ഈര്‍പ്പം കുറയുന്നു. ഇതു കാരണം ശ്വാസോച്ഛാസം ബുദ്ധിമുട്ടാകുകയും ഇത് കൂര്‍ക്കം വലിക്കു കാരണമാകുകയും ചെയ്യും.

പൊടി
കിടക്കയിലും തലയിണയിലും പൊടിയുണ്ടെങ്കില്‍ ഇത് കാരണമുള്ള അലര്‍ജിയും കൂര്‍ക്കംവലിക്കു കാരണമാകുന്നു.

സ്ട്രെസ്
സ്ട്രെസ് പോലുള്ള മാനസിക അവസ്ഥകളും കൂര്ക്കംവലിയ്ക്കു കാരണമായി പറയാറുണ്ട്.



Click it and Unblock the Notifications
