Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചോറിനെ അങ്ങനെ ഉപേക്ഷിക്കണോ?

Posted by:
Published: Friday, May 4, 2012, 15:37 [IST]

05 04 Health Benefits Rice
 

ഡയറ്റെടുത്ത് മെലിഞ്ഞിരിക്കുന്ന സുന്ദരിക്കുട്ടികളോട് ചോദിച്ചാല്‍ മൊഴിയും, ചോറ് കൈ കൊണ്ടുപോലും തൊടാറില്ലെന്ന്. വണ്ണം കൂട്ടുന്നതില്‍ ഈ വിദ്വാന്റെ സ്ഥാനം നമ്പര്‍ വണ്‍ ആണെന്ന വിശ്വാസവും മിക്കവാറും പേര്‍ക്കുണ്ട്.

എന്നാല്‍ ചോറിനെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ വരട്ടെ, ദിവസവും പ്രാതലുള്‍പ്പെടെ എല്ലാ നേരത്തും ചോറുണ്ണുന്നവരാണ് ചൈനാക്കാര്‍. ഇവരെ പൊണ്ണത്തടിയുള്ളവരുടെ കൂട്ടത്തില്‍ എന്തായാലും പെടുത്താനാവില്ല.

ചോറില്‍ അമിനോ ആസിഡ്, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. തവിടു കളയാത്ത ചുവന്ന അരിയിലാണെങ്കില്‍ ധാരാളം ഫൈബറും. ഇവ ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ കൂടുതല്‍ ഫൈബര്‍ ഉള്ളില്‍ ചെല്ലുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ടാകും. വൈറ്റമിനുകള്‍ പോകാത്ത വിധം പോളിഷ് ചെയ്ത അരിയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

ആരോഗ്യത്തിന് അരി കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളാണ് ആയുര്‍വേദം ഉപയോഗിക്കുന്നത്. ചോറും പരിപ്പും നല്ലൊരു സമീകൃത ആഹാരത്തിന്റെ ഗണത്തില്‍ പെടുത്താം. ചോറിലെ അമിനോ ആസിഡ് ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

പ്രമേഹരോഗികള്‍ ചോറ് ഒഴിവാക്കണമെന്നു പറയും. എന്നാല്‍ തവിട് കളയാത്ത അരി കൊണ്ടുള്ള ചോറ് ഒരു നേരം കഴിയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല.

English summary
Regular rice is much maligned and is fast being dropped in favour of its unpolished avatar.
Subscribe Newsletter