For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ 16 വഴികള്‍

|

തടി കുറയ്ക്കുകയെന്നത് ഭൂരിഭാഗം പേരുടേയും ആഗ്രഹമായിരിക്കും. ഇതിനായി ആരും പറയുന്ന ആദ്യ വഴികള്‍ ഡയറ്റ്, വ്യായാമം എന്നിവയായിരിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ വൃത്തിയായി പാലിയ്ക്കുന്നവരാകട്ടെ, വളരെ ചുരുക്കവുമായിരിക്കും.

തടി കുറയ്ക്കുന്നതിന് നമ്മുടെ ജീവിതശൈലിയില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ നമ്മുടെ ജീവിതശൈലിയിലെ തന്നെ ചില ചെറിയ മാറ്റങ്ങള്‍ വലിയ പ്രയോജനങ്ങള്‍ നേടിത്തരുകയും ചെയ്യും.

തടി കുറയ്ക്കാനുള്ള ജീവിതശൈലിയിലെ ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

ഉപ്പില്ലാത്ത ഭക്ഷണം

ഉപ്പില്ലാത്ത ഭക്ഷണം

ഉപ്പില്ലാത്ത ഭക്ഷണം പലര്‍ക്കും ബുദ്ധിമുട്ടാണ്. തടി കൂട്ടുന്നതില്‍ ഒരു പ്രധാന പങ്കു വഹിയ്ക്കുന്ന ശീലമാണിത്.

മിതത്വം

മിതത്വം

ഒന്നും കഴിയ്ക്കാതിരിയ്ക്കുക, അല്ലെങ്കില്‍ കൂടുതല്‍ കഴിയ്ക്കുകയെന്ന ശീലം കളയുക. ഭക്ഷണകാര്യത്തില്‍ മിതത്വം പാലിയ്ക്കുക. പാകത്തിനു കഴിയ്ക്കണം.

നടക്കുന്നത്

നടക്കുന്നത്

നടക്കുന്നത് ശീലമാക്കുക. ഇത് തടി കുറയുവാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.

ഡെസര്‍ട്ട്

ഡെസര്‍ട്ട്

ഡെസര്‍ട്ട് വേണമെങ്കില്‍ ആരോഗ്യകരമായവ കഴിയ്ക്കാം. ഡാര്‍ക് ചോക്ലേറ്റ് നല്ലൊരു വഴിയാണ്.അല്ലെങ്കില്‍ പഴവര്‍ഗങ്ങളിലേയ്ക്കു തിരിയാം.

യോഗ

യോഗ

യോഗ ശരീരത്തിനും മനസിനും മാത്രമല്ല, തടി കുറയുവാനും സഹായിക്കുന്ന നല്ലൊരു വഴിയാണ്. യോഗ അഭ്യസിച്ചു നോക്കുക.

ബ്രേക്ഫാസ്റ്റ്

ബ്രേക്ഫാസ്റ്റ്

ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം വേണ്ട. 300 കലോറി വരെ പ്രാതലില്‍ ഉള്‍പ്പെടുത്താം.

വസ്ത്രം

വസ്ത്രം

നിങ്ങള്‍ തടി കുറഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രം ധരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.

വെജിറ്റേറിയന്‍

വെജിറ്റേറിയന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്നവര്‍ വെജിറ്റേറിയന്‍ ഭക്ഷണരീതിയിലേക്കു തിരിയുന്നത് കൂടുതല്‍ നല്ലതായിരിക്കും.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

വീട്ടില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം സൂക്ഷിയ്ക്കുക. ഇത് അനാരോഗ്യകരമായവ ഒഴിവാക്കാന്‍ സഹായിക്കും.

പുകവലി, അമിത മദ്യപാന ശീലങ്ങള്‍

പുകവലി, അമിത മദ്യപാന ശീലങ്ങള്‍

പുകവലി, അമിത മദ്യപാന ശീലങ്ങള്‍ വേണ്ട. ഇത് ആരോഗ്യം കളയുക മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

ശരീരത്തിന്റെ ഫിറ്റ്‌നസില്‍ ശ്രദ്ധിയ്ക്കുക. വ്യായാമം പതിവാക്കുക.

കുറഞ്ഞ കൊഴുപ്പുള്ള പാല്‍ ഉല്‍പന്നങ്ങള്‍

കുറഞ്ഞ കൊഴുപ്പുള്ള പാല്‍ ഉല്‍പന്നങ്ങള്‍

കുറഞ്ഞ കൊഴുപ്പുള്ള പാല്‍ ഉല്‍പന്നങ്ങള്‍ മാത്രം കഴിയ്ക്കുക. ഇത് തടി കൂടാതെ തന്നെ പോഷകങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.

ടിവി

ടിവി

ടിവിയ്ക്കു മുന്നിലിരുന്നത് കഴിയ്ക്കുന്നത് അളവറിയാതെ ഭക്ഷണം കഴിയ്ക്കുവാനും തടി കൂട്ടുവാനും കാരണമാകും. ഈ ശീലം നിയന്ത്രിയ്ക്കുക.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് തടി കൂട്ടുവാനുള്ള ഒരു പ്രധാന കാരണമാണ്. ഇത് തടി കൂട്ടുന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കും. കഴിവതും സന്തോഷിയ്ക്കുക. ചിരിയ്ക്കുക.

വയര്‍ കുറയ്ക്കാന്‍ 8 തരം വ്യായാമങ്ങള്‍വയര്‍ കുറയ്ക്കാന്‍ 8 തരം വ്യായാമങ്ങള്‍

English summary

16 Simple Tips To Reduce Your Weight

Reduce weight is one of the dream of many people. 16 simple tips to reduce weight is given below, read on...
X
Desktop Bottom Promotion