Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്മാര്‍ട്ട്, പക്ഷേ ഡയറ്റ് മിസ്റ്റേക്ക്

Posted by:
Updated: Friday, August 10, 2012, 11:34 [IST]

08 10 Worst Diet Mistakes Women
 

ശരീരവടിവിലും ആരോഗ്യത്തിലും ശ്രദ്ധിക്കുന്ന സ്മാര്‍ട്ട് സ്ത്രീകളാണെങ്കിലും വരുത്തുന്ന ചില ഡയറ്റ് തെറ്റുകളുണ്ട്.

വണ്ണം കുറയ്ക്കാന്‍ മൂന്നു നേരം കഴിയ്‌ക്കേണ്ട ഭക്ഷണം ആറു നേരമായി കഴിയ്ക്കുന്നതു നല്ലതാണെന്നു പറയും. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതനുസരിച്ച് ആറുനേരം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ അളവ് കുറയ്ക്കില്ല. ഇത് വണ്ണം കുറയ്ക്കുന്നതിന് പകരം വണ്ണം കൂട്ടുകയാണ് ചെയ്യുക.

സാലഡ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സാലഡില്‍ ചേര്‍ക്കുന്ന ചീസ്, മയോനീസ് പോലുള്ള സാധനങ്ങള്‍ അധികമാകാതെ നോക്കണം. സാലഡ് ആരോഗ്യം നല്‍കി ശരീരം തടിപ്പിക്കാതെ നോക്കുമെങ്കിലും ഇത്തരം സാധനങ്ങള്‍ തടി കൂട്ടുന്നവയാണ്.

പോഷകം ലഭിക്കാനായി പ്രോട്ടീന്‍ പാനീയങ്ങളും വൈറ്റമിന്‍ ഗുളികകളും കഴിയ്ക്കുന്നവരുണ്ട്. ഇത് നല്ലതല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പല പ്രോട്ടീന്‍ പാനീയങ്ങളിലും ധാരാളം മധുരം അടങ്ങിയിട്ടുമുണ്ട്. വൈറ്റമിന്‍ ഗുളികകളും അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. പ്രകൃതിദത്തമായ പോഷകങ്ങളിലേക്കു തിരിയുകയാണ് നല്ലത്.

ഡയറ്റ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ഒരു വിഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. മറ്റു പാനീയങ്ങള്‍ കുടിയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തടി ഭയന്ന് കുടിയ്ക്കാത്തവര്‍ ഡയറ്റ് ഡ്രിങ്കുകളുടെ പുറകെ പോകുന്നു. ഇവയും ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. അവയില്‍ കൊഴുപ്പും മധുരവും കുറവാണെങ്കിലും ഇവ വിശപ്പു കൂട്ടുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. ഇത് തടി കൂട്ടാനേ ഉതകൂ.

എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഇത് നേടാന്‍ കഴിഞ്ഞില്ലെന്നു വിഷമിക്കുന്ന സ്ത്രീകളുണ്ട്. ഉദാഹരണമായി ഒരാഴ്ച കൊണ്ട് 5 കിലോ കുറയ്ക്കും എന്നതു പോലുള്ള ലക്ഷ്യങ്ങള്‍. കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങളായിരിക്കണം മുന്നില്‍ വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ ടെന്‍ഷന്‍ കൂടി ആരോഗ്യം കളയാനേ ഇത് ഉപകരിക്കൂ.

Story first published:  Friday, August 10, 2012, 11:31 [IST]
English summary
The idea might be to put a little something in the stomach to cut down hunger, but this is where the trap is. Frequent meals that stop you from bingeing are supposed to be smaller, but women often turn these into regular dining portions, that can go upto 400 calories each.
Subscribe Newsletter