For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലു കോഫ്ത തയ്യാറാക്കാം

|

ഉരുളക്കിഴങ്ങ് പണക്കാരന്റെയും പാവപ്പെട്ടവന്റേയും ഇന്ത്യക്കാരുടേയും വിദേശികളുടേയുമെല്ലാം മെനുവില്‍ വരുന്ന വിഭവമാണ്. രുചികരമായ പലതരം വിഭവങ്ങള്‍ തയ്യാറാക്കാമെന്നതു തന്നെയാണ് ഉരുളക്കിഴങ്ങിന്റെ പ്രത്യേകത.

ആന്ധ്ര സ്റ്റൈല്‍ ആലു കുറുമആന്ധ്ര സ്റ്റൈല്‍ ആലു കുറുമ

ഉരുളക്കിഴങ്ങു വറുത്തും കറിയായുമെല്ലാം ഉപയോഗിയ്ക്കാം. ഇതുകൊണ്ടുണ്ടാക്കാവുന്ന ഒരു വ്യത്യസ്ത വിഭവമാണ ആലു കോഫ്ത.

ആലു കോഫ്ത എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Aloo Kofta Recipe

ഉരുളക്കിഴങ്ങ്-7
തക്കാളി-2
കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3
ഇഞ്ചി-ഒരു കഷ്ണം
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
കശുവണ്ടി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട-1 കഷ്ണം
ഗ്രാമ്പൂ-2
ഉപ്പ്
എണ്ണ
വെള്ളം
മല്ലിയില

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളയുക. തക്കാളി, പച്ചമുളക് എന്നിവ അരിയുക.

ഉരുളക്കിഴങ്ങ് ഉടച്ച് ഇതിലേയ്ക്ക് കോണ്‍ഫ്‌ളോര്‍, ഒരു സ്പൂണ്‍ മുളകുപൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇവ ചെറിയ ഉരുളകളാക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഉരുളക്കിഴങ്ങ് ഉരുളകള്‍ ഇതിലിട്ടു വറുത്തെടുക്കുക.

എണ്ണയിലേയ്ക്ക് കറുവാപ്പട്ട, ഇഞ്ചി, തക്കാളി, കശുവണ്ടിപ്പരിപ്പു പേസ്റ്റ് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക.

ഒരു സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, അല്‍പം മല്ലിപ്പൊടി, ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അല്‍പം വെളളമൊഴിച്ചു വേവിയ്ക്കുക.

ഒരുവിധം വെന്തു കഴിയുമ്പോള്‍ വറുത്തു വച്ച് ഉരുളക്കിഴങ്ങു ബോളുകള്‍ ചേര്‍ത്തിളക്കാം. ഇത് അല്‍പം വേവിച്ച ശേഷം വാങ്ങി വയ്ക്കുക.

മല്ലിയില അരിഞ്ഞതു ചേര്‍ക്കാം.

Read more about: veg curry വെജ് കറി
English summary

Aloo Kofta Recipe

Vegetarians who love aloo and kofta can blend the two to prepare a lip-smacking side dish. Here is the aloo kofta recipe which tastes yum and can be easily prepared as well.
Story first published: Wednesday, July 30, 2014, 13:04 [IST]
X
Desktop Bottom Promotion